Thursday 28 April 2022

കമ്യുണിസ്റ്റ് മാനിഫെസ്റ്റോ

 

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്ഫ്രെഡറിൿ ഏങ്ഗൽസ് (1848)

 

https://upload.wikimedia.org/wikipedia/commons/thumb/8/86/Communist-manifesto.png/150px-Communist-manifesto.png

ദി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

മാർക്സും എംഗത്സും

തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21-ന് മാർക്സും എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850-ൽ മിസ്. ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. സർവ്വ രാജ്യതൊഴിലാളികളേ ഏകോപിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ, വർഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങൾക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

Wikipedia logo

കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേഖനം കാണുക.

ആമുഖം[തിരുത്തുക]

[1]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

[തിരുത്തുക]

യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻവേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപ്പാപ്പയും, സാർചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും,23 ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്.

അധികാരത്തിലിരിക്കുന്ന എതിരാളികൾ കമ്മ്യൂണിസ്റ്റ് എന്നു വിളിച്ചു് അധിക്ഷേപിക്കാത്ത പ്രതിപക്ഷപ്പാർട്ടി എവിടെയാണുള്ളതു്? തങ്ങളേക്കാൾ പുരോഗമനവാദികളായ പ്രതിപക്ഷപ്പാർട്ടികളുടെ നേർക്കെന്നപോലെതന്നെ പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേർക്കും കമ്മ്യൂണിസമെന്ന മുദ്രയടിക്കുന്ന ശകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളതു്?

ഇതിൽ നിന്നും രണ്ടു സംഗതികൾ വ്യക്തമാകുന്നുണ്ടു്:

1.   കമ്മ്യൂണിസംതന്നെ ഒരു ശക്തിയാണെന്നു യൂറോപ്പിലെ എല്ലാ ശക്തികളും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.

2.   കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും ആശയഗതികളും പരസ്യമായി ലോകസമക്ഷം പ്രഖ്യാപിക്കുകയും, കമ്മ്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഈ മുത്തശ്ശിക്കഥയെ പാർട്ടിയുടെ സ്വന്തമായൊരു മാനിഫെസ്റ്റോവഴി നേരിടുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ ഉദ്ദേശത്തോടുകൂടി നാനാദേശക്കാരായ കമ്മ്യൂണിസ്റ്റുകാർ ലണ്ടനിൽ സമ്മേളിക്കുകയും ഇംഗ്ലീഷ്, ഫ്രഞ്ചു്, ജർമ്മൻ, ഇറ്റാലിയൻ, ഫ്‌ളെമിഷ്, ഡാനിഷ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി താഴെ കൊടുക്കുന്ന മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.

I
ബൂർഷ്വാകളും തൊഴിലാളികളും[1]

[തിരുത്തുക]

നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടേയും ചരിത്രം[2] വർഗ്ഗസമരചരിത്രമാണു്.[3]

സ്വതന്ത്രനും അടിമയും, പട്രീഷ്യനും പ്ലെബിയനും, ജന്മിയും അടിയാനും, ഗിൽഡ് മാസ്റ്ററും[3] വേലക്കാരനും - ചുരുക്കിപ്പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും - തീരാവൈരികളായി നിലകൊള്ളുകയും ചിലപ്പോൾ ഒളിഞ്ഞും ചിലപ്പോൾ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനസ്സംഘടനയിലോ മത്സരിക്കുന്ന വർഗ്ഗങ്ങളുടെ പൊതുനാശത്തിലോ ആണു് ഈ പോരാട്ടം ഓരോ അവസരത്തിലും അവസാനിച്ചിട്ടുള്ളതു്.

ചരിത്രത്തിന്റെ ആദികാലഘട്ടങ്ങളിൽ വിവിധശ്രേണികളായി, സാമൂഹ്യപദവിയുടെ ഒട്ടേറെ ഉച്ചനീചതട്ടുകളായി, തരംതിരിക്കപ്പെട്ടതും സങ്കീർണ്ണവുമായ ഒരു സാമൂഹസംവിധാനമാണു് ഏറെക്കുറെ എവിടെയും കാണുന്നതു്. പൗരാണികറോമിൽ പട്രീഷ്യന്മാരും(കുലീനർ), നൈറ്റുകളും(യോധന്മാർ), പ്ലെബിയന്മാരും(മ്ലേച്ഛന്മാർ) അടിമകളും ഉണ്ടായിരുന്നു. മദ്ധ്യയുഗത്തിലാകട്ടെ, ഫ്യൂഡൽ പ്രഭുക്കന്മാരും മാടമ്പികളും ഗിൽഡ്മാസ്റ്റർമാരും വേലക്കാരും അപ്രണ്ടീസുകളും അടിയാന്മാരും ഉണ്ടായിരുന്നു, കൂടാതെ മിക്കവാറും ഈ എല്ലാ വർഗ്ഗങ്ങളിലും പല പല അവാന്തരവിഭാഗങ്ങളും ഉണ്ടായിരുന്നു.

ഫ്യൂഡൽ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളിൽനിന്നും മുളയെടുത്ത ഇന്നത്തെ ബൂർഷ്വാസമൂഹം വർഗ്ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്തു് പുതിയ വർഗ്ഗങ്ങളേയും പുതിയ മർദ്ദനസാഹചര്യങ്ങളേയും പുതിയ സമരരൂപങ്ങളേയും പ്രതിഷ്ഠിക്കുക മാത്രമാണു ചെയ്തിട്ടുള്ളതു്.

എന്നാൽ നമ്മുടെ കാലഘട്ടത്തിനു് - ബൂർഷ്വാസിയുടെ കാലഘട്ടത്തിനു് - ഈയൊരു സവിശേഷസ്വഭാവമുണ്ട്: അതു് വർഗ്ഗവൈരങ്ങളെ കൂടുതൽ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ടു് ഗംഭീരശത്രുപാളയങ്ങളായി, പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ടു് വലിയ വർഗ്ഗങ്ങളായി, കൂടുതൽ കൂടുതൽ ​പിളർന്നുകൊണ്ടിരിക്കുകയാണു്: ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവുമാണ് അവ.

മദ്ധ്യയുഗത്തിലെ അടിയാളരിൽനിന്നു് ആദ്യത്തെ നഗരങ്ങളിലെ സ്വതന്ത്രരായ നഗരവാസികൾ ഉയർന്നുവന്നു. ഈ നഗരവാസികളിൽ നിന്നാണു് ബൂർഷ്വാസിയുടെ ആദ്യഘടകങ്ങൾ വളർന്നുവികസിച്ചതു്.

അമേരിക്കൻ വൻകര കണ്ടുപിടിച്ചതും ആഫ്രിക്കൻ മുനമ്പ് [4]ചുറ്റാൻ കഴിഞ്ഞതും ഉയർന്നുവരുന്ന ബൂർഷ്വാസിക്കു് പുതിയ തുറകൾ തുറന്നുകൊടുത്തു. ഇന്ത്യയിലെയും ചൈനയിലേയും കമ്പോളങ്ങൾ, അമേരിക്കയിലേക്കുള്ള കുടിയേറ്റം, കോളനികളുമായുള്ള കച്ചവടം, വിനിമയോപാധികളിലും വില്പനച്ചരക്കുകളിലും പൊതുവിലുണ്ടായ വർദ്ധന - ഇതെല്ലാം വ്യാപാരത്തിനും, കപ്പൽഗതാഗതത്തിനും വ്യവസായത്തിനും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം പ്രചോദനം നൽകി. അതു് അടിതകർന്നു് ആടിയുലയുന്ന ഫ്യൂഡൽ സമൂഹത്തിനകത്തുള്ള വിപ്ലവശക്തികളുടെ സത്വരമായ വികാസത്തിനും കാരണമായിത്തീർന്നു.

ഫ്യൂഡലിസത്തിൻകീഴിൽ വ്യാവസായികോല്പാദനം, അന്യർക്കു പ്രവേശനമില്ലാത്ത ഗിൽഡുകളുടെ കുത്തകയായിരുന്നു. പുതിയ കമ്പോളങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഈ സമ്പ്രദായം ഇപ്പോൾ അപര്യാപ്തമായി. ഇതിന്റെ സ്ഥാനത്തു് നിർമ്മാണത്തൊഴിൽ സമ്പ്രദായം വന്നു. നിർമ്മാണത്തൊഴിലുടമകളായ ഇടത്തരക്കാർ ഗിൽഡുമേസ്ത്രീമാരെ ഒരു ഭാഗത്തേക്കു തള്ളിനീക്കി. ഓരോ തൊഴിൽ ശാലക്കകത്തുമുള്ള തൊഴിൽവിഭജനത്തിന്റെ മുമ്പിൽ വ്യത്യസ്ത സംഘടിത ഗിൽഡുകൾ തമ്മിലുള്ള തൊഴിൽ വിഭജനം അപ്രത്യക്ഷമായി.

ഇതിനിടയിൽ കമ്പോളങ്ങൾ വളർന്നുകൊണ്ടേയിരുന്നു. ആവശ്യങ്ങൾ അനുസ്യൂതം വർദ്ധിച്ചുകൊണ്ടേയിരുന്നു. നിർമ്മാണത്തൊഴിൽ സമ്പ്രദായം പോലും അപര്യാപ്തമായി. അപ്പോഴാണ് ആവിശക്തിയും യന്ത്രോപകരണങ്ങളും വ്യാവസായികോല്പാദനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയതു്. അതോടുകൂടി ഇന്നത്തെ പടുകൂറ്റൻ വ്യവസായങ്ങൾ നിർമ്മാണത്തൊഴിലിന്റെ സ്ഥാനം പിടിച്ചു; കോടീശ്വരന്മാരായ വ്യവസായമേധാവികൾ, വ്യവസായപ്പടകളുടെയാകെ നേതാക്കന്മാർ, ആധുനിക ബൂർഷ്വാ വ്യവസായികളായ ഇടത്തരക്കാരുടെ സ്ഥാനം കരസ്ഥമാക്കി.

ആധുനികവ്യവസായം ലോകകമ്പോളം സ്ഥാപിച്ചിരിക്കുന്നു. അമേരിക്ക കണ്ടുപിടിക്കപ്പെട്ടതാണ് അതിനു് വഴിതെളിയിച്ചതു്. ഈ കമ്പോളം വ്യാപാരത്തിനും കടൽമാർഗ്ഗേണയും കരമാർഗ്ഗേണയുമുള്ള ഗതാഗതത്തിനും വമ്പിച്ച വികസനം നൽകി. ഈ വികാസമാകട്ടെ വ്യവസായത്തിന്റെ വിപുലീകരണത്തെ സഹായിച്ചു. മാത്രമല്ല, വ്യവസായവും വ്യാപാരവും കപ്പൽഗതാഗതവും റെയിൽവേകളും വളർന്ന തോതിൽത്തന്നെ ബൂർഷ്വാസിയും വളർന്നു: അതിന്റെ മൂലധനം പെരുകി; മദ്ധ്യയുഗത്തിന്റെ സന്തതികളായ എല്ലാ വർഗ്ഗങ്ങളേയും അതു് പിന്നോക്കം തള്ളിനീക്കി.

അപ്പോൾ, ഇന്നത്തെ ബൂർഷ്വാസിതന്നെ ദീർഘകാലത്തെ [5]വികാസത്തിന്റെ, ഉത്പാദനവിനിമയരീതികളിലുണ്ടായ വിപ്ലവപരമ്പരകളുടെ, സന്താനമാണെന്നു നാം കാണുന്നു.

ബൂർഷ്വാസിയുടെ വികാസത്തിലെ ഓരോ കാൽവയ്പോടും കൂടി ആ വർഗ്ഗം അതിനനുസരിച്ച് രാഷ്ട്രീയമായും മുന്നേറി. ഫ്യൂഡൽ പ്രഭുക്കന്മാരുടെ വാഴ്ചയിൻകീഴിൽ ഒരു മർദ്ദിതവർഗ്ഗമായും, മദ്ധ്യകാല കമ്മ്യൂണുകളിൽ[4] ആയുധമേന്തിയതും സ്വയംഭരണാവകാശമുള്ളതുമായ ഒരു സമാജമായും, ചിലേടത്ത് (ഉദാ: ഇറ്റലി, ജർമ്മനി )സ്വതന്ത്രമായ നഗരറിപ്പബ്ളിക്കുകളായും, മറ്റു ചിലേടത്ത് (ഉദാ: ഫ്രാൻസിൽ) രാജവാഴ്ചയിൻകീഴിൽ കരം കൊടുക്കുന്ന "മൂന്നാം ശ്രേണിയാ"യും പിന്നീട് ശരിയായ നിർമ്മണത്തൊഴിലിന്റെ കാലഘട്ടത്തിൽ പ്രാദേശിക പ്രഭുക്കൾക്കെതിരായ ഒരു മറുമരുന്നെന്നോണം അർദ്ധഫ്യൂഡലോ സ്വേച്ഛാധിപത്യപരമോ ആയ രാജവാഴ്ചയെ സേവിച്ചും, വാസ്തവത്തിൽ സാമാന്യമായി പടുകൂറ്റൻ രാജവാഴ്ചകളുടെ നെടുംതൂണായി നിന്നും ബുർഷ്വാസി അവസാനം - ആധുനിക വ്യവസായത്തിന്റെയും ലോകകമ്പോളത്തിന്റെയും സ്ഥാപനത്തെ തുടർന്ന് - രാഷ്ട്രീയാധികാരം മുഴുവനും ആധുനിക ജനപ്രതിനിധി ഭരണകൂടത്തിന്റെ രൂപത്തിൽ സ്വായത്തമാക്കി. മൊത്തത്തിൽ ബൂർഷ്വാസിയുടെ പൊതുക്കാര്യങ്ങൾ നടത്തുന്ന ഒരു കമ്മറ്റി മാത്രമാണ് ആധുനികഭരണകൂടം.

ചരിത്രപരമായി നോക്കുമ്പോൾ ബൂർഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡൽ, പിതൃതന്ത്രാത്മക, അകൃത്രിമഗ്രാമീണബന്ധങ്ങൾക്കും അറുതിവരുത്തി. മനുഷ്യനെ അവന്റെ " [6]സ്വാഭാവിക മേലാളന്മാരുമായി" കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു് നിഷ്കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ"യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റേയും നിസ്വാർത്ഥമായ വീരശൂരപരാക്രമങ്ങളുടേയും, ഫിലിസ്റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അതു സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അതു്, മനസ്സാക്ഷിക്കു നിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ - സ്വതന്ത്രവ്യാപാരത്തെ - പ്രതിഷ്ഠിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം നഗ്നവും നിർലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.

ഇന്നുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കപ്പെടുകയും ചെയ്തുപോന്ന എല്ലാ തൊഴിലുകളുടേയും പരിവേഷത്തെ ബൂർഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനേയും അഭിഭാഷകനേയും പുരോഹിതനേയും കവിയേയും ശാസ്ത്രജ്ഞനേയുമെല്ലാം അതു സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി മാറ്റി.

ബൂർഷ്വാസി കുടുംബത്തിന്റെ വൈകാരികമൂടുപടം പിച്ചിച്ചീന്തുകയും കുടുംബബന്ധത്തെ വെറും പണത്തിന്റെ ബന്ധമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു.

പ്രതിലോമവാദികൾ അത്ര വളരെയേറെ പാടിപ്പുകഴ്ത്താറുള്ള മദ്ധ്യകാലങ്ങളിലെ ഊർജ്ജസ്വലതയുടെ മൃഗീയപ്രകടനങ്ങളുടെ ഉചിതമായ മറുവശം എന്നോണം ഏറ്റവും കർമ്മവിമുഖമായ ആലസ്യം നടമാടാൻ കാരണമെന്താണെന്നു് ബൂർഷ്വാസി വെളിപ്പെടുത്തിയിട്ടുണ്ടു്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കു് എന്തെല്ലാം നേടാനാകുമെന്നു് ആദ്യമായി കാണിച്ചതു് ബൂർഷ്വാസിയാണു്. ഈജിപ്തുകാരുടെ പിരമിഡുകളേയും, റോമാക്കാരുടെ ജലസംഭരണ-വിതരണപദ്ധതികളേയും ഗോഥിക്ക് ദേവാലയങ്ങളേയും വളരെയേറെ അതിശയിക്കുന്ന മഹാത്ഭുതങ്ങൾ അതു സാധിച്ചിട്ടുണ്ടു്. പണ്ടത്തെ കുരിശുയുദ്ധങ്ങളേയും27 ദേശീയജനതകളുടെ കൂട്ടപ്പലായനങ്ങളേയും നിഷ്പ്രഭമാക്കുന്ന സാഹസികസംരംഭങ്ങൾ അതു നടത്തിയിട്ടുണ്ടു്.

ഉല്പാദനോപകരണങ്ങളിലും തദ്വാരാ ഉല്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെ ബൂർഷ്വാസിക്ക് [7]നിലനിൽക്കാനാവില്ല. നേരേമറിച്ചു്, ഇതിനു മുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായികവർഗ്ഗങ്ങളുടേയും നിലനില്പിന്റെ ആദ്യത്തെ ഉപാധി, പഴയ ഉല്പാദനരീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിർത്തുകയെന്നതായിരുന്നു. ഉല്പാദനത്തിൽ നിരന്തരം വിപ്ലവകരമായ പരിവർത്തനം, എല്ലാ സാമൂഹ്യബന്ധങ്ങളേയും ഇടതടവില്ലാതെ ഇളക്കിമറിക്കൽ, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും - ഇതെല്ലാം ബൂർഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളിൽ നിന്നും വേർതിരിക്കുന്നു. ഉറച്ചു കട്ടപിടിച്ചതും നിശ്ചലവുമായ എല്ലാ ബന്ധങ്ങളും അവയുടെ കൂടപ്പിറപ്പായ പുരാതനവും ആദരണീയവുമായ മുൻവിധികളും അഭിപ്രായങ്ങളും തുടച്ചുനീക്കപ്പെടുന്നു. തൽസ്ഥാനത്ത്, പുതുതായി ഉണ്ടാകുന്നവയ്ക്ക് ഉറച്ചുകട്ടിയാവാൻ സമയം കിട്ടുന്നതിനുമുമ്പു് അവ പഴഞ്ചനായിത്തീരുന്നു. കട്ടിയായതെല്ലാം വായുവിൽ ഉരുകി ലയിക്കുന്നു, വിശുദ്ധമായതെല്ലാം അശുദ്ധമായിത്തീരുന്നു. അങ്ങിനെ അവസാനം മനുഷ്യൻ തന്റെ ജീവിതയാഥാർത്ഥ്യങ്ങളേയും സഹജീവികളുമായുള്ള തന്റെ ബന്ധങ്ങളേയും സമചിത്തതയോടെ നേരിടാൻ നിർബന്ധിതനാകുന്നു.

ഉല്പന്നങ്ങൾക്കു് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിനു് എല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാർപ്പുറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങൾ സ്ഥാപിക്കണം.

ലോകകമ്പോളത്തെ ചൂഷണം ചെയ്യുന്നതിലൂടെ ബൂർഷ്വാസി ഓരോ രാജ്യത്തിലേയും ഉല്പാദനത്തിനും ഉപഭോഗത്തിനും ഒരു സാർവ്വലൗകികസ്വഭാവം നൽകിയിട്ടുണ്ടു്. പ്രതിലോമവാദികളെ വളരെയേറെ വേദനിപ്പിച്ചുകൊണ്ടു് വ്യവസായത്തിന്റെ കാൽക്കീഴിൽ നിന്നു് അതു നിലയുറപ്പിച്ചിരുന്ന ദേശീയാടിത്തറയെ ബൂർഷ്വാസി വലിച്ചുമാറ്റി. എല്ലാ പരമ്പരാഗത ദേശീയവ്യവസായങ്ങളേയും അതു നശിപ്പിച്ചു, അഥവാ പ്രതിദിനം നശിപ്പിച്ചുവരികയാണു്. തൽസ്ഥാനം പുതിയ വ്യവസായങ്ങൾ ഏറ്റെടുക്കുന്നു. അവ ഏർപ്പെടുത്തേണ്ടതു് എല്ലാ പരിഷ്കൃതരാജ്യങ്ങൾക്കും ഒരു ജീവന്മരണപ്രശ്നമായിത്തീരുന്നു; ഈ പുതിയ വ്യവസായങ്ങൾ ഉപയോഗിക്കുന്ന അസംസ്കൃതസാധനങ്ങൾ തദ്ദേശീയമല്ല - അതിവിദൂരദേശങ്ങളിൽനിന്നു കൊണ്ടുവരുന്നവയാണു്; അവയുടെ ഉല്പന്നങ്ങളാകട്ടെ, അതാതു നാട്ടിൽ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും ഉപയോഗിക്കപ്പെടുന്നുമുണ്ടു്. സ്വന്തം രാജ്യത്തെ ഉല്പന്നങ്ങൾകൊണ്ടു് നിറവേറിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്തു് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലേയും കാലാവസ്ഥകളിലേയും ഉല്പന്നങ്ങൾകൊണ്ടുമാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന പുതിയ ആവശ്യങ്ങൾ നാം കാണുന്നു. [8]പ്രാദേശികവും ദേശീയവുമായ ഏകാന്തതയുടേയും സ്വയംപര്യാപ്തതയുടേയും സ്ഥാനത്തു് രാഷ്ട്രങ്ങൾ തമ്മിലുള്ള നാനാമുഖമായ ബന്ധങ്ങളും സാർവ്വത്രികമായ പരസ്പരാശ്രിതത്വവുമാണു് ഇന്നുള്ളതു്. ഭൗതികോല്പാദനത്തിലെന്നപോലെ, ബുദ്ധിപരമായ ഉല്പാദനത്തിലും ഇതേ മാറ്റങ്ങളുണ്ടാകുന്നു. പ്രത്യേകരാഷ്ട്രങ്ങളുടെ ബുദ്ധിപരമായ സൃഷ്ടികൾ പൊതുസ്വത്തായിത്തീരുന്നു. ദേശീയമായ ഏകപക്ഷീയതയും സങ്കുചിതമനഃസ്ഥിതിയും അധികമധികം അസാധ്യമാകുന്നു; ദേശീയവും പ്രാദേശികവുമായ നിരവധി സാഹിത്യങ്ങളിൽനിന്നു് ഒരു വിശ്വസാഹിത്യം ഉയർന്നുവരുന്നു.

എല്ലാ ഉല്പാദനോപകരണങ്ങളേയും അതിവേഗം മെച്ചപ്പെടുത്തിക്കൊണ്ടും ഗതാഗതമാർഗ്ഗങ്ങൾ അങ്ങേയറ്റം സുഗമമാക്കിക്കൊണ്ടും, ബൂർഷ്വാസി എല്ലാ രാഷ്ട്രങ്ങളേയും, ഏറ്റവും അപരിഷ്‌കൃതങ്ങളായവയെപ്പോലും, നാഗരികതിലേയ്ക്കു കൊണ്ടുവരുന്നു. എല്ലാ ചൈനീസ് മതിലുകളേയും ഇടിച്ചു നിരപ്പാക്കുന്നതിനും, വിദേശീയരോടു് അപരിഷ്‌കൃതജനങ്ങൾക്കുള്ള വിടാപ്പിടിയായ വെറുപ്പിനെ കീഴടങ്ങാൻ നിർബന്ധിക്കുന്നതിനും ബൂർഷ്വാസി പ്രയോഗിക്കുന്ന കനത്ത പീരങ്കി സ്വന്തം ചരക്കുകളുടെ കുറഞ്ഞ വിലയാണു്. ബൂർഷ്വാ ഉല്പാദനരീതി സ്വീകരിക്കാൻ അതു് എല്ലാ രാഷ്ട്രങ്ങളേയും നിർബന്ധിക്കുന്നു. അല്ലെങ്കിൽ അവയ്ക്ക് സ്വയം നശിക്കുകയേ ഗതിയുള്ളു. നാഗരികതയെന്നു് അതു വിളിക്കുന്നതിനെ തങ്ങൾക്കിടയിലും നടപ്പാക്കാൻ - അഥവാ സ്വയം ബൂർഷ്വായാവാൻ - എല്ലാ രാഷ്ട്രങ്ങളേയും ബൂർഷ്വാസി നിർബ്ബന്ധിക്കുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, അതു് സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ലോകം സൃഷ്ടിക്കുന്നു.

ബൂർഷ്വാസി നഗരങ്ങളുടെ വാഴ്ചയ്ക്കു് ഗ്രാമങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. വമ്പിച്ച നഗരങ്ങൾ സൃഷ്ടിക്കുകയും ഗ്രാമീണജനതയെ അപേക്ഷിച്ച് നഗരങ്ങളിലെ ജനസംഖ്യ ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു; അങ്ങിനെ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തെ ഗ്രാമീണജീവിതത്തിന്റെ മൗഢ്യത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു. ഗ്രാമങ്ങളെ നഗരങ്ങൾക്കു വിധേയമാക്കിയതുപോലെതന്നെ ബൂർഷ്വാസി അപരിഷ്‌കൃതവും അർദ്ധപരിഷ്‌കൃതവുമായ രാജ്യങ്ങളെ പരിഷ്‌കൃതരാജ്യങ്ങൾക്കും, കർഷകപ്രധാനമായ ജനതകളെ ബൂർഷ്വാ ജനതകൾക്കും, പൗരസ്ത്യരെ പാശ്ചാത്യർക്കും വിധേയമാക്കിയിരിക്കുന്നു.

ജനസംഖ്യയുടേയും ഉല്പാദനോപാധികളുടേയും സ്വത്തുക്കളുടേയും ഛിന്നഭിന്നാവസ്ഥയെ ബൂർഷ്വാസി കൂടുതൽ കൂടുതൽ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണു്. അതു് ജനസംഖ്യയെ ഒന്നിച്ചു കൂട്ടിച്ചേർത്തിരിക്കുന്നു; ഉല്പാദനോപാധികളെ കേന്ദ്രീകരിക്കുകയും, സ്വത്തു് [9]ഒരുപിടി ആളുകളുടെ കൈകളിൽ സ്വരൂപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം അനിവാര്യഫലം രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രീകരണമായിരുന്നു. പ്രത്യേകം പ്രത്യേകമായ താല്പര്യങ്ങളും, നിയമങ്ങളും, ഭരണക്രമങ്ങളും, നികുതിസമ്പ്രദായങ്ങളുമുള്ള, സ്വതന്ത്രമോ അഥവാ അയഞ്ഞ ബന്ധങ്ങൾ മാത്രമുള്ളതോ ആയ പ്രവിശ്യകളെ ബൂർഷ്വാസി ഒരൊറ്റ ഗവണ്മെന്റും, ഒരൊറ്റ നിയമസംഹിതയും, ഒരൊറ്റ ദേശീയ വർഗ്ഗതാല്പര്യവും, ഒരൊറ്റ അതിർത്തിയും, ഒരൊറ്റ ചുങ്കവ്യവസ്ഥയുമുള്ള, ഒരൊറ്റ ദേശീയരാഷ്ട്രത്തിൽ കൂട്ടിച്ചേർത്തു.

കഷ്ടിച്ചു് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയിൽ ബൂർഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്പാദനശക്തികൾ, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേർന്നു് സൃഷ്ടിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വമ്പിച്ചതാണു്, ഭീമമാണു്! പ്രകൃതിയുടെ ശക്തികളെ മനുഷ്യനു കീഴ്‌പ്പെടുത്തൽ, യന്ത്രസാമഗ്രികൾ, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കൽ, നദികളെ ചാലു കീറി ഉപയോഗയോഗ്യമാക്കൽ, ഇന്ദ്രജാലപ്രയോഗത്താലെന്നപോലെ വലിയ ജനസഞ്ചയങ്ങളെ മണ്ണിനടിയിൽ നിന്നു് ഉണർത്തിക്കൊണ്ടുവരൽ - സാമൂഹ്യാദ്ധ്വാനത്തിന്റെ മടിത്തട്ടിൽ ഇത്തരം ഉല്പാദനശക്തികൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്നു് മുമ്പേതൊരു നൂറ്റാണ്ടിനാണു് ഒരു സംശയമെങ്കിലുമുണ്ടായിട്ടുള്ളത്?

അപ്പോൾ നാം കാണുന്നു: ബൂർഷ്വാസി സ്വയം പടുത്തുയർത്തിയതു് ഏതൊരടിത്തറയിന്മേലാണോ ആ ഉല്പാദന - വിനിമയോപാധികൾ ഉടലെടുത്തതു് ഫ്യൂഡൽ സമൂഹത്തിലാണു്. ഈ ഉല്പാദന - വിനിമയോപാധികളുടെ വികാസം ഒരു പ്രത്യേകഘട്ടത്തിലെത്തിയപ്പോൾ, ഫ്യൂഡലിസത്തിൻകീഴിൽ ഉല്പാദനവും വിനിമയവും നടത്തിയിരുന്ന സാഹചര്യങ്ങൾ, കൃഷിയുടേയും വ്യവസായത്തിന്റേയും ഫ്യൂഡൽ സംഘടന, ചുരുക്കിപ്പറഞ്ഞാൽ ഫ്യൂഡൽ സ്വത്തുടമബന്ധങ്ങൾ, വളർന്നുകഴിഞ്ഞ ഉല്പാദനശക്തികളുമായി പൊരുത്തപ്പെടാത്ത നില വന്നു. അവ ചങ്ങലക്കെട്ടുകളായി മാറി. അവയെ ഭേദിക്കേണ്ടതായി വന്നു. അവ ഭേദിക്കപ്പെടുകയും ചെയ്തു.

അവയുടെ സ്ഥാനത്തേയ്ക്കു് സ്വതന്ത്രമത്സരം കടന്നുവന്നു, അതേത്തുടർന്നു് അതിനു് അനുയോജ്യമായ ഒരു സാമൂഹ്യ - രാഷ്ട്രീയസംവിധാനവും ബൂർഷ്വാവർഗ്ഗത്തിന്റെ സാമ്പത്തിക - രാഷ്ട്രീയാധിപത്യവും സ്ഥാപിതമായി.

തത്തുല്യമായ ഒരു നീക്കം നമ്മുടെ കൺമുമ്പിൽത്തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഉല്പാദനത്തിന്റേയും വിനിമയത്തിന്റേയും സ്വത്തുടമസ്ഥതയുടേയും ബൂർഷ്വാ ബന്ധങ്ങളോടുകൂടിയ ആധുനിക [10], ഇത്രയം വമ്പിച്ച ഉല്പാദന - വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിന്റേയും ഭരണത്തിന്റേയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിന്റെ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിന്റെയാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പ് ഉണ്ടായിട്ടുള്ള ഉല്പാദന ശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി - അമിതോല്പാദനമെന്ന പകർച്ച വ്യാധി - ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിന്റെ ഒരു സ്ഥിതി വിശേഷത്തിലേയ്ക്ക് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ട് ? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീവനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നു വന്നതുകൊണ്ട്. സമൂഹത്തിന്റെ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു, അവ ഈ ബന്ധങ്ങൾക്ക് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. അവ ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിന്റെ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം സങ്കുചിതമാണ്. എങ്ങിനെയാണ് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ? ഒരു വശത്ത് ഉല്പാദനശക്തികളിൽ വലിയൊരു [11]ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണം ചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.

ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്ന് ബൂർഷ്വാസിയുടെ നേർക്ക് തിരിഞ്ഞിരിക്കുന്നു.

എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നത് ; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി - ആധുനിക തൊഴിലാളി വർഗ്ഗത്തെ - അത് സൃഷ്ടിച്ചിട്ടുണ്ട്.

ബൂർഷ്വാസി - അതായത് മൂലധനം - വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണ് തൊഴിലാളി വർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു വ്യാപാരസാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തൽഫലമായി, മത്സരത്തിന്റെ എല്ലാ ഗതിവിഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.

വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽ വിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്ക് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിന്റെ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ട് ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവ് അവന്റെ നിലനിൽപ്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും28 അതിന്റെ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിന്റെ അനാകർഷത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽ വിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിന്റെ ഭാരവും കൂടി വരുന്നു- ഒന്നുകിൽ [12]തൊഴിൽ സമയം നീട്ടിയിട്ട്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ട് അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും.

പിതൃതന്ത്രാത്മകയജമാനന്റെ ചെറിയ തൊഴിൽശാലയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂറ്റൻ ഫാക്ടറിയായി മാറ്റിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളി നിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജന്റുമാരുടേയും ഒരു പിശകറ്റ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിന്റേയും ബൂർഷ്വാ ഭരണകൂടത്തിന്റേയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർവ്വോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണ് സ്വന്തം പരമലക്ഷ്യമെന്ന് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.

കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനിക വ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രികളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.

വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്ക് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മറ്റുവിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും മറ്റും, അവരുടെമേൽ ചാടിവീഴുകയായി.

ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ [13]അപര്യാപ്തമാണ്, വൻകിടമുതലാളികളുമായുള്ള മത്സരത്തിൽ അത് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികൾ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും തൊളിലാളിവർഗ്ഗത്തിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു.

തൊഴിലാളിവർഗ്ഗം വികാസത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂർഷ്വസിയുമായുള്ള സമരം അതിന്റെ പിറവിയോടുകൂടി ആരംഭിക്കുന്നു, ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നത് തൊഴിലാളികൾ ഒറ്റയ്ക്കാണ്, പിന്നീട് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേർന്നും, തുടർന്ന് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേർന്ന് തങ്ങളെ നേരിട്ട് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിന്റെ ബൂർഷ്വാബന്ധങ്ങൾക്കെതിരായിട്ടല്ല. ഉല്പാദനോപകരണങ്ങളുടെ നേർക്കാണ് അവർ അവരുടെ ആക്രമണം തിരിച്ചുവിടുന്നത്. തങ്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതി സാധനങ്ങളെ അവർ നശിപ്പിക്കുന്നു, യന്ത്രങ്ങൾ തല്ലിത്തകർക്കുന്നു; ഫാക്ടറികൾ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മൺമറഞ്ഞ മാന്യസ്ഥാനം ബലാൽക്കാരമായി വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു.

ഈ ഘട്ടത്തിൽ തൊഴിവാളികൾ അപ്പോഴും രാജ്യത്താകമാനം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യോന്യമുള്ള കിടമത്സരത്താൽ പിളർന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണ്. എവിടെയെങ്കിലും അവർ കൂടുതൽ ഭദ്രമായ സംഘങ്ങൾ ഉണ്ടാക്കാൻ ഏകോപിച്ചുവെങ്കിൽ അത് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിന്റെ ഫലമല്ല, നേരേമറിച്ച്, ബൂർഷ്വാസിയുടെ ഏകീകരണത്തിന്റെ ഫലമാണ്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി, തൊഴിലാളി വർഗ്ഗത്തെ ആകമാനം ഇളക്കിവിടാൻ ബൂർഷ്വാസി നിർബന്ധിതമാവുന്നു. അവർക്ക് അപ്പോഴും അങ്ങിനെ ചെയ്യാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഘട്ടത്തിൽ തൊഴിലാളിവർഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാണ്- സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂർഷ്വാകളുടേയും പെറ്റിബൂർഷ്വാകളുടേയും നേർക്കാണ് - സമരം നടത്തുന്നത്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂർഷ്വാസിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തിൽ നേടുന്ന ഓരോ വിജയവും ബൂർഷ്വാസിയുടെ വിജയമാണ്.

പക്ഷേ, വ്യവസായത്തിന്റെ വികാസത്തോടുകൂടി തൊഴിലാളിവർഗ്ഗം എണ്ണത്തിൽ പെരുകുക മാത്രമല്ല ചെയ്യുന്നത്; കൂടുതൽ വലിയ [14]സഞ്ചയങ്ങളിൽ കേന്ദ്രീകൃതമായിത്തീരുകയും അവരുടെ കരുത്തു വളരുകയും, ആ കരുത്തിനെപ്പറ്റി അവർക്കു കൂടുതൽ ബോധമുണ്ടാവുകയും ചെയ്യുന്നു. യന്ത്രോപകരണങ്ങൾ തൊഴിലുകൾ തമ്മിലുള്ള വ്യത്യാസങ്ങളെതേച്ചുമാച്ചുകളയുകയും മിക്കവാറും എല്ലായിടത്തും കൂലിനിരക്ക് ഒരേ താഴ്ന്ന നിലവാരത്തിലേക്കു ചുരുക്കുകയും ചെയ്യുന്നതിനനുസരിച്ച് തൊഴിലാളിവർഗ്ഗത്തിന്റെ അണികൾക്കുള്ളിലുള്ള വിവിധതാല്പര്യങ്ങളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അധികമധികം സമീകരിക്കപ്പെടുന്നു. മുതലാളികൾ തമ്മിൽ മൂത്തുവരുന്ന കിടമത്സരവും തൽഫലമായ വ്യാപാരപ്രതിസന്ധികളും തൊഴിലാളികളുടെ കൂലി അധികമധികം അസ്ഥിരമാക്കിത്തീർക്കുന്നു. അധികമധികം വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന യന്ത്രോപകരണങ്ങളുടെ അവിരാമമായ അഭിവൃദ്ധി തൊഴിലാളികളുടെ ഉപജീവനത്തെ വർദ്ധമാനമായ അളവിൽ അപകടത്തിലാക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിൽ ഒറ്റയ്ക്കാറ്റയ്ക്കുണ്ടാവുന്ന സംഘട്ടനങ്ങൾ രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ സ്വഭാവം അധികമധികം കൈക്കൊള്ളുന്നു. അതോടെ തൊഴിലാളികൾ ബൂർഷ്വാസിക്കെതിരായി സംഘങ്ങൾ (ട്രേഡ് യൂണിയനുകൾ) രൂപീകരിക്കാൻ തുടങ്ങുന്നു, കൂലിനിരക്കു നിലനിർത്താൻ വേണ്ടി അവർ ഒന്നിച്ചു ചേരുന്നു. ഇടയ്ക്കുണ്ടാവുന്ന ഈ കലാപങ്ങൾ നടത്താൻ മുൻകൂട്ടി തയ്യാറെടുക്കുന്നതിനുവേണ്ടി അവർ സ്ഥിരം സംഘങ്ങൾ രൂപീകരിക്കുന്നു. ചിലേടത്ത് ഈ സമരങ്ങൾ ലഹളകളായി പൊട്ടിപുറപ്പെടുന്നു.

ചിലപ്പോൾ തൊളിലാളികൾ വിജയിക്കും; പക്ഷേ, തൽക്കാലത്തേക്കുമാത്രം. അവർ നടത്തുന്ന പോരാട്ടങ്ങളുടെ യഥാർത്ഥഫലം കിടക്കുന്നത് അടിയന്തിരനേട്ടങ്ങളിലല്ല, നേരേമറിച്ച് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണ്. ആധുനികവ്യവസായം സൃഷ്ടിക്കുന്നതും, വിഭിന്നപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പരസ്പരം ബന്ധം വയ്ക്കാൻ സൗകര്യമുണ്ടാക്കുന്നതുമായ മെച്ചപ്പെട്ട ഗതാഗതമാർഗ്ഗങ്ങൾ ഈ ഏകീകരണത്തെ സഹായിക്കുന്നു. ഒരേ സ്വഭാവത്തിലുള്ള അനേകം പ്രാദേശികസമരങ്ങളെ വർഗ്ഗങ്ങൾ തമ്മിലുള്ള ഒരൊറ്റ ദേശീയസമരത്തിന്റെ രൂപത്തിൽ കേന്ദ്രീകരിക്കാൻ ഈ ബന്ധം തന്നെയാണ് വേണ്ടിയിരുന്നത്. എന്നാൽ ഓരോ വർഗ്ഗസമരവും രാഷ്ട്രീയസമരമാണ്. ദയനീയമായ പെരുവഴികളോടുകൂടിയ മദ്ധ്യയുഗത്തിൽ നഗരനിവാസികൾക്ക് ഇത്തരമൊരു ഏകീകരണം നേടാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നപ്പോൾ ഇന്നത്തെ തൊഴിലാളിവർഗ്ഗം റെയിൽവേയുടെ സഹായത്താൽ ഏതാനും കൊല്ലംകൊണ്ട് അത് നേടി.

ഒരു വർഗ്ഗമെന്ന നിലയ്ക്കും തന്മൂലം ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന [15]നിലയ്ക്കുമുള്ള തൊഴിലാളികളുടെ ഈ സംഘടന, തൊഴിലാളികൾക്കിടയിൽത്തന്നെയുള്ള മത്സരം കാരണം തുടർച്ചയായി തകിടംമറിക്കപ്പെടുന്നു. പക്ഷേ, അത് എപ്പോഴും വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു - കൂടുതൽ ഊക്കോടുകൂടി, ഉറപ്പോടുകൂടി, കരുത്തോടുകൂടി. ബൂർഷ്വാസിക്കിടയിൽത്തന്നെയുള്ള ഭിന്നിപ്പുകളെ ഉപയോഗിച്ചുകൊണ്ട് തൊഴിലാളികളുടെ ചില താല്പര്യങ്ങൾക്ക് നിയമനിർമ്മാണം വഴി അംഗീകാരം നൽകാൻ അത് നിർബ്ബന്ധിക്കുന്നു. ഇങ്ങനെയാണ് ഇംഗ്ലണ്ടിൽ പത്തുമണിക്കൂർ ബിൽ (പ്രവൃത്തിസമയം പത്തു മണിക്കൂറായി ചുരുക്കുന്ന ബിൽ) പാസ്സായത്.

ആകപ്പാടെ നോക്കുമ്പോൾ പഴയ സമൂഹത്തിലെ വർങ്ങൾതമ്മിലുള്ള ഏറ്റമുട്ടലുകൾ തൊഴിലാളിവർഗ്ഗത്തിന്റെ വികാസഗതിയെ പലപ്രകാരത്തിലും സഹായിക്കുന്നു. ബൂർഷ്വാസി നിരന്തരമായ ഒരു സമരത്തിൽ സ്വയം ചെന്നുപെട്ടിരിക്കുന്നു. ആദ്യം പ്രഭുവർഗ്ഗത്തോട്; പിന്നീട് വ്യവസായപുരോഗതിക്കു വിരുദ്ധമായ താല്പര്യങ്ങളുള്ളം ബൂർഷ്വാസിയുടെതന്നെ ചില വിഭാഗങ്ങളോട്; എല്ലാ സമയത്തും അന്യരാജ്യങ്ങളിലെ ബൂർഷ്വാസിയോട്. ഈ സമരങ്ങളിലെല്ലാം തന്നെ തൊഴിലാളിവർഗ്ഗത്തോട് അഭ്യർത്ഥിക്കാനും, അതിന്റെ സഹായം തേടാനും അങ്ങിനെ അതിനെ രാഷ്ട്രീയരെഗത്തിലേക്കും വലിച്ചുകൊണ്ടുവരാനും ബൂർഷ്വാസി സ്വയം നിർബന്ധിതമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന് രാഷ്ട്രീയവും സാമാന്യവുമായ വിദ്യാഭ്യാസത്തിന്റെ സ്വന്തം ആദ്യപാഠങ്ങൾ നൽകുന്നതു ബൂർഷ്വാസിതന്നെയാണ്. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, ബൂർഷ്വാസയാണ് അനെതിരായി പോരാടാൻ ആവശ്യമായ ആയുധങ്ങൾ തൊഴിലാളിവർഗ്ഗത്തിന് നൽകിയത്.

ഇതിനുപുറമേ, നാം കണ്ടുകഴിഞ്ഞതുപോലെ , വ്യവസായപുരോഗതി ഭരമവർഗ്ഗങ്ങളിൽ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളി വർഗ്ഗത്തിലേക്കു് തള്ളിവിടുന്നു, അഥവാ അവരുടെ നിലനില്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. ഈ വിഭാഗങ്ങളും തൊഴിലാളി വർഗ്ഗത്തിനു് പുരോഗതിയുടേയും വിജ്ഞാനത്തിന്റെയും നവബീജങ്ങൾ പ്രദാനം ചെയ്യുന്നു.

അവസാനമായി, വർഗ്ഗസമരത്തിന്റെ നിർണ്ണായകഘട്ടം ആസന്നമാകുമ്പോൾ , ഭരണവർഗ്ഗത്തിനകത്തു്-വാസ്തവം പറഞ്ഞാൽ , പഴയസമൂഹത്തിലടിമുടി - നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവുംഅതിരൂക്ഷവുമായ രൂപം കൈക്കൊള്ളുകയും , തല്ഫലമായി ആ വർഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം അതിൽനിന്നു സ്വയം വേർപെട്ടുപോകുകയും , വിപ്ലവകാരിയായ വർഗ്ഗത്തിന്റെ ഭാവി [16]യുടെ ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിന്റെ ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിന്റെ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം - വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയെ ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യശാസ്ത്രജ്ഞന്മരിൽ ഒരു വിഭാഗം - തൊഴിലാളി വർഗ്ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു.

ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിന്റെ മുമ്പിൽ മറ്റു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും , ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിന്റെ സവിശേഷവും സാരത്തുമായ ഉല്പന്നം .

ഇടത്തരവർഗ്ഗത്തിന്റെ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ , ഷോപ്പുടമകൾ , കൈവേലക്കാർ , കൃഷിക്കാർ തുടങ്ങിയവരെല്ലാം തന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു് , പോരാ , പിന്തിരിപ്പന്മാരാണു്. കാരണം , അവർ ചരിത്രത്തിന്റെ ചക്രം പുറകോട്ടു തിരിക്കാനാണു് ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു് , ഇന്നത്തെ താല്പര്യങ്ങളെയല്ല , അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിന്റെ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു.

 ആപൽക്കാരിയായ വർഗ്ഗത്തെ, സമൂഹത്തിലെ ചെറ്റകളെ , പഴയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ , തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്.

തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിൽ , പഴയ [17]സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം , മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം , ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും , ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിന്റെ എല്ലാ ലാഞ്ഛനയും തുടച്ചുമാറ്റിയിരിക്കുന്നു. അവനെ സംബന്ധിച്ചടുത്തോളം , നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിന്റെയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പകിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്.

ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും , തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻ വേണ്ടി സമൂഹത്തെ ആകെ തങ്ങളെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിന്റെ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ , കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യതക്തിപരമായ സ്വത്തിനുവേണ്ടിയുള്ള എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം.

ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങങളും ന്യൂനനപക്ഷങ്ങളുടേതോ , ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളി പ്രസ്ഥാനമാകട്ടെ , ബഹൂഭൂരിപക്ഷത്തിന്റെ താല്പര്യത്തിനുവേമ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിന്റെ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ , ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തട്ടായ തൊഴിലാളി വർഗ്ഗത്തിനു് അനങ്ങാനാവില്ല , സ്വയം എഴുന്നേൽക്കാനാവില്ല.

തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം , ഭാവത്തിലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളി വർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ.

തൊഴിലാളിവർഗ്ഗത്തിന്റെ വികാസത്തിലെ ഏറ്റവും സാമാ [18]ന്യമായ ഘട്ടങ്ങളെ വിവരിക്കുന്ന അവസാരത്തിൽ , ഇന്നത്തെ സമൂഹത്തിനകത്തു് നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവച്ചിരിക്കുന് തുമായ ആഭ്യന്തരയുദ്ധത്തെ , അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ‌ഘട്ടംവരെ, ബൂർഷ്വാവാസിയെ ബലാൽക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടംവരെ , നാം വരച്ചുകാണിച്ചുകഴിഞ്ഞു.

ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിന്റെ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മർദ്ദകവർഗ്ഗങ്ങളും മർദ്ദിതവർഗ്ഗളും തമ്മിലുള്ള ശത്രുതയാണെന്നു നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാൽ ഒരു വർഗ്ഗത്തെ മർദ്ദിക്കണമെങ്കിൽ , അടിമയായിട്ടെങ്കിലും ജീവിതം തുടർന്നുപോകേവേണ്ടി ചില ഉപാധികൾ അതിനു് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തിൽ , അടിയാൻ നഗരസഭാംഗമായി സ്വയം ഉയയർന്നു, അതുപോലെ തന്നെ ഫ്യൂഡൽ - സ്വേച്ഛാപ്രഭുത്വത്തിന്റെ നുകത്തിൻകീഴിൽ പെറ്റിബൂർഷ്വായ്ക്കു് ബൂർഷ്വായായി വളരാൻ കഴിഞ്ഞു. നേരേമറിച്ചു് ഇന്നത്തെ തൊഴിലാളിയാകട്ടെ , വ്യവസ്ഥായം പുരോഗമിക്കുന്നതോടൊപ്പെ ഉയരുന്നതിനു പകരം സ്വന്തം വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നതു്. അവർ പാപ്രായിത്തീരുന്നു. ജനസംഖ്യയെക്കാളും സമ്പത്തിനെക്കാളും എത്രയോ കൂടുതൽ വേഗത്തിൽ പാപ്പരത്തം വലരുന്നു. മേലിൽ സമൂഹത്തിലെ ഭരണവർഗ്ഗമായി നിലനിൽക്കാനും അതിന്റെ ജീവിതോപാധികളെ ഒരു പരമോന്നതനിയമമെന്നോണം സമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിക്കാനും ബൂർഷ്വാസിക്കു് യോഗ്യതയില്ലെന്നു് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിന്റെ അടിമയ്ക്കു് ആ അടിമത്തത്തിൻകീഴിൽപ്പോലും ഉപജീവനത്തിനു് ഉറപ്പുനൽകാൻ അതിനു കഴിവില്ല. അടിമ ബൂർഷ്വാസിയെ തീറ്റിപ്പോറ്റുന്നതിനുപകരം , അടിമയെ തീറ്റിപ്പോറ്റേണ്ടിവരുന്ന ഗതികേടാണു് ബൂർഷ്വാസിക്കു് വന്നുചേർന്നിട്ടുള്ളതു് . അത്രയും ആഴത്തിലേക്കു് അവൻ ആണ്ടുപോകുന്നതിനെ തടഞ്ഞുനിർത്താൻ ബൂർഷ്വാസിക്ക് സാധിക്കാതായിരുന്നു. ഈ ബൂർഷ്വാസിയുടെ കീഴിൽ സമൂങത്തിനു ജീവിക്കാൻ ഇനി സാദ്ധ്യമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ , അതിന്റെ നിലനില്പു് സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു.

ബൂർഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിന്റെ രൂപീകരണവും വർദ്ധനവുമാണു്. മൂലധനത്തിന്റെ ഉപാധിയാകട്ടെ , കൂലിവേലയും കൂ [19]ലിവേല തൊഴിലാളികൾക്കിടയിലുള്ള മത്സരത്തെ മാത്രമാണു് ആശ്രയിച്ചിരിക്കുന്നതു്. വ്യവസായത്തിന്റെ മുന്നേറ്റം - ഇതിനെ അറിയാതെ പ്രോത്സാഹിപ്പിക്കുന്നതു് ബൂർഷ്വാസിയാണു്- മത്സരം നിമിത്തമായ തൊഴിലാളികളുടെ തമ്മിൽതമ്മിലുള്ള അകൽച്ചയുടെസ്ഥാനത്തു് , സഹകരണത്തിന്റെ ഫലമായുളവാകുന്ന വിപ്ലവകരമായ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നു. അതുകൊണ്ടു് ബൂർഷ്വാസി ഉല്പാദിപ്പിക്കുകയും ഉല്പന്നങ്ങൾ സ്വായക്തമാക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തെ ആധുനികവ്യവസായത്തിന്റെ വികാസം തട്ടിമാറ്റുന്നു. അതുകൊണ്ടു് ബൂർഷ്വാസി സൃഷ്ടിക്കുന്നതു് , സർവ്വോപരി അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണു്. അതിന്റെ പതനവും തൊഴിലാളിവർഗ്ഗത്തിന്റെ വിജയവും ഒരുപോലെ അനിവാര്യമാണു്.


കുറിപ്പുകൾ[തിരുത്തുക]


1.    സാമൂഹ്യോത്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനികമുതലാളികളുടെ വർഗ്ഗത്തെയാണു് ബൂർഷ്വാസി എന്ന പദംകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്. ഉല്പാദനോപാധികളൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അദ്ധ്വാനശക്തി വിൽക്കാൻ നിർബ്ബന്ധിതരായ ആധുനിക കൂലിവേലക്കാരുടെ വർഗ്ഗത്തെയാണു് തൊഴിലാളിവർഗ്ഗം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗത്സിന്റെ കുറിപ്പു്.)

2.    അതായതു്, ലിഖിതചരിത്രം മുഴുവനുമെന്നർത്ഥം. മനുഷ്യസമൂഹത്തിന്റെ ലിഖിതചരിത്രത്തിനു മുമ്പുള്ള സാമൂഹ്യഘടനയെ സംബന്ധിച്ച വിവരങ്ങൾ 1847-ൽ മിക്കവാറും അജ്ഞാതമായിരുന്നു. പിന്നീടു് ഹക്സ്ത്ഹൗസൻ24 പൊതുഭൂവുടമസമ്പ്രദായം റഷ്യയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ചരിത്രത്തിൽ ട്യൂട്ടോണിക് വംശങ്ങളുടെയെല്ലാം ഉത്ഭവം ഈ പൊതുവുടമയെന്ന സാമൂഹ്യാടിത്തറയിൽ നിന്നാണെന്നു മൌറർ25 തെളിയിച്ചു. കാലക്രമേണ ഇന്ത്യ മുതൽ ഐർലണ്ടുവരെ എല്ലാരാജ്യങ്ങളിലും സമൂഹത്തിന്റെ അതിപ്രാചീനരൂപം ഗ്രാമസമുദായങ്ങളാണെന്നോ ആയിരുന്നുവെന്നോ തെളിഞ്ഞു. വംശത്തിന്റെ(genus) യഥാർത്ഥസ്വഭാവത്തേയും ഗോത്രവുമായി(tribe) അതിനുള്ള ബന്ധത്തേയും സംബന്ധിച്ച മോർഗന്റെ26 വിജയകരമായ കണ്ടുപിടുത്തം ഈ പ്രാചീനകമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ ആഭ്യന്തരഘടനയെ, അതിന്റെ മാതൃകാരൂപത്തിൽ അനാവരണം ചെയ്തു. ഈ പ്രാചീനസമുദായങ്ങളുടെ ശിഥിലീകരണത്തോടുകൂടി സമൂഹം വ്യത്യസ്തങ്ങളും പിന്നീടു പരസ്പരശത്രുക്കളുമായ വർഗ്ഗങ്ങളായി വേർപിരിയാൻ തുടങ്ങുന്നു. "കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന ഗ്രന്ഥത്തിൽ ഞാൻ ഈ ശിഥിലീകരണപ്രക്രിയയെ വരച്ചുകാണിക്കാൻ ശ്രമിച്ചിട്ടുണ്ടു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്.)

3.    ഗിൽഡ്മാസ്റ്റർ അഥവാ ഒരു ഗിൽഡിലെ പൂർണ്ണമെമ്പർ, ഗിൽഡിനകത്തെ ഒരു മേസ്ത്രി, ഗിൽഡിന്റെ തലവനല്ല. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്.)

4.      ഫ്രാൻസിൽ നഗരങ്ങൾ രൂപപ്പെട്ടുവന്ന കാലത്തെ അവയുടെ പേരാണു് കമ്മ്യൂൺ. ഫ്യൂഡൽപ്രഭുക്കളിൽനിന്നും യജമാനന്മാരിൽനിന്നും 'മൂന്നാം ശ്രേണി' എന്ന നിലയിൽ തങ്ങളുടെ പ്രാദേശികസ്വയംഭരണവും, രാഷ്ട്രീയാവകാശങ്ങളും പിടിച്ചെടുക്കുന്നതിനുമുമ്പുതന്നെ അവ ആ പേർ കൈക്കൊണ്ടിരുന്നു. പൊതുവിൽ പറഞ്ഞാൽ, ബൂർഷ്വാസിയുടെ സാമ്പത്തികവികാസത്തിനു് മാതൃകാരാജ്യമായി ഇംഗ്ലണ്ടിനേയും രാഷ്ട്രീയവികാസത്തിനു മാതൃകാരാജ്യമായി ഫ്രാൻസിനേയുമാണു് ഇവിടെ കൈക്കൊണ്ടിട്ടുള്ളതു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്)

ഫ്യൂഡല്പ്രഭുക്കളിൽനിന്നു് ആരംഭത്തിൽ തങ്ങളുടെ സ്വയംഭണാവകാശങ്ങൾ വിലക്കു വാങ്ങുകയോ, പിടിച്ചെടുക്കുകയോ ചെയ്തതിനുശേഷം ഇറ്റലിയിലേയും ഫ്രാൻസിലേയും നഗരവാസികൾ തങ്ങളുടെ നഗരസമുദായങ്ങൾക്കു നൽകിയ പേരാണു് കമ്മ്യൂൺ.(1890-ലെ ജർമ്മൻ പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്)

 

 

II
തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും

[തിരുത്തുക]

മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു ?

മറ്റു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.

തൊഴിലാളിവർഗ്ഗത്തിന്റെ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.

തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തൊടുക്കുന്നതും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.

കമ്മ്യൂണിസ്റ്റുകാരെ മറ്റു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു് :

1.   വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിന്റെ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു് കൊണ്ടുവരികയും ചെയ്യുന്നു.

2.   ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിന്റെ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിന്റെ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.

അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവെച്ചു് എറ്റവും മുന്നണിയിൽ നിൽക്കുന്നതും, എറ്റവും നിശ്ചയദാർഢ്യമുള്ളതും മറ്റുള്ളവരെയെല്ലാം മുന്നോട്ടു് തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ സൈദ്ധാന്തികമായി തൊഴിലാളിവർഗ്ഗബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പറ്റി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.

കമ്മ്യുണിസ്റ്റുകരുടെ അടിയന്തരലക്ഷ്യം മറ്റെല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ [ 21 ]ഴിലാളികളെ ഒരു വർഗ്ഗമായി സംഘടിപ്പിക്കുക, ബൂർഷ്വാ മേൽക്കോയ്മയെ മറിച്ചിടുക, തൊഴിലാളിവർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചുപറ്റുക.

കമ്മ്യൂണിസ്റ്റ്കാരുടെ സൈദ്ധാന്തികനിഗമനങ്ങൾ സർവ്വലോകപരിഷ്ക്കർത്താവാകാനാഗ്രഹിക്കുന്ന ഏതെങ്കിലുമൊരാൾ കല്പിച്ചുണ്ടാക്കിയതേ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല.

നിലവിലുള്ള ഒരു വർഗ്ഗസമരത്തിൽനിന്നു്, നമ്മുടെ കൺമുമ്പിൽ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തിൽനിന്നു്, പൊന്തിവരുന്ന യഥാർത്ഥബന്ധങ്ങൾക്ക് സാമാന്യരൂപം നൽകുകയാണ് ആ നിഗമനങ്ങൾ ചെയ്യുന്നത്. നിലവിലുള്ള സ്വത്തുടമബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നത് കമ്മ്യൂണിസത്തിന്റെ ഒരു പ്രത്യേക സ്വഭാവവിശേഷമൊന്നുമല്ല.

ചരിത്രപരമായ സ്ഥിതിഗതികളിൽ മാറ്റം വരുന്നതിന്റെ ഫലമായി എല്ലാം സ്വത്തുടുമബന്ധങ്ങളും കഴിഞ്ഞ കാലത്ത് തുടർച്ചയായി ചരിത്രപരമായ മാറ്റത്തിനു വിധേയമായിട്ടുണ്ട്.

ഉദാഹരണത്തിനു് ഫ്രഞ്ചുവിപ്ലവം ബൂർഷ്വാസ്വത്തിനുവേണ്ടി ഫ്യൂഡൽസ്വത്തിനെ ഉച്ചാടനം ചെയ്തു.

പൊതുവിൽ സ്വത്തില്ലാതാക്കുകയല്ല, ബൂർഷ്വാ സ്വത്ത് ഇല്ലാതാക്കുകയാണ് കമ്മ്യൂണിസത്തിന്റെ സവിശേഷസ്വഭാവം, എന്നാൽ, വർഗ്ഗവൈരങ്ങളുടെ, കുറച്ചുപേർ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിന്റെ, അടിസ്ഥാനത്തിൽ ഉല്പാദനം നടത്തുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിന്റെ ഏറ്റവും പൂർണ്ണവും അന്തിമവുമായ രൂപമാണ് ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്ത്.

ഈ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒരൊറ്റ വാചകത്തിൽ ഇങ്ങനെ ചുരുക്കിപ്പറയാം സ്വകാര്യസ്വത്ത് ഇല്ലാതാക്കൽ.

ഒരാൾക്ക് സ്വന്തം പ്രയത്നത്തിന്റെ ഫലം എന്ന നിലയിൽ സ്വന്തമായി സ്വത്തു സമ്പാദിക്കാനുള്ള അവകാശത്തെ-വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യത്തിന്റെയും പ്രവർത്തനങ്ങളുടെയും സ്വാശ്രയത്വത്തിന്റെയും അടിത്തറയാണ് ഈ സ്വത്തെന്നു പറയുന്നു.-നശിപ്പിക്കാനാഗ്രഹിക്കുന്നു എന്നു കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുറ്റപ്പെടുത്താറുണ്ട്.

കഷ്ടപ്പെട്ടു നേടിയ, സ്വയമാർജ്ജിച്ച, സ്വന്തമായി സമ്പാദിക്കുന്ന സ്വത്ത്! സ്വത്തിന്റെ ബൂർഷ്വാരൂപത്തിനു മുമ്പുണ്ടായിരുന്ന, ചെറിയ കൈവേലക്കാരന്റെയും ചെറുകർഷകന്റെയും സ്വ [ 22 ]ത്തിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത് ? അതു നശിപ്പിക്കേണ്ട ആവശ്യമില്ല. വ്യവസായത്തിന്റെ വികാസം അതിനെ ഒരു വലിയ പരിധിവരെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ദിവസംപ്രതി ഇന്നും നശിപ്പിച്ചുവരുകയാണ്.

അതോ, ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്തിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത് ?

പക്ഷേ കൂലിവേല തൊഴിലാളികൾക്കു വല്ല സ്വത്തും ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ ? ഇല്ല , ഒട്ടുമില്ല. അതുണ്ടാക്കുന്നത് മൂലധനമാണ് - കൂലിവേലയെ ചൂഷണം ചെയ്യുന്നതും പുതുതായി ചൂഷണം ചെയ്യാൻ പുതിയ കൂലിവേലക്കാരെ ഉല്പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം വർദ്ധിക്കുന്നതുമായ ഒരുതരം സ്വത്താണത്. മൂലധനവും കൂലിവേലയും തമ്മിലുള്ള വൈരത്തെ ആശ്രയിച്ചാണ് ഇന്നത്തെ രൂപത്തിലുള്ള സ്വത്ത് നിൽക്കുന്നത്. നമുക്ക് ഈ വൈരത്തിന്റെ ഇരുവശവും ഒന്നു പരിശോധിക്കാം.

ഒരു മുതലാളിയാവുക എന്നുവച്ചാൽ ഉല്പാദനത്തിൽ വെറും വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായിക്കൂടി ഒരു പദവിയുണ്ടാകുക എന്നർത്ഥമാണ്. മൂലധനം ഒരു സാമൂഹ്യോല്പന്നമാണ്. വളരെപ്പേർ ഏകോപിച്ചു പ്രവർത്തിച്ചാൽ മാത്രമേ , പോരാ. അവസാനത്തെ അപഗ്രഥനത്തിൽ, സമൂഹത്തിലെ അംഗങ്ങളെല്ലാം ചേർന്നു പ്രവർത്തിച്ചാൽ മാത്രമേ , അതിനെ ചലിപ്പിക്കാൻ സാധിക്കൂ.

അതുകൊണ്ട് മൂലധനം വ്യക്തിപരമായ ഒരു ശക്തിയല്ല, ഒരു സാമൂഹ്യശക്തിയാണ്.

അതുകൊണ്ട്, മൂലധനത്തെ പൊതുസ്വത്താക്കി, സമൂഹത്തിലെ എല്ലാം അംഗങ്ങളുടേയും സ്വത്താക്കി മാറ്റുമ്പോൾ, വ്യക്തിപരമായ സ്വത്ത് തന്മൂലം സമൂഹത്തിന്റെ സ്വത്തായി മാറുന്നില്ല. സ്വത്തിന്റെ സാമൂഹ്യസ്വഭാവത്തിനു മാത്രമേ മാറ്റം വരുന്നുള്ളു. സ്വത്തിനു് അതിന്റെ വർഗ്ഗസ്വഭാവം ഇല്ലാതാകുന്നു.

ഇനി നമുക്ക് കൂലിവേലയുടെ കാര്യമെടുക്കാം.

കൂലിവേലയുടെ ശരാശരി വില ഏറ്റവും ചുരുങ്ങിയ കൂലിയാണു്- അതായത് ഒരു തൊഴിലാളിയെ തൊഴിലാളി എന്ന നിലയ്ക്ക് നിലനിർത്താൻ കേവലം ആവശ്യമായ ഉപജീവനാംശമാണ്. അപ്പോൾ ഒരു കൂലിവേലക്കാരൻ തന്റെ അദ്ധ്വാനംകൊണ്ടു സമ്പാദിക്കുന്നത് കഷ്ടിച്ച് അവന്റെ ജീവിതത്തെ നിലനിർത്താനും പുനരുല്പാദിപ്പിക്കാനും മാത്രമേ മതിയാകുന്നുള്ളു. സ്വന്തം അദ്ധ്വാനത്തിന്റെ ഉല്പന്നങ്ങളെ ഇങ്ങനെ വ്യക്തിപരമായി സ്വായത്തമാക്കുന്നതു നിർത്തലാക്കാൻ ഞങ്ങൾ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ല. മനുഷ്യജീവിതം നിലനിർത്താനും പ്രത്യുല്പാദിപ്പിക്കാനുംവേണ്ടിയാണ് [ 23 ]ഇതു നടത്തുന്നത്. മറ്റുള്ളവരുടെ അദ്ധ്വാനത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ യാതൊരു മിച്ചവും അതിൽനിന്നു് അവശേഷിക്കുന്നില്ല. തൊഴിലാളി മൂലധനം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം ജീവിക്കുകയും ഭരണാധികാരിവർഗ്ഗത്തിന്റെ താല്പര്യം ആവശ്യപ്പെടുന്ന കാലത്തോളം മാത്രം അവനെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഈ സ്വായത്തമാക്കലിന്റെ ദയനീയസ്വഭാവം ഇല്ലാതാക്കണമെന്നേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു.

ബുർഷ്വാസമൂഹത്തിൽ, സചേതനമായ അദ്ധ്വാനം സഞ്ചിതമായ അദ്ധ്വാനത്തെ വർദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ, സഞ്ചിതമായ അദ്ധ്വാനം തൊഴിലാളിയുടെ ജീവിതത്തെ വിശാലമാക്കാനും സംപുഷ്ടമാക്കാനും വികസിപ്പിക്കാനുമുള്ള ഒരുപാധിയാണു്.

അതുകൊണ്ട് ബൂർഷ്വാ സമൂഹത്തിൽ ഭുതകാലം വർത്തമാനകാലത്തെ ഭരിക്കുന്നു. ബുർഷ്വാ സമൂഹത്തിൽ മൂലധനം സ്വതന്ത്രമാണ്. അതിനു വ്യക്തത്വമുണ്ട് , അതേസമയം ജീവിക്കുന്ന മനുഷ്യൻ പരാശ്രയനാണ് , അവനു് യാതൊരു വ്യക്തത്വവുമില്ല.

ഈ സ്ഥിതിവിശേഷത്തെ നിർമ്മാർജ്ജനം ചെയ്യുന്നത് വ്യക്തിത്വത്തെ നശിപ്പിക്കലാണെന്നും സ്വാതന്ത്ര്യത്തെ നശിപ്പിക്കലാണെന്നും പറഞ്ഞു് ബൂർഷ്വാസി അധിക്ഷേപിക്കുന്നു ! അതു ശരിയാണു്. ബൂർഷ്വാവ്യക്തിത്വവും ബൂർഷ്വാ സ്വാതന്ത്ര്യവും ബൂർഷ്വാസ്വാശ്രയത്വവും നശിപ്പിക്കുകതന്നെയാണ് ലക്ഷ്യം.

എന്നാൽ ക്രയവിക്രയം തിരോഭവിക്കുമ്പോൾ, സ്വതന്ത്രമായ ക്രയവിക്രയവും തിരോധാനം ചെയ്യുന്നു. സ്വതന്ത്രമായ ക്രയവിക്രയത്തെക്കുറിച്ചുള്ള ഈ പറച്ചിലിനും പൊതുവിൽ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള നമ്മുടെ ബൂർഷ്വാസിയുടെ മറ്റെല്ലാ വീമ്പുകൾക്കും വല്ല അർത്ഥവുമുണ്ടെങ്കിൽ അത് മദ്ധ്യകാലത്തെ കൂച്ചുവിലങ്ങിട്ട വ്യാപാരികളുടേയും കടിഞ്ഞാണിട്ടുപിടിച്ച ക്രയവിക്രയത്തിന്റെയും സ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോൾ മാത്രമാണ്. എന്നാൽ ക്രയവിക്രയത്തന്റെയും ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാസിയുടെ തന്നെയും കമ്മ്യൂണിസ്റ്റ് നിർമ്മാർജ്ജനവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവയ്ക്ക് യാതൊരു അർത്ഥവുമില്ല.

സ്വകാര്യസ്വത്ത് ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നു [ 24 ]കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടുന്നു. പക്ഷേ നിലവിലുള്ള നിങ്ങളുടെ സമൂഹത്തിൽ ജനസംഖ്യയുടെ പത്തിലൊമ്പതു പേരുടേയും സ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ടിരിക്കുന്നു. പത്തിലൊമ്പതു പേരുടെ കൈവശം സ്വകാര്യസ്വത്തില്ലാത്തതുകൊണ്ടു മാത്രമാണ് ഒരുപിടിയാളുകൾക്ക് അതുണ്ടാവുന്നത്. അതുകൊണ്ട് സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും യാതൊരുതരം സ്വത്തും ഇല്ലാതിരിക്കുന്നത് ഒരു അവശ്യോപാധിയായിട്ടുള്ള , സ്വത്തിന്റെ പ്രത്യേകരൂപം ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നുള്ളതാണ് നിങ്ങളുടെ ആക്ഷേപം.

ഒറ്റവാക്കിൽ, നിങ്ങളുടെ സ്വത്ത് നശിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനു് നിങ്ങൾ ഞങ്ങളെ ആക്ഷേപിക്കുന്നു. വളരെ ശരിയാണ് , അതുതന്നെയാണ് ഞങ്ങളുടെ ഉദ്ദേശം.

മൂലധനമായി, പണമായി , പാട്ടമായി , ചുരുക്കത്തിൽ കുത്തകയാക്കിവയ്ക്കാവുന്ന ഒരു സാമൂഹ്യശക്തിയായി, അദ്ധ്വാനത്തെ മേലിൽ രൂപാന്തരപ്പെടുത്താൻ കഴിയാത്ത നിമിഷംമുതൽ , അതായത്, വ്യക്തികളുടെ സ്വത്തിനെ ബൂർഷ്വാ സ്വത്താക്കി , മൂലധനമാക്കി, മാറ്റാനാവാത്ത നിമിഷംമുതൽ, വ്യക്തിത്വം അസ്തമിക്കുന്നുവെന്ന് നിങ്ങൾ പറയുന്നു.

അതുകൊണ്ട് 'വ്യക്തി' എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് ബൂർഷ്വായെ, ഇടത്തരക്കാരനായ സ്വത്തുടമയെ , അല്ലാതെ മറ്റാരെയുമല്ലെന്നു നിങ്ങളും തുറന്നു സമ്മതിക്കണം. തീർച്ചയായും അയാളെ വഴിയിൽനിന്ന് അടിച്ചുതുടച്ചുമാറ്റണം, അങ്ങിനെ ഒരാൾ ഉണ്ടാവുന്നത് അസാദ്ധ്യമായിത്തീരണം.

സമൂഹത്തിന്റെ ഉല്പന്നങ്ങളെ സ്വന്തമാക്കാനുള്ള അധികാരത്തെ കമ്മ്യൂണിസം ആർക്കും നഷ്ടപ്പെടുത്തുന്നില്ല , അത്തരം സ്വന്തമാക്കൽ കൊണ്ട് മറ്റുള്ളവരുടെ അദ്ധ്വാനത്തെ അടിമപ്പെടുത്താനുള്ള അധികാരം മാത്രമേ എടുത്തു കളയുന്നുള്ളു.

സ്വകാര്യസ്വത്ത് വേണ്ടെന്നുവച്ചാൽ എല്ലാ ജോലിയുടെ നിലയ്ക്കുമെന്നും സാർവ്വലൗകികമായ ആലസ്യം നമ്മെ പിടികൂടുമെന്നും ഒരു തടസ്സവാദം ഉന്നയിക്കപ്പെടുന്നുണ്ട്.

ഈ വാദമനുസരിച്ച് ബൂർഷ്വാ സമൂഹം വെറും ആലസ്യം നിമിത്തം എത്രയോ മുമ്പുതന്നെ തുലഞ്ഞുപോകേണ്ടതായരിന്നു. കാരണം, ആ സമൂഹത്തിലെ പണിയെടുക്കുന്ന അംഗങ്ങൾ യാതൊന്നും സമ്പാദിക്കുന്നില്ല , എന്തെങ്കിലും സമ്പാദിക്കുന്നവർ യാതൊരു പണിയുമെടുക്കുന്നില്ല. മൂലധനമെന്നത് ഇല്ലാതായിക്കഴിഞ്ഞാൽ കൂലിവേല സാധ്യമല്ലാതാവും എന്ന പുനരുക്തിയുടെ മറ്റൊരു പ്രകടരൂപമാത്രമാണ് ഈ ആക്ഷേപമാകെത്തന്നെ. [ 25 ]ഭൗതികോല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിന്റെ കമ്മ്യൂണിസ്റ്റ് രീതിക്കെതിരായി കൊണ്ടുവന്നിട്ടുള്ള എല്ലാ തടസ്സവാദങ്ങളും അതുപോലെ ബുദ്ധിപരമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിനുള്ള കമ്മ്യൂണിസ്റ്റ് രീതികൾക്കെതിരായും ഉന്നയിക്കപ്പെടുന്നുണ്ട്. ബൂർഷ്വായുടെ ദൃഷ്ടിയിൽ വർഗ്ഗസ്വത്തിന്റെ തിരോധാനം ഉല്പാദനത്തിന്റെ തന്നെ തിരോധാനമാകുന്നതുപോലെതന്നെ അയാളുടെ ദൃഷ്ടിയിൽ വർഗ്ഗസംസ്ക്കാരത്തിന്റെ തിരോധാനം എല്ലാ സംസ്ക്കാരത്തിന്റെയും തിരോധാനത്തിനു തുല്യമാണ്.

ഏതൊരു സംസ്ക്കാരത്തിന്റെ നാശത്തെച്ചൊല്ലിയാണോ അയാൾ കണ്ണീർവാർക്കുന്നത് , ആ സംസ്ക്കാരം ബഹുഭൂരിപക്ഷം ജനങ്ങൾക്കും വെറും യന്ത്രമായി പണിയെടുക്കാനുള്ള ഒരു പരിശീലനം മാത്രമാണ്.

എന്നാൽ സ്വാതന്ത്ര്യം , സംസ്ക്കാരം , നിയമം മുതലായവയെ സംബന്ധിച്ച നിങ്ങളുടെ ബൂർഷ്വാ ധാരണകളുടെ മാനദണ്ഡംവെച്ച്, ബൂർഷ്വാസ്വത്ത് ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ഉദ്ദേശത്തെ അളന്നുനോക്കുന്നിടത്തോളം കാലം നിങ്ങൾ ഞങ്ങളുമായി വഴക്കടിക്കാൻ വരേണ്ട. നിങ്ങളുടെ വർഗ്ഗത്തിന്റെ അഭീഷ്ടത്തെ-അതിന്റെ സത്തായ സ്വഭാവത്തേയും ദിശാമുഖത്തേയും നിർണ്ണയിക്കുന്നത് നിങ്ങളുടെ വർഗ്ഗത്തിന്റെ നിലനില്പിന്റെ സാമ്പത്തികോപാധികളാണ്-എല്ലാവർക്കുംവേണ്ടിയുള്ള നിയമമായി മാറ്റിയതാണ് നിങ്ങളുടെ നീതിന്യായശാസ്ത്രം. അതുപോലെതന്നെ നിങ്ങളുടെ ആശയങ്ങൾ നിങ്ങളുടെ ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടേയും സന്തതി മാത്രമാണ്.

നിങ്ങളുടെ ഇന്നത്തെ ഉല്പാദനരീതിയിൽനിന്നും സ്വത്തുടമയുടെ രൂപത്തിൽനിന്നും ഉടലെടുക്കുന്ന സാമൂഹ്യരൂപങ്ങളെ-ഉല്പാദനത്തിന്റെ പുരോഗതിയിൽ ഉയർന്നുവരികയും തിരോഭവിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങളെ-പ്രകൃതയുടേയും യുക്തിയുടേയും സനാതനിയമങ്ങളാക്കി മാറ്റാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്വാർത്ഥപരമായ ഈ അബദ്ധധാരണ നിങ്ങളുടെ മുൻഗാമികളായ എല്ലാ ഭരണാധികാരിവർഗ്ഗങ്ങൾക്കുമുണ്ടായിരുന്നതാണ്. പ്രാചീന സ്വത്തിന്റെ കാര്യത്തിൽ നിങ്ങൾ വ്യക്തമായി കാണുന്നത്, ഫ്യൂഡൽസ്വത്തിന്റെ കാര്യത്തിൽ നിങ്ങൾ തുറന്നു സമ്മതിക്കുന്നത് , നിങ്ങളുടെ സ്വന്തം സ്വത്തിന്റെ ബൂർഷ്വാരൂപത്തെ സംബന്ധിച്ചിടത്തോളം തുറന്നു സമ്മതിക്കാൻ തീർച്ചയായും നിങ്ങൾക്കു അനുവാദമില്ലല്ലോ.

കുടുംബത്തെ ഇല്ലാതാക്കുക ! കമ്മ്യൂണിസ്റ്റുകാരുടെ ഈ നികൃഷ്ട [ 26 ]മായ നിർദ്ദേശം കേട്ടാൽ അങ്ങേയറ്റത്തെ സമൂലപരിവർത്തനവാദികൾക്കുകൂടി കലികയറും.

ഇന്നത്തെ കുടുംബത്തിന്റെ , ബൂർഷ്വാകുടുംബത്തിന്റെ അടിസ്ഥാനമെന്താണ് ? മൂലധനം , സ്വകാര്യലാഭം. പൂർണ്ണവളർച്ചയെത്തിയ രൂപത്തിൽ ഈ കുടുംബം നിലനിൽക്കുന്നത് ബൂർഷ്വാസിക്കിടയിൽ മാത്രമാണ്. എന്നാൽ ഈ സ്ഥിതിയുടെ മറുവശം തൊഴിലാളികൾക്കിടയിലുള്ള കുടുംബജീവിതത്തിന്റെ പ്രായോഗികമായ അഭാവത്തിലും പരസ്യമായ വ്യഭിചാരവൃത്തിയിലും കാണാം.

ഈ മറുവശം അപ്രത്യക്ഷമായാൽ ബൂർഷ്വാകുടുംബവും സ്വാഭാവികമായി അപ്രത്യക്ഷമാവും. മൂലധനം അപ്രത്യക്ഷമാവുന്നതോടെ രണ്ടും അപ്രത്യക്ഷമാവും.

മാതാപിതാക്കങ കുട്ടികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ ഞങ്ങളുടെ മേൽ കുറ്റമാരോപിക്കുന്നുണ്ടോ ? ഈ കുറ്റം ഞങ്ങൾ സമ്മതിക്കുന്നു.

പക്ഷേ നിങ്ങളുമായി വിദ്യാഭ്യാസമോ ? അതും സാമൂഹ്യമല്ലേ ? നിങ്ങൾ വിദ്യയഭ്യസിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങളല്ലേ-സ്ക്കൂൾ വഴിക്കും മറ്റുമുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലല്ലേ-അതിനെ നിർണ്ണയിക്കുന്നത് ? വിദ്യാഭ്യാസത്തിൽ സമൂഹം ഇടപെടുന്നത് കമ്മ്യൂണിസ്റ്റുകാരുടെ കണ്ടുപിടുത്തമൊന്നുമല്ല , ആ ഇടപെടലിന്റെ സ്വഭാവം മാറ്റാനും ഭരണാധികാരിവർഗ്ഗത്തന്റെ സ്വാധീനത്തിൽനിന്നു് വിദ്യാഭ്യാസത്തെ രക്ഷിക്കാനും മാത്രമാണ് അവർ ശ്രമിക്കുന്നത്.

ആധുനികവ്യവസായത്തന്റെ പ്രവർത്തനംമൂലം തൊഴിലാളികൾക്കിടയിലുള്ള എല്ലാ കുടുംബബന്ധങ്ങളും പിച്ചിച്ചീന്തപ്പെടുന്നതും അവരുടെ മക്കൾ വെറും വ്യാപാരസാമഗ്രികളും അദ്ധ്വാനോപകരണങ്ങളുമായി മാറ്റപ്പെടുന്നതും എത്രത്തോളം കൂടുതലാവുന്നുവോ , കുടുംബത്തേയും വിദ്യാഭ്യാസത്തേയും, മാതാപിതാക്കളും മക്കളും തമ്മിലുള്ള പാവനബന്ധങ്ങളേയും കുറിച്ചുള്ള ബൂർഷ്വാ ചപ്പടാച്ചി അത്രത്തോളം കൂടുതൽ മനംമടുപ്പിക്കുന്നതായിത്തീരുന്നു. [ 27 ]സ്വാഭാവികമായി എല്ലാവർക്കും പൊതുവിലുള്ളതായിത്തീരുകയെന്ന ഗതി സ്ത്രീകൾക്കും വന്നുചേരുമെന്ന നിഗമനത്തിലെത്താനേ അയാൾക്കു കഴിയുന്നുള്ളു.

വെറും ഉല്പാദനോപകരണങ്ങളായിരിക്കുകയെന്ന സ്ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണ് യഥാർത്ഥലക്ഷ്യമെന്നു് ഒരു നേരിയ സംശയംപോലും അയാൾക്കില്ല.

പോരെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ സ്ത്രീകളെ പരസ്യമായും ഔദ്യോഗികമായും പൊതുവായുപയോഗിക്കാന പോവുകയാണെന്ന ഭാവത്തിൽ നമ്മുടെ ബൂർഷ്വാകൾ പ്രകടിപ്പിക്കുന്ന ധാർമ്മികരോഷത്തെക്കാൾ പരിഹാസ്യമായി മറ്റൊന്നുമില്ല. സ്ത്രീകളുടെ മേൽ പൊതുവുടമം ഏർപ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാർക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതൽക്കേ അതു നിലനിന്നുപോന്നിട്ടുണ്ട്.

സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളേയും കൊണ്ടു സംതൃപ്തരാവാതെ-പൊതുവേശ്യകളുടെ കാര്യം പോകട്ടെ-നമ്മുടെ ബൂർഷ്വാകൾ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതിൽ അങ്ങേയറ്റം ആനന്ദംകൊള്ളുന്നു.

ബൂർഷ്വാ വിവാഹം വാസ്തവത്തിൽ പൊതുഭാര്യാത്വസമ്പ്രദായമാണ്. അപ്പോൾ കപടനാട്യത്തോടെ ഒളിച്ചുവച്ചിട്ടുള്ള, സ്ത്രീകളെ പൊതുവായി ഉപയോഗിക്കുന്ന ഏർപ്പാടിന്റെ സ്ഥാനത്ത് അതിനെ പരസ്യമായി നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമേ വേണമെങ്കിൽ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി ആക്ഷേപിക്കാൻ കഴിയുകയുള്ളു. ഏതായാലും , ഇന്നത്തെ ഉല്പാദനസമ്പ്രദായം അവസാനിപ്പിച്ചാൽ, ആ സമ്പ്രദായത്തിന്റെ സന്തതിയായ പൊതുഭാര്യാത്വവും-അതായത് രഹസ്യവും പരസ്യവുമായ വ്യഭിചാരവും-അവസാനിക്കുമെന്ന് സ്വയംവ്യക്തമാണ്.

കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറ്റൊരു ആക്ഷേപം , അവർ രാജ്യങ്ങളേയും ദേശീയജനസമുദായങ്ങളേയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്.

തൊഴിലാളികൾക്കു രാജ്യമില്ല. അവർക്കില്ലാത്തത് അവരിൽനിന്നും നമുക്ക് എടുക്കാനാവില്ല. തൊഴിലാളിവർഗ്ഗത്തിനാദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതുള്ളതുകൊണ്ട് , രാഷ്ട്രത്തിന്റെ നേതൃത്വവർഗ്ഗമായി ഉയരേണ്ടതുള്ളതുകൊണ്ട് , സ്വയം രാഷ്ട്രമായിത്തീരേണ്ടതുള്ളതുകൊണ്ട് , അത് അത്രത്തോളം ദേശീയമാണ്-പക്ഷേ, ആ വാക്കിന്റെ ബൂർഷ്വാ അർത്ഥത്തിലല്ല.

ബൂർഷ്വാസിയുടെ വളർച്ചയുടെ വ്യാപാരസ്വാതന്ത്ര്യത്തിന്റെ , ലോകകമ്പോളത്തിന്റെ, ഉല്പാദനരീതിയിലും , തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐകരൂപ്യത്തിന്റെ ഫലമാ [ 28 ]യി ദേസഭേദങ്ങളും ജനതകൾ തമ്മിലുള്ള വൈരങ്ങളും ദിനംപ്രതി അധികമധികം അപ്രത്യക്ഷരായിക്കൊണ്ടുവരികയാണ്.

തൊഴിലാളിവർഗ്ഗത്തിന്റെ ആധിപത്യം , അവ ഇനിയും കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാവാൻ ഇടയാക്കും. തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനുള്ള ആദ്യത്തെ ഉപാധികളിലൊന്നു് , മുന്നണിയിൽ നിൽക്കുന്ന പരിഷ്കൃതരാജ്യങ്ങളെങ്കിലും ഏകോപിച്ചു പ്രവർത്തിക്കണമെന്നതാണ്.

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണംചെയ്യുന്നതിനു അറുതിവരുത്തുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ചൂഷണംചെയ്യുന്നതിനും അറുതിവരും. ഒരു രാഷ്ട്രത്തിനകത്തെ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരമില്ലാതാകുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രത്തിനു് മറ്റൊരു രാഷ്ട്രത്തോടുള്ള ശത്രുതയുമില്ലാതാകും.

മതപരവും ദാർശനികവും പൊതുവിൽ പ്രത്യയശാസ്ത്രപരവുമായ നിലപാടിൽനിന്നു് കമ്മ്യൂണിസത്തിനെതിരായി കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങൾ കാര്യമായ പരിശോധന അർഹിക്കുന്നില്ല.

മനുഷ്യന്റെ ഭൗതികജീവിതത്തിൽ , അവന്റെ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും , ഉണ്ടാവുന്ന ഓരോ മാറ്റത്തോടുംകൂടി അവന്റെ ആശയങ്ങളും അഭിപ്രായങ്ങളും ധാരണകളും - ഒറ്റ വാക്കിൽ പറഞ്ഞാൽ, അവന്റെ, ബോധം-മാറുന്നുണ്ടെന്നു മനസ്സിലാക്കാൻ അഗാധമായ അന്തർജ്ഞാനം ആവശ്യമാണോ ?

ഭൗതികോല്പാദനം മാറുന്നതനുസരിച്ചു് , ബുദ്ധിപരമായ ഉല്പാദനത്തിന്റെ സ്വഭാവവും മാറുന്നുണ്ടെന്നല്ലേ ആശയങ്ങളുടെ ചരിത്രം തെളിയിക്കുന്നത് ? ഓരോ കാലഘട്ടത്തിലേയും ഭരിക്കുന്ന ആശയങ്ങൾ എല്ലായ്പോഴും അന്നത്തെ ഭരണാധികാരവർഗ്ഗത്തിന്റെ ആശയങ്ങളായിരുന്നു.

സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന ആശയങ്ങ [ 29 ]ത്തെപ്പറ്റിയുള്ള ആശയങ്ങൾ വിജ്ഞാനത്തിന്റെ തുറയിഷ സ്വതന്ത്രമായ മത്സരത്തിന്റെ വാഴ്ചയ്ക്കു പ്രകടരൂപം നൽകുക മാത്രമാണ് ചെയ്തത്.

"തീർച്ചയായും മതപരവും സദാചാരപരവും ദാർശനികവും നീതിശാസ്ത്രപരവുമായ ആശയങ്ങൾ ചരിത്രപരമായ വികാസത്തിനിടയിൽ മാറിയിട്ടുണ്ട്. പക്ഷേ , മതവും സദാചാരവും ദർശനവും രാഷ്ട്രമീമാംസയും നിയമവും ഈ മാറ്റത്തെ നിരന്തരം അതിജീവിച്ചിട്ടുമുണ്ട് " എന്നു പറയുമായിരിക്കും.

"പോരെങ്കിൽ സമൂഹത്തിന്റെ എല്ലാ അവസ്ഥകൾക്കും സാമാന്യമായ ചില സനാതനസത്യങ്ങളുണ്ട്.-സ്വാതന്ത്ര്യം , നീതി മുതലായവ. എന്നാൽ കമ്മ്യൂണിസം അവയെ പുതിയൊരടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കുന്നതിനു പകരം സനാതനസത്യങ്ങളെ ഇല്ലാതാക്കുന്നു. എല്ലാ മതത്തേയും എല്ലാ സദാചാരത്തേയും നശിപ്പിക്കുന്നു. അതുകൊണ്ട് മുമ്പുള്ള എല്ലാ ചരിത്രാനുഭവങ്ങൾക്കും വിരുദ്ധമായിട്ടാണതു പ്രവർത്തിക്കുന്നത്. "

ഈ ആരോപണത്തിന്റെ രത്നച്ചുരുക്കമെന്താണ് ? എല്ലാ ഭൂതകാലസമൂഹത്തിന്റേയും ചരിത്രം വർഗ്ഗവൈരങ്ങളുടെ , വിവിധകാലഘട്ടങ്ങളിൽ വിവിധരൂപങ്ങൾ കൈക്കൊണ്ടിട്ടുള്ള വൈരങ്ങളുടെ വളർച്ചയിലടങ്ങിയിരിക്കുന്നു.

എന്നാൽ അവ കൈക്കൊണ്ടിട്ടുള്ള രൂപം എന്തുതന്നെയായിരുന്നാലും കഴിഞ്ഞ കാലഘട്ടങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്-സമൂഹത്തിന്റെ ഒരു വിഭാഗം മറ്റേ വിഭാഗത്തെ ചൂഷണം ചെയ്തിരുന്നു എന്ന വസ്തുത. അപ്പോൾ പണ്ടുകാലങ്ങളിലെ സാമൂഹ്യബോധത്തിനു് എത്രതന്നെ ബാഹുല്യവും വൈവിദ്ധ്യവുമുണ്ടായിരുന്നാലും , അത് പൊതുരൂപങ്ങളുടെ അഥവാ സാമാന്യ ആശയഗതികളുടെ, അതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടാണു പ്രവർത്തിച്ചിരുന്നതെന്നതിൽ അത്ഭുതമില്ല. വർഗ്ഗവൈരങ്ങൾ പൂർണ്ണമായും തിരോധാനം ചെയ്താലല്ലാതെ ആ ആശയങ്ങൾ തികച്ചും അപ്രത്യക്ഷമാവുകയില്ല.

പരമ്പരാഗതമായ സ്വത്തുടമബന്ധങ്ങളിൽനിന്നുള്ള ഏറ്റവും സമൂലമായ വിച്ഛേദനമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം. ആപ്പോൾ അതിന്റെ വളർച്ചയിൽ പരമ്പരാഗതമായ ആശയങ്ങളിൽനിന്നു് ഏറ്റവും സമൂലമായ വിച്ഛേദനമുണ്ടാവുന്നതിൽ അത്ഭുതമില്ല.

കമ്മ്യൂണിസത്തോടുള്ള ബൂർഷ്വാ ആക്ഷേപങ്ങളെപ്പറ്റിയുള്ള പരമാർശം നമുക്ക് അവസാനിപ്പിക്കാം.

തൊഴിലാളിവർഗ്ഗത്തെ ഭരണാധികാരിവർഗ്ഗത്തിന്റെ നിലയിലേക്കുയർത്തുക. ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തിൽ വി [ 30 ]ജയം നേടുക-ഇതാണു് തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്നു് നാം മുകളിൽ കണ്ടു.

ബൂർഷ്വാസിയുടെ പക്കൽനിന്നു് എല്ലാ മൂലധനവും പടിപടിയായി പിടിച്ചെടുക്കാനും ഭരണകൂടത്തിന്റെ - അതായത് , ഭരണാധികാരിവർഗ്ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളിവർഗ്ഗത്തിന്റെ-കൈകളിൽ എല്ലാ ഉല്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും ആവുന്നത്രം വേഗം ഉല്പാദനശക്തികളുടെ ആകത്തുക വർദ്ധിപ്പിക്കാനുംവേണ്ടി തൊഴിലാളിവർഗ്ഗം അതിന്റെ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും.

സ്വത്തവകാശങ്ങളിന്മേലും ബൂർഷ്വാ ഉല്പാദനബന്ധങ്ങളിന്മേലും സ്വേച്ഛാധിപത്യപരമായി കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും , പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും പഴയ സാമൂഹ്യക്രമത്തിലേക്കു് അധികമധികം കൈകടത്തൽ ആവശ്യമാക്കിത്തീർക്കുന്നതും ഉല്പാദനരീതിയിൽ സമൂലപരിവർത്തനം വരുത്താനുള്ള ഉപാധി എന്ന നിലയ്ക്ക് അനുപേക്ഷണീയവുമായ നടപടികളെടുക്കാതെ, തീർച്ചയായും ഇതു തുടക്കത്തിൽ നേടാനാവില്ല.

ഈ നടപടികൾ പല രാജ്യത്തും പല തരത്തിലായിരിക്കുമെന്നതിൽ സംശയമില്ല.

എങ്കിലും ഏറ്റവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളിൽ താഴെ കൊടുക്കുന്ന നടപടികൾ ഏറെക്കുറെ സാമാന്യമായി ബാധകമാവുന്നതാണ് :

1.   ഭൂമിയിലെ സ്വകാര്യസ്വത്ത് ഇല്ലാതാക്കുകയും ഭൂമിയിൽ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യുക.

2.   അനുക്രമം വർദ്ധിച്ചുവരുന്ന കനത്ത ആദായനികുതി.

3.   എല്ലാ പിന്തുടർച്ചാവകാശങ്ങളും റദ്ദാക്കുക.

4.   അന്യരാജ്യങ്ങളിലേക്കു കുടിയേറിപ്പാർത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്ത് കണ്ടുകെട്ടുക.

5.   സ്റ്റേറ്റിന്റെ മൂലധനത്തോടുകൂടിയതും അതിന്റെ പൂർണ്ണമായ കുത്തകയിൻകീഴിൽ ഉള്ളതുമായ ഒരു ദേശീയബാങ്കുമുഖേന വായ്പാവ്യവസ്ഥയെ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.

6.   ഗതാഗതത്തിന്റെയും വാർത്താവിനിമയത്തിന്റേയും ഉപാധികൾ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.

7.   സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനില [ 31 ]ങ്ങൾ കൃഷിക്കുപയോഗപ്പെടുത്തുകയും പൊതുവിൽ മണ്ണിന്റെ ഗുണം വർദ്ധിപ്പിക്കുകയും ചെയ്യുക.

8.   പണിയെടുക്കാൻ എല്ലാവർക്കും തുല്യമായ ബാദ്ധ്യത. വ്യാവസായികോല്പാദനത്തിനും , വിശേഷിച്ചു കൃഷിക്കും തൊഴിൽപ്പടകൾ ഏർപ്പെടുത്തുക.

9.   കാർഷികോല്പാദനത്തെ വ്യാവസായികോല്പാദനവുമായി കൂട്ടിയിണക്കുക , രാജ്യത്തിലെ ജനസംഖ്യാവിതരണം കുറെക്കൂടി സമീകരിച്ചിട്ട് നാടു നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണയില്ലാതാക്കുക.

10. പൊതുവിദ്യാലയങ്ങളിൽ എല്ലാ കുട്ടികൾക്കും സൗജന്യമായ വിദ്യാഭ്യാസം നൽകുക. ഇന്നത്തെ രൂപത്തിൽ കുട്ടികളെക്കൊണ്ട് ഫാക്ടറിയിൽ പണിയെടുപ്പിക്കുന്നതു നിർത്തുക. വ്യവസായോല്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക , മുതലായവ.

ഈ വികാസഗതിയിൽ വർഗ്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുലസമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കൈകളിൽ ഉല്പാദനമെല്ലാം ഭരണാധികാരത്തിനു് അതിന്റെ രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടും. രാഷ്ട്രീയാധികാരം , ശരിയായി പറഞ്ഞാൽ, മറ്റൊരു വർഗ്ഗത്തെ മർദ്ദിക്കാനുള്ള ഒരു വർഗ്ഗത്തിന്റെ സംഘടിതശക്തിമാത്രമാണ്. ബൂർഷ്വാസിയുമായുള്ള പോരാട്ടത്തിനിടയിൽ, പരിതസ്ഥിതകളുടെ നിർബന്ധംകൊണ്ട് തൊഴിലാളിവർഗ്ഗത്തിനു് ഒരു വർഗ്ഗമെന്ന നിലയ്ക്ക് സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കിൽ, ഒരു വിപ്ലവം മൂലം ത് സ്വയം ഭരണാധികാരിവർഗ്ഗമായിത്തീരുകയും ആ നിലയ്ക്ക് ഉല്പാദനത്തിന്റെ പഴയ ബന്ധങ്ങളെബലം പ്രയോഗിച്ചു തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കിൽ , ഈ ബന്ധങ്ങളോടൊപ്പം വർഗ്ഗവൈരങ്ങളുടേയും പൊതുവിൽ വർഗ്ഗങ്ങളുടേയും നിലനില്പിനുള്ള സാഹചര്യങ്ങളേയും അതു തുടച്ചുനീക്കുന്നതായിരിക്കും. അങ്ങിനെ ഒരു വർഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം ആധിപത്യത്തേയും അത് അവസാനിപ്പിക്കുന്നതായിരിക്കും.

വർഗ്ഗങ്ങളും വർഗ്ഗവൈരങ്ങളുമുള്ള പഴയ ബൂർഷ്വാ സമൂഹത്തിന്റെ സ്ഥാനത്ത്, ഓരോരുത്തരും സ്വതന്ത്രമായി വളർന്നുവന്നാൽ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന ഒരു സമൂഹം നമുക്കു ലഭിക്കുന്നതായിരിക്കും.

II
സോഷ്യലിസ്റ്റ് സാഹിത്യവും
കമ്മ്യൂണിസ്റ്റ് സാഹിത്യവും

[തിരുത്തുക]

1.പിന്തിരിപ്പൻ സോഷ്യലിസം[തിരുത്തുക]

) ഫ്യൂഡൽ സോഷ്യലിസം[തിരുത്തുക]

ചരിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നത് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്ക്കാരപ്രക്ഷോഭ29ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽസാഹിത്യരംഗത്തുപോലു റെസ്റ്റോറേഷൻ കാലഘട്ടത്തിലെ[1] പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിന്റെ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുറ്റപത്രം തയ്യാറാക്കുന്നായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.

ഇങ്ങനെയാണ് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്. പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അത് അതിന്റെ രൂക്ഷവും സരസവും മൂർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ [33]ദയത്തിന്റെ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും , ആധുനികചരിത്രത്തിന്റെ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അത് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.

ജനങ്ങളെ സ്വന്തം ഭാഗത്ത് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണ് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചത്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിന്റെ പഴയകുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ട് അവരെ ഉപേക്ഷിക്കുകയാണുണ്ടായത്.

ഫ്രഞ്ച് "ലെജിമിറ്റിമിസ്റ്റു"കാരിൽ ഒരു വിഭാഗവും "യങ്ങ് ഇംഗ്ലണ്ട്"30 കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.

തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചു വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണ് തങ്ങൾ ചൂഷണം നടത്തിയിരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെ സാമൂഹ്യക്രമത്തിന്റെ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്ന് അവർ വിസ്മരിക്കുന്നു.

ഇത്രയും കഴിഞ്ഞാൽപ്പിന്നെ, അവരുടെ വിമർശനത്തിന്റെ പിന്തിരിപ്പൻ സ്വബാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.

അതുകൊണ്ട്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വ്യവസായവൃക്ഷത്തിനൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാറ്റുചാരായത്തിന്റേയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാൻ മടിക്കുന്നില്ല[2].[34]

പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിന്റെ കൂടെയാണ്.

ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണ് ക്രിസ്ത്യൻ സോഷ്യലിസം.

ബി) പെറ്റിബൂർഷ്വാ സോഷ്യലിസം[തിരുത്തുക]

ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വർഗ്ഗത്തിന്റെ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തിൽ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നു വരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്.

ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെറ്റിബൂർഷ്വാവർഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂർഷ്വാവർഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിത്. എന്നാൽ മത്സരത്തിന്റെ പ്രവർത്തനം കൊണ്ട് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിന്റെ അണികളിലേക്ക് പി [35]പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളർച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങൾ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദർഭം അടുത്തുവരുന്നത് അവർ കാണുകപോലും ചെയ്യുന്നുണ്ട്.

ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതൽ കൃഷിക്കാരായ ഫ്രാൻസിനെപ്പോലുള്ള രാജ്യങ്ങളിൽ, ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗത്തിന്റെ പക്ഷത്തുചേർന്ന എഴുത്തുകാർ ബൂർഷ്വാ ഭരണത്തിനെതിരായ അവരുടെ വിമർശനത്തിൽ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവർഗ്ഗങ്ങളുടെ നിലപാടിൽ നിന്ന് കൊണ്ട് തൊഴിലാളിവർഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂർഷ്വാ സോഷ്യലിസം ആവിർഭവിച്ചത്. ഫ്രാൻസിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി33 ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്.

ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവർ തുറന്ന് കാട്ടി. യന്ത്രവൽക്കരണത്തിന്റെയും തൊഴിൽവിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യിൽ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങൾ അവർ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കർഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങൾ തമ്മിൽ നടത്തുന്ന സർവ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാർമ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവർ വിരൽ ചൂണ്ടി.

പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകിൽ പഴയ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കിൽ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധി [36]കൾ തകർത്തു കഴിഞ്ഞതും തകർക്കാതിരിക്കുവാൻ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളിൽ ഞെക്കിഞെരുങ്ങി നിർത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.

അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തിൽ പണ്ടത്തെ ഗിൽഡുകൾ, കൃഷിയിൽ പിതൃതന്ത്രാത്മകബന്ധങ്ങൾ, അവസാനം കടുത്ത ചരിത്രവസ്തുതകൾ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോൾ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയിൽ ചെന്ന് കലാശിച്ചു.

സി) ജർമ്മൻ അഥവാ 'സത്യ' സോഷ്യലിസം[തിരുത്തുക]

ജർമ്മനിയിലെ ബൂർഷ്വാസി അവിടത്തെ ഫ്യൂഡൽ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാൻ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദർഭത്തിലാണ് ഫ്രാൻസിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ - അധികാരത്തിലിരിക്കുന്ന ബൂർഷ്വാസിയുടെ സമ്മർദ്ദത്തിൻ കീഴിൽ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങൾ - ജർമ്മനിയിലേക്ക് കടന്നു ചെന്നത്.

ജർമ്മൻ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാൻ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാൻസിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോൾ, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജർമ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവർ വിസ്‌മരിച്ചു എന്ന് മാത്രം. ജർമ്മൻ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോൾ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാൽക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മൻ തത്വജ്ഞാനികളുടെ ദൃഷ്‌ടിയിൽ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളിൽ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളിൽ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയിൽ ശുദ്ധമായ ഇച്ഛയുടെ, പൊതുവിൽ പറഞ്ഞാൽ യഥാർത്ഥമായ മനുഷ്യേച്ഛയുടെ, നിയ [37]മങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂർഷ്വാസിയുടെ ഇച്ഛയിൽ പ്രകടമായത്.

തങ്ങളുടെ പൗരാണിക ദാർശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാർശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജർമ്മൻ എഴുത്തുകാർ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.

പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യൻ സന്ന്യാസിമാർ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേർത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാൽ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തിൽ ജർമ്മൻ എഴുത്തുകാർ നേരെ മറിച്ചാണ് ചെയ്തത്. അവർ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാർശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേർത്തു. ഉദാഹരണം പറയുകയാണെങ്കിൽ, പണത്തിന്റെ സാമ്പത്തികധർമ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമർശനത്തിന്റെ ചുവടെ അവർ "മനുഷ്യസത്തയുടെ അന്യവൽക്കരണം" എന്നെഴുതി. ബൂർഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമർശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേർത്തു.

ഫ്രഞ്ചുകാരുടെ ചരിത്രവിമർശനങ്ങളുടെ പിൻവശത്ത് ഈ ദാർശനികപദപ്രയോഗങ്ങൾ എഴുതി വച്ചതിന് "കർമ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജർമ്മൻ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാർശനികാടിസ്ഥാനമെന്നും" അവർ നാമകരണം ചെയ്തു.

ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കിൽ, ജർമ്മൻകാരന്റെ കയ്യിൽ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താൻ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വർഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വർഗ്ഗത്തിലും പെടാത്തവനും യഥാർത്ഥമല്ലാത്തവനും ദാർശനികസങ്കല്പത്തിന്റെ മൂടൽമഞ്ഞ് നിറഞ്ഞ ലോകത്തിൽ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാൾ വിശ്വസിക്കുവാനിടയായി.[38]

സ്‌കൂൾ കുട്ടികൾക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടിൽ പ്രസംഗിക്കുകയും ചെയ്ത ഈ ജർമ്മൻ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു.

ഫ്യൂഡൽ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജർമ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂർഷ്വാസിയുടെ സമരം, അതായത് ലിബറൽ പ്രസ്ഥാനം കൂടുതൽ ഗൗരവതരമായിത്തീർന്നു.

സോഷ്യലിസ്റ്റാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂർഷ്വാമത്സരത്തിനും ബൂർഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂർഷ്വാനിയമനിർമ്മാണത്തിനും ബൂർഷ്വാസമത്വസ്വാതന്ത്ര്യങ്ങൾക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങൾ വർഷിക്കുവാനും, ഈ ബൂർഷ്വാ പ്രസ്ഥാനം നിമിത്തം സർവ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ൾക്കിടയിൽ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂർഷ്വാ സമൂഹം നിലനിൽക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികൾ നേടുകയെന്നതായിരുന്നു ജർമ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമർശനം ഉയർന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജർമ്മൻ സോഷ്യലിസം, സമയം വന്നപ്പോൾ മറന്ന് കളഞ്ഞു.

പുരോഹിതന്മാരുടെയും പ്രൊഫസർമാരുടെയും യുങ്കർമാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവൺമെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങിയിരുന്ന ബൂർഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാർഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.

അക്കാലത്ത് നടന്ന ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാൻ ഇതേ ഗവൺമെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.

ഇങ്ങനെ ഈ സത്യ സോഷ്യലിസം അന്നത്തെ ഗവൺമെന്റുകൾക്ക് ജർമ്മൻ ബൂർഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോൾ തന്നെ, അത് ഒരു പിന്തിരിപ്പൻ താല്പര്യത്തെ [39]യാണ്, ജർമ്മൻ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജർമ്മനിയിൽ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂർഷ്വാവർഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വർഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തല പൊക്കിക്കൊണ്ടിരുന്നു.

ഈ വർഗ്ഗത്തെ വെച്ചുപുലർത്തുകയെന്ന് വെച്ചാൽ ജർമ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലർത്തുകയെന്നർത്ഥമാണ്. ബൂർഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വർഗ്ഗത്തിന്റെ മുമ്പിൽ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയർത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തിൽ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വർഗ്ഗത്തിന്റെ ആവിർഭാവത്തിൽ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകർച്ചവ്യാധി പോലെ പടർന്ന് പിടിച്ചു.

വാഗ്‌ധോരണിയുടെ പുഷ്പങ്ങൾ തുന്നിപ്പിടിപ്പിച്ചതും നിർജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളിൽ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീർന്നിട്ടുള്ള തങ്ങളുടെ ദയനീയ സനാതനസത്യങ്ങളെകെട്ടിപ്പൊതിയുവാൻ ജർമ്മൻ സോഷ്യലിസ്റ്റുകാർ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങൾക്കിടയിൽ അവരുടെ ചരക്കിന്റെ ചെലവു വർദ്ധിപ്പിക്കുവാൻ അത്ഭുതകരമാം വിധം സഹായിച്ചു.

അതോടൊപ്പം, പെറ്റിബൂർഷ്വാ ഫിലിസ്റ്റൈൻ വർഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവർത്തിക്കുകയാണ് സ്വന്തം ധർമ്മമെന്ന് ജർമ്മൻ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു.

ജർമ്മൻ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജർമ്മൻ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാർത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതൽ ഉയർന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നൽകി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിർക്കുകയും എല്ലാ വർഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജർമ്മനിയിൽ പ്രചരിച്ച് വരുന്ന പ്ര [40]സിദ്ധീകരണങ്ങളിൽ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയിൽ പെട്ടതാണ്.[3]

 

2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം[തിരുത്തുക]

ബൂർഷ്വാ സമൂഹത്തിന്റെ തുടർച്ചയായ നിലനിൽപ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂർഷ്വാസിയിൽ ഒരു വിഭാഗം സാമൂഹ്യമായ അവശതകൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ധനശാസ്ത്രജ്ഞൻമാർ, പരോപകാരികൾ, മനുഷ്യസ്നേഹികൾ, തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവർ, ധർമ്മസ്ഥാപന സംഘാടകർ, ജന്തുഹിംസാ നിവാരണ സംഘക്കാർ, മദ്യവർജ്ജനഭ്രാന്തന്മാർ, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികൾ എല്ലാം ഈ വിഭാഗത്തിൽപ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂർണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രുദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം.

ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂർഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിർത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിർത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. തൊഴിലാളിവർഗ്ഗമില്ലാത്ത ഒരു ബൂർഷ്വാസിക്കുവേണ്ടിയാണ് അവർ ആശിക്കുന്നത്. തങ്ങൾ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂർഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂർഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂർണ്ണമായ വിവിധവ്യവസ്ഥകളാക്കി വളർത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക് [41]നേരിട്ടു മാർച്ചു ചെയ്യണമെന്നും അതു തൊഴിലാളി വർഗ്ഗത്തോട്, ആവശ്യപ്പെടുമ്പോൾ, തൊഴിലാളിവർഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളിൽ ഒതുങ്ങി നിൽക്കണമെന്നും ബൂർഷ്വാസിയെ സംബന്ധിച്ച എല്ലാ ഗർഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തിൽ ചെയ്യുന്നത്.

ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതൽ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങൾ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങൾക്ക്, സാമ്പത്തികബന്ധങ്ങൾക്ക്, മാറ്റം വന്നാൽ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന്റെ കണ്ണിൽ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാൻ ശ്രമിച്ചു. എന്നാൽ, ഈ സോഷ്യലിസത്തിന്റെ വിവക്ഷയിൽ, ഭൗതിക ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയെന്നതിന്റെ അർത്ഥം, ബൂർഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങൾ തുടർന്ന് നിലനിർത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂർഷ്വാഗവൺമെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിർവ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങൾ.

വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോൾ മാത്രമാണ്, ബൂർഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്.

സ്വതന്ത്രവ്യാപാരം - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങൾ - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങൾ - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയിൽ പരിഷ്കാരം - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂർഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്.

ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂർഷ്വാ ബൂർഷ്വയായിരിക്കുന്നത് - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.

3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും[തിരുത്തുക]

മഹത്തായ ഓരോ ആധുനിക വിപ്ലവത്തിലും, ബബേഫും34 മറ്റും ചെയ്തിട്ടുള്ള പോലെ, തൊഴിലാളിവർഗ്ഗത്തിന്റെ ആവശ്യങ്ങ [42]ളെ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള സാഹിത്യത്തെപ്പറ്റിയല്ല ഞങ്ങളിവിടെ സൂചിപ്പിക്കുന്നത്.

ഫ്യൂഡൽ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാർവ്വത്രിക കോളിളക്കത്തിനിടയിൽ സ്വന്തം ലക്ഷ്യങ്ങൾ നേടുവാൻ തൊഴിലാളിവർഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങൾ അനിവാര്യമായ പരാജയത്തിൽ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവർഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികൾ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂർഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാൻ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വർഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പൻ സ്വഭാവമുണ്ടായിരുന്നു. സാർവ്വത്രികമായ സർവ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്.

സോഷ്യലിസ്റ്റെന്നും, കമ്മ്യൂണിസ്റ്റെന്നും ശരിക്കു വിളിക്കാവുന്ന സംഹിതകൾ - അതായത്, സെൻ-സിമോൻ, ഫര്യേ, ഓവൻ35 തുടങ്ങിയവരുടെ സംഹിതകൾ - നിലവിൽ വരുന്നത് തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള (ബൂർഷ്വാകളും തൊഴിലാളിയും എന്ന ഒന്നാം അദ്ധ്യായം നോക്കുക) സമരത്തിന്റെ മുൻവിവരിച്ച പ്രാരംഭഘട്ടത്തിലാണ്.

ഈ സംഹിതകളുടെ സ്ഥാപകന്മാർ വർഗ്ഗവൈരങ്ങളും നിലവിലുള്ള സാമൂഹ്യക്രമത്തിലെ വിനാശകശക്തികളുടെ പ്രവർത്തനങ്ങളും കാണുന്നുവെന്നത് പരമാർത്ഥമാണ്. എന്നാൽ അന്ന് ശൈശവാവസ്ഥയിൽ മാത്രമായിരുന്ന തൊഴിലാളിവർഗ്ഗം ചരിത്രപരമായ മുൻകൈയോ സ്വതന്ത്രമായ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ ഇല്ലാത്ത ഒരു വർഗ്ഗമായ്യിട്ടാണ് അവരുടെ കാഴ്ചയിൽ പെട്ടത്.

വർഗ്ഗവൈരത്തിന്റെ വികാസം വ്യവസായത്തിന്റെ വികാസവുമായി ചുവടൊപ്പിച്ചു നീങ്ങുന്നതുകൊണ്ട് അന്നത്തെ സാമ്പത്തികസ്ഥിതിയിൽ തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനാവശ്യമായ ഭൗതികോപാധികൾ അവർക്കു കാണുവാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർ ഈ ഉപാധികളുടെ സൃഷ്ടിക്ക് ആവശ്യമായ ഒരു പുതിയ സാമൂഹ്യശാസ്ത്രത്തേയും പുതിയ സാമൂഹ്യ നിയമങ്ങളേയും തേടിപ്പോകുന്നു.

ചരിത്രത്തിന്റെ പ്രവർത്തനം അവർ സ്വന്തമായി കണ്ടുപിടിക്കുന്ന പ്രവർത്തനത്തിന് വഴങ്ങിക്കൊടുക്കണം, ചരിത്രപരമായി സൃഷ്ടിക്കപ്പെടുന്ന മോചനോപാധികൾ സങ്കല്പിതങ്ങളായ ഉപാധി [43]കൾക്ക് വഴി മാറിക്കൊടുക്കണം. ക്രമേണ സ്വമേധയാ വളരുന്ന തൊഴിലാളിവർഗ്ഗത്തിന്റെ വർഗ്ഗസംഘടന ഈ കണ്ടുപിടുത്തക്കാർ പ്രത്യേകം കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സംഘടനയ്ക്ക് വഴങ്ങണം. തങ്ങളുടെ സാമൂഹ്യപദ്ധതികൾക്കു വേണ്ടി പ്രചാരവേല നടത്തുകയും അവ നടപ്പിൽ വരുത്തുകയും ചെയ്യുക - ഇതു മാത്രമാണ് അവരുടെ ദൃഷ്ടിയിൽ ഭാവിചരിത്രത്തിന്റെ രത്നച്ചുരുക്കം.

ഏറ്റവും കഷ്ടതയനുഭവിക്കുന്ന വർഗ്ഗമെന്ന നിലയ്ക്ക് തൊഴിലാളിവർഗ്ഗത്തിന്റെ താല്പര്യങ്ങളെ മുഖ്യമായും ശ്രദ്ധിക്കണമെന്ന ബോധത്തോടുകൂടിയാണ് അവർ അവരുടെ പദ്ധതികൾ രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വർഗ്ഗമെന്ന് നിലയ്ക്ക് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളി വർഗ്ഗം നിലനിൽക്കുന്നുള്ളൂ.

വർഗ്ഗസമരത്തിന്റെ അവികസിതസ്ഥിതിയും അതുപോലെ സ്വന്തം പരിതസ്ഥിതികളും മൂലം തങ്ങൾ എല്ലാ വർഗ്ഗവൈരങ്ങൾക്കും എത്രയോ ഉപരിയാണെന്ന് ഇത്തരം സോഷ്യലിസ്റ്റുകൾ സ്വയം കരുതുന്നു. സമൂഹാംഗങ്ങളിൽ ഓരോരുത്തരുടെയും, ഏറ്റവും സുഖസൗകര്യങ്ങൾ അനുഭവിക്കുന്നവരുടെ പോലും, സ്ഥിതി നന്നാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. തൽഫലമായി വർഗ്ഗവ്യത്യാസം നോക്കാതെ സമൂഹത്തോടൊട്ടാകെ, പോരാ, ഭരണാധികാരിവർഗ്ഗത്തോട് പ്രത്യേകിച്ചും, അവർ എപ്പോഴും അഭ്യർത്ഥിക്കുന്നു. കാരണം, തങ്ങളുടെ സംഹിതയെ ജനങ്ങൾ ഒരിക്കൽ മനസ്സിലാക്കിക്കഴിഞ്ഞാൽ, സാദ്ധ്യമായതിൽ ഏറ്റവും നല്ല സമൂഹത്തിനുള്ള ഏറ്റവും നല്ല പദ്ധതി അവർ അതിൽ എങ്ങനെ ദർശിക്കാതെയിരിക്കും?

അതുകൊണ്ട് അവർ എല്ലാ രാഷ്ട്രീയപ്രവർത്തനത്തേയും, വിശേഷിച്ച് എല്ലാ വിപ്ലവപ്രവർത്തനത്തേയും, നിരസിക്കുന്നു. സമാധാനപരമായ മാർഗ്ഗങ്ങളുപയോഗിച്ച് സ്വന്തം ലക്ഷ്യം നേടുവാൻ അവർ ആഗ്രഹിക്കുന്നു. പരാജയപ്പെടാതെയിരിക്കുവാൻ നിർവ്വാഹമില്ലാത്ത ചെറുപരീക്ഷണങ്ങൾ നടത്തിയും മാതൃക കാണിച്ചുകൊടുത്തും ഈ പുതിയ സാമൂഹ്യ സുവിശേഷത്തിലേക്കു വഴി തെളിക്കുവാൻ അവർ ശ്രമിക്കുന്നു.

തൊഴിലാളിവർഗ്ഗം അപ്പോഴും വളരെ അവികസിതമായ ഒരു നിലയിൽ കഴിയുകയും സ്വന്തം നിലയെപ്പറ്റി ഒരു കാല്പനികബോധം മാത്രം വച്ചു പുലർത്തുകയും ചെയ്യുന്ന കാലത്ത്, ഭാവി സമൂഹത്തെസംബന്ധിച്ച് വരച്ചു കാട്ടുന്ന ഇത്തരം സാങ്കല്പിക ചിത്രങ്ങൾ സമൂഹത്തെ പൊതുവിൽ പുതുക്കിപ്പണിയണമെന്നുള്ള ആ വർഗ്ഗത്തിന്റെ നൈസർഗ്ഗികമായ അഭിലാഷങ്ങൾക്ക് അനുരൂപമാണ്.

എന്നാൽ ഈ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണ [44]ങ്ങളിൽ വിമർശനത്തിന്റെ ഒരംശവും അടങ്ങിയിട്ടുണ്ട്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ പ്രമാണങ്ങളേയും അവ എതിർക്കുന്നു. അതുകൊണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ ഉൽബുദ്ധതയ്ക്ക് ഏറ്റവും വിലപിടിച്ച സംഗതികൾ അവയിൽ നിറയെ ഉണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസത്തേയും കുടുംബത്തേയും സ്വകാര്യവ്യക്തികളുടെ ഗുണത്തിനുവേണ്ടി വ്യവസായം നടത്തുന്നതിനേയും കൂലി സമ്പ്രദായത്തേയും ഉച്ചാടനം ചെയ്യുക; സാമൂഹ്യമൈത്രി പ്രഖ്യാപിക്കുക; ഭരണകൂടത്തിന്റെ കർത്തവ്യങ്ങൾ ഉല്പാദനത്തിന്റെ മേൽനോട്ടം വഹിക്കൽ മാത്രമായി മാറ്റുക മുതലായ അവയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രായോഗിക നടപടികളെല്ലാം വർഗ്ഗവൈരങ്ങളുടെ തിരോധാനത്തിലേക്കു മാത്രമാണ് വിരൽ ചൂണ്ടുന്നത്. അക്കാലത്ത് പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങുക മാത്രം ചെയ്തിരുന്ന ഈ വൈരങ്ങളെ അവയുടെ അവ്യക്തവും അനിർവ്വചിതവുമായ ആദ്യരൂപങ്ങളിൽ മാത്രമേ ഈ പ്രസിദ്ധീകരണങ്ങൾ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ നിർദ്ദേശങ്ങൾ തനി ഉട്ടോപ്യൻ സ്വഭാവത്തോടുകൂടിയതാണ്.

വിമർശനപരവും ഉട്ടോപ്യനുമായ ഈ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രാധാന്യത്തിനു ചരിത്രവികാസവുമായി ഒരു വിപരീതബന്ധമാണുള്ളത്. ആധുനിക വർഗ്ഗസമരം എത്രത്തോളം വളർന്ന് വ്യക്തരൂപം കൈക്കൊള്ളുന്നുവോ അത്രത്തോളം തന്നെ, ആ സമരത്തിൽ നിന്ന് അയഥാർത്ഥമായി ഒഴിഞ്ഞു നിൽക്കുകയും അതിനെ അയഥാർത്ഥമായി എതിർക്കുകയും ചെയ്യുന്നതിനൊരു പ്രായോഗികമൂല്യമോ താത്വികന്യായീകരണമോ ഇല്ലാതാവുന്നു. അതുകൊണ്ട്, ഈ സംഹിതകളുടെ പ്രണേതാക്കൾ പല നിലയ്ക്കും വിപ്ലവകാരികളായിരുന്നുവെങ്കിൽക്കൂടി, അവരുടെ ശിഷ്യന്മാർ ഒന്നൊഴിയാതെ വെറും പിന്തിരിപ്പൻ സംഘങ്ങൾ രൂപീകരിക്കുകയാണുണ്ടായത്. തൊഴിലാളി വർഗ്ഗത്തിന്റെ പുരോഗമനപരമായ ചരിത്രവികാസത്തിന്റെ ഘടകവിരുദ്ധമായി അവർ തങ്ങളുടെ ഗുരുനാഥന്മാരുടെ മൂലപ്രമാണങ്ങളെ മുറുകെ പിടിച്ചു നിൽക്കുന്നു. അതുകൊണ്ട് അവർ വർഗ്ഗസമരത്തെ മരവിപ്പിക്കുവാനും വർഗ്ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കുവാനും നീക്കുപോക്കില്ലാതെ ശ്രമിക്കുന്നു. പരീക്ഷണം വഴി തങ്ങളുടെ സാങ്കല്പികലോകങ്ങൾ സാക്ഷാൽക്കരിക്കാമെന്ന്, ഒറ്റപ്പെട്ട 'ഫലൻസ്തേറുകൾ' നിർമ്മിക്കുകയും 'ഹോം കോളനികൾ' ഒരു 'ചെറു ഇക്കാറിയ'[4] [45]പടുത്തുയർത്തുകയും ചെയ്യാമെന്ന് - പുതിയ യരൂശലേമിന്റെ കൊച്ചുപതിപ്പുകൾ സ്ഥാപിക്കാമെന്ന് - അവർ ഇപ്പോഴും സ്വപ്നം കാണുന്നു. മാത്രമല്ല, ഈ ആകാശക്കോട്ടകൾ സാക്ഷാൽക്കരിക്കുവാൻ ബൂർഷ്വാകളുടെ വികാരങ്ങളേയും മടിശ്ശീലയേയും അവർക്കു ശരണം പ്രാപിക്കേണ്ടി വരുന്നു. മുൻവിവരിച്ച പിന്തിരപ്പൻ അഥവാ യാഥാസ്ഥിതിക സോഷ്യലിസ്റ്റുകാരുടെ ഗണത്തിലേക്ക് അവർ ക്രമേണ അധഃപതിക്കുകയും ചെയ്യുന്നു. പക്ഷേ, അവരിൽ നിന്നും ഒരു വ്യത്യാസം ഇവർക്കുണ്ട്. കൂടുതൽ ചിട്ടയോടെ കൂടിയ പാണ്ഡിത്യഗർവ്വും തങ്ങളുടെ സാമൂഹ്യശാസ്ത്രത്തിന്റെ അത്ഭുതസിദ്ധിയിലുള്ള ഭ്രാന്തുപിടിച്ച അന്ധവിശ്വാസവും പിന്തിരിപ്പൻ സോഷ്യലിസ്റ്റുകാരിൽ നിന്ന് ഇവരെ വേർതിരിക്കുന്നു.

അതുകൊണ്ട് ഇവർ തൊഴിലാളിവർഗ്ഗം നടത്തുന്ന എല്ലാ രാഷ്ട്രീയപ്രവർത്തനങ്ങളേയും രൂക്ഷമായി എതിർക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് കാരണം തങ്ങളുടെ പുതിയ സുവിശേഷത്തിലുള്ള അവിശ്വാസമാണെന്നത്രെ അവരുടെ അഭിപ്രായം.

ഇംഗ്ലണ്ടിലെ ഓവൻ പക്ഷക്കാരും ഫ്രാൻസിലെ ഫുര്യേ പക്ഷക്കാരും യഥാക്രമം ചാർട്ടിസ്റ്റ് പ്രസ്ഥാന36 ക്കാരേയും റിഫോർമിസ്റ്റ് പ്രസ്ഥാന37 ക്കാരേയും എതിർക്കുന്നു.


കുറിപ്പുകൾ[തിരുത്തുക]


1.    1660-1689-ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനസ്ഥാപനമല്ല. 1814-1830-ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനസ്ഥാപനം(1888 - ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്)

2.    ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നത്. അവിടെ ഭുവുടമകളായ പ്രഭുക്കളും യുങ്കർമാരും32 തങ്ങളുടെ എസ്റ്റേറ്റുകളുടെ വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ട് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ ഇനിയും അത്രത്തോളം അധപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയന്റ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ട് പാട്ടത്തിൽ വരുന്ന കുറവ് പരിഹരിക്കേണ്ടതെങ്ങിനെയന്ന് അവർക്കും അറിയാം. ( 1888-ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പ്)

3.    1848-ലെ വിപ്ലവകൊടുങ്കാറ്റു് ഈ വൃത്തികെട്ട പ്രവണതയെ മുഴുവൻ അടിച്ചുമാറ്റുകയും അതിന്റെ ഉപജ്ഞാതാക്കൾക്കു് വീണ്ടും സോഷ്യലിസത്തിൽ കൂടുതൽ കൈകടത്താനുള്ള ആഗ്രഹം ഇല്ലാതാക്കുകയും ചെയ്തു. ഈ പ്രവണതയുടെ പ്രമുഖപ്രതിനിധിയും വിശിഷ്ടമാതൃകയും മി.കാറൽ ഗ്ര്യുൻ33 ആണു്. (1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

4.      'ഫലൻസ്തേറുകൾ' എന്നതു് ഷാറൽ ഫുര്യേയുടെ പദ്ധതിയനുസരിച്ചുള്ള സോഷ്യലിസ്റ്റ് കോളനികളാണു്. കമ്പേ തന്റെ സങ്കല്പലോകത്തിനും പിന്നീടു് തന്റെ അമേരിക്കൻ കമ്മ്യൂണിസ്റ്റ് കോളനിക്കും കൊടുത്തിട്ടുള്ള പേരാണു് 'ഇക്കാറിയ' (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

തന്റെ കമ്മ്യൂണിസ്റ്റ് മാതൃകാസമുദായങ്ങളെയാണു് ഓവൻ 'ഹോംകോളനികൾ' എന്നു വിളിച്ചിരുന്നതു്. ഫുര്യേ ആസൂത്രണം ചെയ്തിരുന്ന പൊതുജനമാളികകളുടെ പേരു് 'ഫലൻസ്തറുകൾ' എന്നായിരുന്നു. ഒരു സങ്കല്പലോകത്തിന്റെ-അതിലെ കമ്മ്യൂണിസ്റ്റ് സ്ഥാപനങ്ങൾ കബേ ചിത്രീകരിച്ചിട്ടുണ്ടു്-പേരാണു് 'ഇക്കാറിയ'(1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

IV
നിലവിലുള്ള വിവിധ
പ്രതിപക്ഷ പാർട്ടികളോടുള്ള
കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്

[തിരുത്തുക]

ഇംഗ്ലണ്ടിലെ ചാർട്ടിസ്റ്റ് പ്രസ്ഥാനക്കാർ, അമേരിക്കയിലെ കാർഷികപരിഷ്കരണവാദികൾ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വർഗ്ഗപ്പാർട്ടികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അദ്ധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളി വർഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങൾ നേടുവാനും അവരുടെ താൽക്കാലിക താല്പര്യങ്ങൾ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാർ പൊരുതുന്നു. എന്നാൽ വർത്തമാനകാലത്തെ പ്രസ്ഥാനത്തിൽ, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവർ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിൽ യാഥാസ്ഥിതികരും സമൂലപരിവർത്തനവാദികളുമായി ബൂർഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാർ സോഷ്യൽഡെമോക്രാറ്റുകക്ഷി[1]യുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തിൽ വിമർശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാർ കൈവിടുകയില്ല.[47]

സ്വിറ്റ്സർലണ്ടിൽ അവർ റാഡിക്കൽ കക്ഷിയെ അനുകൂലിക്കുന്നു. പക്ഷെ, ആ കക്ഷിയിൽ വിരുദ്ധശക്തികൾ - ഭാഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകാരും (ഫ്രഞ്ച് അർത്ഥത്തിൽ) ഭാഗികമായി റാഡിക്കൽ ബൂർഷ്വാകളും - അടങ്ങിയിട്ടുണ്ടെന്ന യാഥാർത്ഥ്യം അവർ വിസ്മരിക്കുന്നില്ല.

ദേശീയമോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയിൽ കാർഷിക വിപ്ലവത്തിൽ ഊന്നിപ്പറയുന്ന പാർട്ടിയെയാണ്, 1846-ൽ ക്രക്കോവിലെ സായുധകലാപം ഇളക്കിവിട്ട പാർട്ടിയെ39യാണ്, പോളണ്ടിൽ കമ്മ്യൂണിസ്റ്റുകാർ പിന്താങ്ങുന്നത്.

സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയ്ക്കും ഫ്യൂഡൽ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂർഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയിൽ ജർമ്മനിയിലെ ബൂർഷ്വാസി എപ്പോഴെല്ലാം പ്രവർത്തിക്കുന്നുവോ അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകാർ അവരോടൊപ്പം പോരാടുന്നു.

എന്നാൽ ബൂർഷ്വാസിക്ക് ആധിപത്യം കിട്ടുന്നതോടുകൂടി അത് നിലവിൽ വരുത്താതിരിക്കുവാൻ നിർവ്വാഹമില്ലാത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ ഉടൻതന്നെ ബൂർഷ്വാസിക്കെതിരായി അത്രയും ആയുധങ്ങളായി മാറ്റുവാനും ജർമ്മനിയിൽ പിന്തിരിപ്പൻ വർഗ്ഗങ്ങൾ നിലംപതിച്ചു കഴിഞ്ഞാൽ ഉടനടി ബൂർഷ്വാസിക്കെതിരായ പോരാട്ടം ആരംഭിക്കുവാനും വേണ്ടി ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള വർഗ്ഗവൈരത്തെക്കുറിച്ച് സാദ്ധ്യമായത്ര ഏറ്റവും വ്യക്തമായ ബോധം തൊഴിലാളിവർഗ്ഗത്തിൽ ഉളവാക്കുന്നതിന് അവർ അനവരതം പ്രവർത്തിക്കും.

യൂറോപ്യൻ നാഗരികതയുടെ കൂടുതൽ വികസിച്ച സാഹചര്യങ്ങളിലും 17-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും 18-ആം നൂറ്റാണ്ടിലെ ഫ്രാൻസിലേയും തൊഴിലാളിവർഗ്ഗത്തേക്കാൾ എത്രയോ അധികം വളർന്നിട്ടുള്ള ഒരു തൊഴിലാളിവർഗ്ഗത്തിന്റെ പിൻബലത്തോടുകൂടിയും നടക്കുമെന്നുറപ്പിക്കാവുന്ന ഒരു ബൂർഷ്വാവിപ്ലവത്തിന്റെ വക്കത്ത് ജർമ്മനി എത്തിച്ചേർന്നിരിക്കുന്നതുകൊണ്ടും ജർമ്മനിയിലെ ബൂർഷ്വാ വിപ്ലവം അതേത്തുടർന്ന് ഉടനടിയുണ്ടാക്കുന്ന തൊഴിലാളി വർഗ്ഗവിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജർമ്മനിയിൽ കേന്ദ്രീകരിക്കുന്നു.

ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റുകാർ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങൾക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും പിന്താങ്ങുന്നു.

ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാർ സ്വത്തുടമ [48]യുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളർന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുന്നു.

അവസാനമായി അവർ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാർട്ടികൾ തമ്മിൽ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക.

സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരിവർഗ്ഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവർക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.

 

 

സർവ്വരാജ്യതൊഴിലാളികളേ,


ഏകോപിക്കുവിൻ!

 

 

1847 ഡിസംബർ-
1848
ജനുവരിയിൽ
എഴുതിയതു്. ആദ്യമായി
1848
ഫെബ്രുവരിയിൽ
ലണ്ടനിൽനിന്നു് ജർമ്മൻ
ഭാഷയിൽ പ്രസിദ്ധീകരിച്ചു.

മൂലപാഠം ജർമ്മനിൽ


കുറിപ്പുകൾ[തിരുത്തുക]


1.    പാർലമെണ്ടിൽ ലെദ്രു-റോളേനും സഹിത്യരംഗത്തു് ലൂയിബ്ലാനും38 പത്രലോകത്തു് 'ലെ റിഫോം' പത്രവുമാണു് ഈ കക്ഷിയെ പ്രതിനിധാനം ചെയ്യുന്നതു്. സോഷ്യൽഡെമോക്രസിയെന്ന പേരു് അതു കണ്ടുപിടിച്ച ഇവരെ സംബന്ധിച്ചേടത്തോളം, ഡെമോക്രാറ്റിക്ക് അഥവാ റിപ്പബ്ലിക്കൻ കക്ഷിയുടെ ഏറെക്കുറെ സോഷ്യലിസത്തിന്റെ നിറം കലർന്ന ഒരു വിഭാഗത്തെ കുറിക്കുന്നു. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

അക്കാലത്തു് ഫ്രാൻസിൽ സോഷ്യൽ-ഡെമോക്രാറ്റിക്ക് എന്നു സ്വയം വിളിച്ചിരുന്ന കക്ഷിയെ രാഷ്ട്രീയരംഗത്തു് ലെദ്രു-റോളേനും സാഹിത്യരംഗത്തു് ലൂയി ബ്ലാനുമാണു് പ്രതിനിധാനം ചെയ്തിരുന്നതു്. അങ്ങിനെ ഇന്നത്തെ ജർമ്മൻ സോഷ്യൽ-ഡെമോക്രസിയിൽനിന്നു് അതു തികച്ചും വിഭിന്നമായിരുന്നു. (1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

1872-ലെ ജർമ്മൻ പതിപ്പിനുള്ള
മുഖവുര

[തിരുത്തുക]

തൊഴിലാളികളുടെ ഒരു സാർവ്വദേശീയസംഘടനയായ കമ്മ്യൂണിസ്റ്റു് ലീഗു് - അന്നത്തെ സാഹചര്യങ്ങളിൽ അതു് നിശ്ചയമായും ഒരു രഹസ്യസംഘടനയാവാനേ വഴിയുണ്ടായിരുന്നുള്ളു - പ്രസ്തുതപാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദപരിപാടി പ്രസിദ്ധീകരണാർത്ഥം തയ്യാറാക്കുന്നതിനു് 1847 നവംമ്പറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിൽവച്ചു് ഈ മുഖവുര എഴുതിയവരെ ചുമതലപ്പെടുത്തുകയുണ്ടായി. ഈ മാനിഫെസ്റ്റോയുടെ ഉത്ഭവം അവിടെ നിന്നാണു്. ഫെബ്രുവരി വിപ്ലവത്തിനു്1 ഏതാനുമാഴ്ചകൾക്കു് മുമ്പു് അതിന്റെ കൈയെഴുത്തു് പ്രതി മുദ്രണത്തിനായി ലണ്ടനിലെത്തിച്ചേർന്നു. ആദ്യത്തെ പതിപ്പു് ജർമ്മൻ ഭാഷയിലായിരുന്നു. അതിനു് ശേഷം ജർമ്മനിയിലും, ഇംഗ്ലണ്ടിലും, അമേരിക്കയിലുമായി ആ ഭാഷയിൽ തന്നെ കുറഞ്ഞതു് പന്ത്രണ്ടു് വിവിധപതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ടു്. 1850-ലെ മിസ്സ് ഹെലൻ മാക് ഫർലെയിൽ അതു് ആദ്യമായി ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്യുകയും ലണ്ടനിലെ 'റെഡ് റിപ്പബ്ലിക്ക'നിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പിന്നീടു് 1871-ൽ അമേരിക്കയിൽ അതിനു് കുറഞ്ഞതു് മൂന്നു് വിവർത്തനങ്ങളുണ്ടായി. 1848-ലെ ജൂൺ കലാപ2ത്തിനു് അല്പംമുമ്പു് പാരീസിലും, ഈയിടെയായി ന്യൂയോർക്കിലെ 'ലെ സോസ്യലിസ്റ്റി'ലും അതിന്റെ ഫ്രഞ്ചുപരിഭാഷകൾ പ്രത്യക്ഷപ്പെട്ടു. ഒരു പുതിയ വിവർത്തനം തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്. ജർമ്മൻ ഭാഷയിലുള്ള ആദ്യത്തെ പതിപ്പിനെത്തുടർന്നു് ലണ്ടനിൽ ഒരു പോളിഷ് വിവർത്തനവും അറുപതുകളിൽ ജനീവയിൽ ഒരു റഷ്യൻ വിവർത്തനവും പുറത്തിറങ്ങി. കൂടാതെ ആദ്യം പുറത്തുവന്ന ഉടൻ ഡാനിഷ് ഭാഷയിലേക്കും അതു് വിവർത്തനം ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സ്ഥിതിഗതികൾക്കെത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോയിൽ ആവിഷ്കരി [ 50 ]ച്ചിട്ടുള്ള പൊതുതത്വങ്ങൾ അന്നത്തെപ്പോലെതന്നെ ഇന്നും ശരിയാണു്. വിശദാംശങ്ങളിൽ അങ്ങുമിങ്ങും ചില ഭേദഗതികൾ വരുത്താമായിരിക്കാം. മാനിഫെസ്റ്റോയിൽതന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ, എവിടേയും എപ്പോഴും ഈ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്ന കാര്യം അതാതു് സമയത്തു്, നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതു് കൊണ്ടാണു് രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തിൽ പ്രത്യേകം ഊന്നൽ കൊടുക്കാതിരുന്നിട്ടുള്ളതു്. ഇന്നായിരുന്നുവെങ്കിൽ ആ ഭാഗം പല പ്രകാരത്തിലും വ്യത്യസ്തരീതിയിലാവും എഴുതുക. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ആധുനികവ്യവസായത്തിലുണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി, അതിനെത്തുടർന്നു് തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിസംഘടനയ്ക്കു് കൈവന്നിട്ടുള്ള അഭിവൃദ്ധിയും വികാസവും, ആദ്യം ഫെബ്രുവരിവിപ്ലവത്തിൽ നിന്നും, പിന്നീടു്, അതിലുമുപരിയായി, തൊഴിലാളി വർഗ്ഗത്തിനു് ചരിത്രത്തിലാദ്യമായി രണ്ടുമാസം തികച്ചും രാഷ്ട്രീയാധികാരം കൈവശംവെക്കാനിടയാക്കിയ പാരീസ് കമ്യൂണിൽ3 നിന്നും ലഭിച്ച പ്രായോഗികാനുഭവങ്ങൾ - ഇതെല്ലാംവച്ചു് നോക്കുമ്പോൾ, ഈ പരിപാടി ചില വിശദാംശങ്ങളിൽ പഴഞ്ചനായിത്തീർന്നിട്ടുണ്ടു്. പാരീസ് കമ്യൂൺ പ്രത്യേകിച്ചും തെളിയിച്ചതു് ഒരു സംഗതിയാണു്. : "മുമ്പുള്ളവർ തയ്യാർചെയ്തുവച്ചിട്ടുള്ള ഭരണയന്ത്രത്തെ വെറുതെയങ്ങു് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ തൊഴിലാളിവർഗ്ഗത്തിനു് സാദ്ധ്യമല്ല." ("ഫ്രൻസിലെ ആഭ്യന്തരയുദ്ധം. ഇന്റർനാഷനൽ വർക്കിംഗു് മെൻസ് അസോസിയേഷന്റെ ജനറൽ കൌൺസിൽ ആഹ്വാനം", ലണ്ടൻ, ട്രൂലവ്, 1871, പേജു് 15, എന്നതിൽ ഈ സംഗതി കൂടുതൽ വിശദീകരിച്ചിട്ടുണ്ടു്) ഇതിനും പുറമേ, സോഷ്യലിസ്റ്റ് സാഹിത്യത്തെപ്പറ്റിയുള്ള നിരൂപണം, ഇന്നത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ, അപൂർണ്ണമാണെന്നതു് സ്വയംസിദ്ധമാണു്. കാരണം 1847 വരെയുള്ള നിരൂപണമേ അതിലുള്ളു. കൂടാതെ, കമ്മ്യൂണിസ്റ്റുകാരും വിവിധ പ്രതിപക്ഷപ്പാർട്ടികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രസ്താവങ്ങൾ (നാലാം ഭാഗം) താത്വികമായി ഇന്നും ശരിയാണെങ്കിലും, പ്രയോഗികമായി കാലഹരണപ്പെട്ടുപോയിരിക്കുന്നു. കാരണം, രാഷ്ട്രീയസ്ഥിതി ഇന്നു് പാടേ മാറിയിരിക്കുന്നു, മാത്രമല്ല, അതിൽ പറഞ്ഞിട്ടുള്ള രാഷ്ട്രീയപ്പാർട്ടിയിൽ അധികവും ചരിത്രത്തിന്റെ പുരോഗതിയിൽ ഭൂമുഖത്തുനിന്നും തെറിച്ചുപോയിരിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി, ഈ മാനിഫെസ്റ്റോ ചരി [ 51 ]ത്രപ്രധാനമായ ഒരു രേഖയായിത്തീർന്നിട്ടുണ്ടു്. അതിനെ മാറ്റാൻ ഞങ്ങൾക്കു് ഇനിമേൽ യാതൊരധികാരവും ഇല്ല. 1847 മുതൽ ഇന്നുവരെയുള്ള വിടവു് നികത്തിക്കൊണ്ടുള്ള മുഖവുരയോടുകൂടിയ ഒരു പതിപ്പു്, ഒരു പക്ഷേ പിന്നീടു് പ്രസിദ്ധീകരിച്ചേക്കാം. ഈ പതിപ്പിൽ അതിനുള്ള സമയം ഞങ്ങൾക്കു് ലഭിച്ചില്ല. അത്ര അപ്രതീക്ഷിതമായിരുന്നു അതു്.

ലണ്ടൻ, ജൂൺ 24, 1872

കാൾ മാർക്സ്,
ഫെഡറിക്ക് എംഗൽസു്

 

1882-ലെ റഷ്യൻ പതിപ്പിനുള്ള
മുഖവുര

[തിരുത്തുക]

ബകൂനിൽ തർജ്ജമചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ റഷ്യൻ പതിപ്പു് അറുപതുകളുടെ ആരംഭത്തിൽ4 കോലെക്കൊൽ5 അച്ചടിശാല മുദ്രണം ചെയ്തു. അന്നു് പാശ്ചാത്യരാജ്യങ്ങൾക്കു് സാഹിത്യപരമായ കൗതുകവസ്തുവായേ അതിനെ ( മാനിഫെസ്റ്റോയുടെ റഷ്യൻ പതിപ്പിനെ) കാണുവാൻ കഴിഞ്ഞുള്ളു. അത്തരമൊരഭിപ്രായം ഇന്നു് അസാദ്ധ്യമായിരിക്കും.

അന്നു്, 1847 ഡിസംബറിൽ, തൊഴിലാളിപ്രസ്ഥാനത്തിന്റെ പരിധി എത്രമാത്രം പരിമിതമായിരുന്നുവെന്നു് മാനിഫെസ്റ്റോയുടെ അവസാനഭാഗം - വിവിധരാജ്യങ്ങളിലെ വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിനെപ്പറ്റി പരാമർശിക്കുന്ന ഭാഗം - തികച്ചും വ്യക്തമാക്കുന്നുണ്ടു്. റഷ്യയുടേയും, അമേരിക്കയുടേയും പേരുകൾ അതിൽ ഇല്ലതന്നെ. റഷ്യ യൂറോപ്യൻ പിന്തിരിപ്പത്തത്തിന്റെയാകെ അവസാനത്തെ വലിയ കരുതൽ ശക്തിയായി നിലനിൽക്കുകയും, അമേരിക്ക യൂറോപ്പിലെ അധികപ്പറ്റായ തൊഴിലാളികളെ കുടിയേറിപ്പാർപ്പുവഴി ഉൾക്കൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അതു്. ഇരുരാജ്യങ്ങളും യൂറോപ്പിന്റെ ആവശ്യത്തിനു് വേണ്ടതായ അസംസ്കൃതസാധനങ്ങൾ ഒരുക്കിക്കൊടുക്കുകയും അതേസമയം, അതിന്റെ വ്യവസായികോല്പന്നങ്ങൾ ചെലവഴിക്കുവാനുള്ള കമ്പോളമായി വർത്തിക്കുകയും ചെയ്തു. അതുകൊണ്ടു്, അന്നു് ആ രണ്ടു് രാജ്യങ്ങളും ഒരു നിലയ്ക്കല്ലെങ്കിൽ മറ്റൊരു നിലയ്ക്കു്, അന്നത്തെ യൂറോപ്യൻ വ്യവസ്ഥയുടെ നെടുംതൂണുകളായിരുന്നു.

ഇന്നോ? സ്ഥിതി എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു! യൂറോപ്പിൽ നിന്നുള്ള കുടിയേറിപ്പാർപ്പുതന്നെയാണു് വടക്കെ അമേരിക്കയിൽ ബൃഹത്തായ കാർഷികോല്പാദനത്തിനു് വഴിവച്ചതു്. അതിൽനിന്നു് നേരിടേണ്ടിവരുന്ന മത്സരംകൊണ്ടു് യൂറോപ്പിലെ വലുതും ചെറുതുമായ ഭൂവുടമാവ്യവസ്ഥയുടെ അടിത്തറതന്നെ കുലുങ്ങിക്കൊണ്ടിരിക്കുകയാണു്. ഇതിനു് പുറമേ, പടിഞ്ഞാറൻ യൂറോപ്പിന്റെ, പ്രത്യേകിച്ചു് ഇംഗ്ലണ്ടിന്റെ, ഇതേവരെ നിലനിനിന്നുവന്നിരുന്ന വ്യവസായകുത്തകയെ താമസംവിനാ പൊളിക്കുമാറ്, അമേരിക്കയ്ക്ക് അതിന്റെ [ 53 ]വ്യാവസായികവിഭവങ്ങളെ ഊർജ്ജിതമായും വിപുലമായ തോതിലും ചൂഷണംചെയ്യാൻ തൽഫലമായി കഴിഞ്ഞു. ഈ രണ്ടു സാഹചര്യങ്ങളും വിപ്ലവകരമായ രീതിയിൽ അമേരിക്കയിൽത്തന്നെ ചില പ്രത്യാഘാതങ്ങളുളവാക്കുന്നു. ചെറുകിടയും ഇടത്തരവുമായ ഭൂവുടമാസമ്പ്രദായം - അവിടത്തെ രാഷ്ട്രീയഘടനയുടെയാകെ അടിത്തറയിതാണു് - ക്രമേണ പടുകൂറ്റൻ കൃഷിക്കളത്തിന്റെ മത്സരത്തിന്റെ മുമ്പിൽ കീഴടങ്ങുന്നു. അതോടൊപ്പം വ്യവസായപ്രദേശങ്ങളിലാകട്ടെ, ആദ്യമായി, വമ്പിച്ച തൊഴിലാളിവർഗ്ഗവും ഭീമമായ മൂലധനകേന്ദ്രീകരണവും വളർന്നുവരുന്നു.

പിന്നെ റഷ്യ! 1848-1849-ലെ വിപ്ലവകാലത്തു് യൂറോപ്പിലെ രാജാക്കൻമാരെന്നല്ല, ബൂർഷ്വാസിപോലും, ഉണർന്നുതുടങ്ങുകമാത്രം ചെയ്തിരുന്ന തൊഴിലാളിവർഗ്ഗത്തിൽനിന്നുള്ള, തങ്ങളുടെ ഒരേയൊരു മോക്ഷമായി ഇറ്റുനോക്കിയിരുന്നതു് റഷ്യൻ ഇടപെടലിനെയാണു്. സാർ യൂറോപ്യൻ പ്രതിലോമശക്തികളുടെ നായകനായി വിളംബരം ചെയ്യപ്പെട്ടു. എന്നാൽ ഇന്നാകട്ടെ അയാൾ വിപ്ലവത്തിന്റെ യുദ്ധത്തടവുകാരനായി ഗാത്‌ചിനയിൽ കഴിയുകയാണു്.6 റഷ്യ യൂറോപ്പിലെ വിപ്ലവപ്രവർത്തനത്തിന്റെ മുന്നണിയായിത്തീർന്നിരിക്കുന്നു.

ആധുനിക ബൂർഷ്വാസ്വത്തുടമാസമ്പ്രദായത്തിന്റെ വിനാശം അനിവാര്യവും, ആസന്നവുമാണെന്നു് പ്രഖ്യാപിക്കുകയെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ലക്ഷ്യം. എന്നാൽ അതിവേഗം പെരുകിവരുന്ന മുതലാളിത്തക്കൊള്ളയ്ക്കും വളരുവാൻ തുടങ്ങുകമാത്രം ചെയ്യുന്ന ബൂർഷ്വാഭൂവുടമാവ്യവസ്ഥയ്ക്കും അഭിമുഖമായി പകുതിയിലേറെ നിലവും കൃഷിക്കാരുടെ പൊതുവുടമയിലാണെന്ന വസ്തുത നാം റഷ്യയിൽ കാണുന്നു. അപ്പോൾ ചോദ്യമിതാണു്: സാരമായി കോട്ടം തട്ടിയിട്ടുണ്ടെന്നിരിക്കിലും പ്രാചീന പൊതുഭൂവുടമയുടെ ഒരു രൂപമായ റഷ്യൻ "ഒബ്ഷ്ചിന"യ്ക്കു് (ഗ്രാമസമുദായം) കമ്മ്യൂണിസ്റ്റ് പൊതുവുടമയെന്ന ഉയർന്ന രൂപത്തിലേക്കു് നേരിട്ടു് നീങ്ങുവാൻ കഴിയുമോ, അതോ നേരേമറിച്ചു്, പാശ്ചാത്യരാജ്യങ്ങളുടെ ചരിത്ര പരിണാമത്തിലുണ്ടായപോലെ അതിനും അതേ വിഘടനപ്രക്രിയയിലൂടെ ആദ്യം കടന്നുപോകേണ്ടിവരുമോ?

ഇന്നത്തെ നിലയ്ക്കു് ഇതിനു് ഒരൊറ്റ ഉത്തരമേ സാദ്ധ്യമായിട്ടുള്ളു: റഷ്യൻ വിപ്ലവം പാശ്ചാത്യരാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ മുന്നോടിയാവുകയും, അവ രണ്ടും അന്യോന്യം പൂർണമായി ഭവിക്കുകയും ചെയ്യുകയാണെങ്കിൽ റഷ്യയിൽ ഇന്നു് കാണുന്ന പൊതുഭൂവുടമാസമ്പ്രദായം കമ്മ്യൂണിസ്റ്റ് രൂപത്തിലേക്കുള്ള വികാസത്തിന്റെ തുടക്കമായിത്തീരാനിടയുണ്ടു്.

ലണ്ടൻ
ജനുവരി 21, 1882

കാൾ മാർക്സ്,
ഫെഡറിക്ക് എംഗൽസു്

 

1883-ലെ ജർമ്മൻ പതിപ്പിനുള്ള
മുഖവുര

[തിരുത്തുക]

ഈ പതിപ്പിനുള്ള മുഖവുര, ഹാ ! ഞാൻ ഒറ്റയ്ക് എഴുതേണ്ടിവന്നിരിക്കുന്നു. മാർക്സ് -യൂറോപ്പിലെയും അമേരിക്കയിലെയും മുഴുവൻ തൊഴിലാളിവർഗ്ഗവും മറ്റാരോടുമെന്നതിനേക്കാൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു - ഇന്ന് ഹൈഗേറ്റ് സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. അദ്ദേഹത്തിന്റെ ശവകുടീരത്തിന്മേൽ ആദ്യത്തെ പുൽക്കൊടികൾ മുളച്ചുകഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം മാനിഫെസ്റ്റോയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ തിരുത്തുകയോ ചെയ്യുന്നതിനെപ്പറ്റി ഇതുവരെയുണ്ടായിരുന്നത്ര പോലും ചിന്തിക്കാനാവില്ല. പ്രത്യേകിച്ചും താഴെപറയുന്ന കാര്യം അസന്നിഗ്ധമായി വീണ്ടും പ്രസ്താവിക്കേണ്ടത് ആവശമാണെന്ന് ഞാൻ കരുതുന്നു

ഓരോ ചരിത്രകാലഘട്ടത്തിലേയും സാമ്പത്തികോല്പാദനവും അതിൽനിന്ന് അവശ്യമുയരുന്ന സാമൂഹ്യവ്യവസ്ഥയുമാണ് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയവും ബുദ്ധിപരവുമായ ചരിത്രത്തിന്റെ അടിത്തറ; അതിനാൽ (പ്രാചീനമായ പൊതുഭൂവുടമവ്യവസ്ഥയുടെ നാശത്തിനുശേഷമുള്ള) ചരിത്രമാകെ സാമൂഹ്യവികാസത്തിന്റെ വിവിധദശകളിൽ നടന്നിട്ടുള്ള വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്, ചൂഷകരും ചൂഷിതരും, മേലാളരും കീഴാളരുമായ വർഗ്ഗങ്ങൾ തമ്മിൽ നടന്നിട്ടുള്ള സമരങ്ങളുടെ ചരിത്രമാണ്. എന്നാൽ ചൂഷിതരും മർദ്ദിതരുമായ വർഗ്ഗത്തിന് (തൊഴിലാളി വർഗ്ഗത്തിന്) ചൂഷണത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും വർഗ്ഗസമരത്തിൽനിന്നും സമൂഹത്തെയാകെ എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ചൂഷകരിൽ നിന്നും മർദ്ദകരിൽ നിന്നും (ബൂർഷ്വാസിയിൽ നിന്ന്) സ്വയം മോചനം നേടാൻ കഴിയുകയില്ല എന്നൊരു ഘട്ടത്തിൽ ഇന്ന് ആ വർഗ്ഗസമരം എത്തിച്ചേർന്നിരിക്കുന്നു- മാനിഫെസ്റ്റോയിലുടനീളം പ്രസരിച്ചിട്ടുള്ള ഈ മൗലികചിന്താഗതി മാർക്‌സിന്റേതു മാത്രമാണ്, മറ്റാരുടേയുമല്ല.[1][55]

ഞാൻ ഇതു പലതവണ പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. എങ്കിലും അതിന് മാനിഫെസ്റ്റോയുടെ മുഖവുരയിൽത്തന്നെ സ്ഥാനമുണ്ടാകണമെന്നത് തിട്ടമായും ഇന്ന് ഒരാവശ്യമാണ്.

ലണ്ടൻ
ജൂൺ 28, 1883

എഫ്. എംഗൽസ്


കുറിപ്പുകൾ[തിരുത്തുക]


1.    ഇംഗ്ലീഷ് പരിഭാഷയിലുള്ള മുഖവുരയിൽ ഞാനെഴുതിയിരുന്നു: ജീവശാസ്ത്രത്തിൽ ഡാർവിന്റെ സിദ്ധാന്തം7 എതൊരു പങ്കാണോ നിർവ്വഹിച്ചിട്ടുള്ളത് ആ പങ്ക് ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിറവേറ്റാൻ പരികല്പിതമാണ് ഈ പ്രമേയം എന്നാണ് എന്റെ അഭിപ്രായം. 1845-നുമുമ്പുള്ള ഏതാനും കൊല്ലങ്ങളിലായി ഞങ്ങളിരുപേരും ഈ പ്രമേയത്തിലെത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ സ്വന്തമായി, സ്വതന്ത്രമായി അതിലേക്കെത്രകണ്ടു പുരോഗമിച്ചിട്ടുണ്ടായിരുന്നുവെന്നത് ഞാനെഴുതിയിട്ടുള്ള 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി ' എന്ന പുസ്തകത്തിൽ നിന്നും സ്പഷ്ടമാകും. എന്നാൽ 1845-ലെ വസന്തത്തിൽ ബ്രസൽസിൽ വച്ച് ഞാൻ മാർക്‌സിനെ വീണ്ടും കണ്ടപ്പോഴേയ്ക്കും അദ്ദേഹം അത് നിർവ്വചിച്ചുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല, ഞാൻ മുകളിൽ പ്രസ്താവിച്ച രീതിയിൽ മിക്കവാറും അത്രതന്നെ വ്യക്തമായ വിധത്തിൽ അത് എന്റെ മുമ്പിൽ വയ്ക്കുകയും ചെയ്തു. (1890 ലെ ജർമ്ൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്).

2.   1888-ലെ ഇംഗ്ലിഷ് പതിപ്പിനുള്ള
മുഖവുര

3.   [തിരുത്തുക]

4.    തികച്ചുമൊരു ജർമ്മൻസംഘടനയായാരംഭിച്ചു് പിന്നീടൊരു സാർവ്വദേശീയ സംഘടനയായി വളരുകയും 1848-നുമുമ്പുള്ള യൂറോപ്യൻരാഷ്ട്രീയപരിസ്ഥിതിയിൽ ഒരു രഹസ്യസംഘമായിട്ടുമാത്രം പ്രവർത്തിക്കാൻ നിർബന്ധിതമാകുകയും ചെയ്തിട്ടുള്ള കമ്മ്യൂണിസ്റ്റ് ലീഗ് എന്ന തൊഴിലാളി സംഘത്തിന്റെ പരിപാടിയായിട്ടാണു് ഈ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതു്. പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു സമ്പൂർണ്ണപരിപാടി പ്രസിദ്ധീകരണത്തിനുവേണ്ടി തയ്യാറാക്കാൻ 1847-ൽ ലണ്ടനിവച്ചു ചേർന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ കോൺഗ്രസ്സ് മാർക്സിനേയും എംഗൽസിനേയും ഭരണമേല്പിച്ചു. ജർമ്മൻ ഭാഷയിൽ 1848 ജനുവരിയിൽ എഴുതപ്പെട്ട ആ പരിപാടിയുടെ കയ്യെഴുത്തുപ്രതി ഫെബ്രുവരി 24-നു നടന്ന ഫ്രഞ്ചുവിപ്ലവത്തിനു്8 കുറച്ചാഴ്ചകൾക്കുമുമ്പു ലണ്ടനിലുള്ള ഒരു പ്രസ്സിലേക്കു് അയച്ചുകൊടുത്തു. 1848 ജൂണിലെ സായുധകലാപത്തിനല്പം മുമ്പായി പാരീസിൽ ഇതിന്റെ ഒരു ഫ്രഞ്ചുപരിഭാഷ പുറത്തുവന്നു. മിസ്സ് ഹെലൻ മാക്ഫർലേയിന്റെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ 1850-ൽ ജോർജ്ജ് ജൂലിയൻ ഹാർണിയുടെ റെഡ് റിപ്പബ്ലിക്കൻ എന്ന ലണ്ടൻ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതുപോലെ ഡാനിഷ് പതിപ്പും പോളിഷ് പതിപ്പും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

5.    1848 ജൂണിൽ പാരീസിൽ നടന്ന സായുധകലാപം-തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയും തമ്മിൽ നടന്ന ആദ്യത്തെ ഗംഭീര പോരാട്ടം-പരാജയപ്പെട്ടതിനെത്തുടർന്നു് യൂറോപ്യൻ തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ-സാമൂഹ്യാഭിലാഷങ്ങൾക്കു് ഒരിക്കൽക്കൂടി തല്ക്കാലത്തേക്കു് ഒരു പിന്നോട്ടടിയുണ്ടായി. അന്നുമുതൽ അധികാരത്തിനുവേണ്ടിയുള്ള സമരം വീണ്ടും പഴയപടി, ഫെബ്രുവരി വിപ്ലവത്തിനുമുമ്പുണ്ടായിരുന്നതുപോലെതന്നെ, സ്വത്തുടമവർഗ്ഗത്തിന്റെ വിവിധഭാഗങ്ങൾ തമ്മിൽ മാത്രമായിത്തീർന്നു. രാഷ്ട്രീയപ്രവർത്ത [57]നസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനും ബൂർഷ്വാസിയുടെ തീവ്രപക്ഷത്തു നിലകൊള്ളാനും തൊഴിലാളിവർഗ്ഗം നിർബ്ബന്ധിതമായി. സ്വതന്ത്ര തൊഴിലാളിപ്രസ്ഥാനങ്ങൾക്കു് എവിടെയെങ്കിലും ജീവൻ തെല്ലു ശേഷിച്ചിട്ടുണ്ടെന്നു കണ്ടാൽ അവയെ തേടിപ്പിടിച്ചു നിർദ്ദയം നശിപ്പിച്ചിരുന്നു. അങ്ങനെ പ്രഷ്യൻ പോലീസ് അന്നു കൊളോനിൽ സ്ഥിതിചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ കേന്ദ്രബോർഡിനെ വേട്ടയായിപ്പിടിച്ചു; അതിന്റെ അംഗങ്ങളെ അരസ്റ്റ് ചെയ്തു. 18 മാസം തടവിൽ പാർപ്പിച്ചതിനുശേഷം 1852 ഒക്ടോബറിൽ അവരെ വിചാരണചെയ്തു. പ്രസിദ്ധമായ ഈ "കൊളോൺ കമ്മ്യൂണിസ്റ്റ് വിചാരണ" ഒക്ടോബർ 4-ആം നു-മുതൽ നവംബർ 12-ആം -നു- വരെ നീണ്ടുനിന്നു. തടവുകാരിൽ ഏഴുപേരെ 3 കൊല്ലം മുതൽ 6 കൊല്ലം വരെയുള്ള ജയിൽശിക്ഷക്കു വിധിച്ചു. വിധിപറഞ്ഞ ഉടനെത‌ന്നെ ശേഷിച്ച മെമ്പറന്മാർ ഔപചാരികമായി ലീഗു പിരുച്ചുവിട്ടു. മാനിഫെസ്റ്റോയെസ്സംബന്ധിച്ചാണെങ്കിൽ , അതു് അന്നുമുതൽ വിസ്മൃതിയിലേക്കു് തള്ളപ്പെട്ടുവെന്നതാണു് തോന്നിയതു്.

6.    ഭരണാധികാരിവർഗ്ഗങ്ങളുടെ നേർക്കു മറ്റൊരാക്രമണം നടത്തത്തക്ക കരുത്തു് യൂറോപ്യൻ തൊഴിലാളിവർഗ്ഗത്തിനു വീണ്ടുകിട്ടിയപ്പോൾ സാർവ്വദേശീയതൊഴിലാളി സംഘടന(ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയോഷൻ) പൊന്തിവന്നു. എന്നാൽ , യൂറോപ്പിലേയും അമേരിക്കയിലേയും സമരസന്നദ്ധരായ തൊവിലാളിവർഗ്ഗശക്തികളെയാകെ കൂട്ടിയിണക്കി ഒരൊറ്റക്കെട്ടായി നിർത്തണമെന്ന പ്രഖ്യാപിതോദ്ദേശത്തോടുകൂടി രൂപീകരിക്കപ്പെട്ട ഈ സംഘടയ്ക്കു് ഈ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങൾ പെട്ടന്നങ്ങനെ പ്രഖ്യാപിക്കാൻ സാധിക്കാതെ വന്നു. ഇംഗ്ലണ്ടിലെ ട്രേഡ്‌യൂണിയനുകൾക്കും ഫ്രാൻസിലും ബൽജിയത്തിലും ഇറ്റലിയിലും സ്പെയിനിലുമുള്ള പ്രുദോനിന്റെ അനുയായികൾക്കും9, ജർമ്മനിയിലെ ലസ്സാലി10ന്റെ അനുയായികൾക്കും[1] സ്വീകാര്യമാവത്തക്കവണ്ണം വിപുലമായ ഒരു പരിപാടിയാണ് , അതിവിപുലമായ ഒരു പരിപാടിയാണു് , ഈ ഇന്റർനാഷണലിനു് (സാർവ്വദേശീയ സംഘടനയ്ക്കു് - പരിഭാഷകൻ) അവശ്യം വേണ്ടിയിരുന്നതു്. എ [58]ല്ലാ കക്ഷികൾക്കും തൃപ്തികരമായ നിലയ്ക്കു് ഈ പരിപാടി തയ്യാറാക്കിയ മാർക്സ് കൂട്ടായ പ്രവർത്തനത്തനത്തിന്റേയും പരസ്പര ചർച്ചകളുടേയും ഫലമായി തൊഴിലാളി വർഗ്ഗത്തിനു സംശയമെന്യേ കൈവന്നിരിക്കേണ്ട ബുദ്ധിപരമായ വികാസത്തിൽ തികച്ചും വിശ്വസിച്ചു. മുതലാളിത്തത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഗതിയിൽ നിന്നും ജയാപജയങ്ങളിൽനിന്നും - ജയത്തേക്കാളേറെ പരാജയത്തിൽനിന്നും - ജനങ്ങൾക്കു് ഒരു കാര്യം ബോദ്ധ്യമാവാതെ തരമില്ലെന്നു വന്നു. അതായതു് , തങ്ങൾക്കു ഹൃദ്യമായി തോന്നിയിരുന്ന പല ഒറ്റമൂലികളും അപര്യാപ്തമാണെന്നും തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനുള്ള യഥാർത്ഥ ഉപാധികളെപ്പറ്റി കൂടുതൽ കൂലങ്കുഷമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർക്കു ബോധ്യപ്പെട്ടു. മാർതക്സിന്റെ കാഴ്ചപ്പാടു് ശരിയായിരുന്നു. 1864-ൽ ഇന്റർ നാഷണൽ സ്ഥാപിച്ചപ്പോഴുനൃണ്ടായിരുന്ന തൊഴിലാളി വർഗ്ഗം 1874-ൽ അതു പിരിഞ്ഞപ്പോഴേക്കു തീരെ മാറിയിട്ടുണ്ടായിരുന്നു. ഫ്രാൻസിലെ പ്രുദോൻവാദഗതിയും ജർമ്മനിയിലെ ലസ്സാലെയൻവാദഗതിയും അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിലം യാഥാസ്ഥിതികട്രേഡ് യൂണിയനുകൾപോലും , അവയിൽ മിക്കതും ഇന്റർനാഷമലുമായി പണ്ടുമുതൽക്കുതന്നെ ബന്ധം വിടുർത്തിർയിട്ടുണ്ടായിരുന്നെങ്കിൽകൂടിയൂറോപ്യൻ വൻകരയിലെ സോഷ്യലിസത്തെ ഞങ്ങൾക്കു പേടിയില്ലാതായിരിക്കുന്നു എന്നു് കഴിഞ്ഞ വർഷം സ്വാൻസിയിൽ നടന്ന കോൺഗ്രസ്സിൽവെച്ച് അതിന്റെ അദ്ധ്യക്ഷനു് അവയുടെ പേരിൽ പ്രസ്താവിക്കാൻ കഴിഞ്ഞ നിലയിലേക്കു ക്രമേണ നീങ്ങി. വാസ്തവത്തിൽ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങൾക്കു് എല്ലാ രാജ്യങ്ങളിലുമുള്ള തൊഴിലാളികൾക്കിടയിൽ പ്രചുരപ്രചാരം സിദ്ധിച്ചിരുന്നു.

7.    അങ്ങനെയാണു് ഈ മാനിഫെസ്റ്റോ വീണ്ടും അരങ്ങത്തു വന്നതു്. അതിന്റെ ജർമ്മൻപതിപ്പുതന്നെ 1850-നു ശേഷം സ്വിറ്റ്സർലണ്ടിലും ഇംഗ്ലണ്ടിലും അമേരിക്കയിലും എത്രയോ തവണ അച്ചടിച്ചിറക്കി. 1872-ൽ ന്യൂയോർക്കിവെച്ചു് അതിന്റെ ഇംഗ്ലീഷ് പരിഭാഷ വിഡ്ഹാൾ ആന്റ് ക്ലാഫ്ളിൻസ് വീക്കിലി യിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നും ഒരു ഫ്രഞ്ചുപരിഭാഷ ന്യൂയോർക്കിലെ ലെ സോഷ്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിനു ശേഷം അമേരിക്കയിൽ ചുരുങ്ങിയതു രണ്ടു് ഇംഗ്ലീഷ് പരിഭാഷകൾകൂടി പുറത്തുവരികയുണ്ടായി. രണ്ടും ഏറെക്കുറേ വിക‍തങ്ങളായിരുന്നു. അവയിലൊന്നു് ഇംഗ്ലണ്ടിൽ വീണ്ടും അച്ചടിച്ചിറക്കിയിട്ടുണ്ടു്. ബുക്കൂനിനാണ് ഇതിനു് ഒന്നാമതായൊരു റഷ്യൻ പരിഭാഷയുണ്ടാക്കിയതു്. ആ പരിഭാഷ സുമാർ [59]1863-ൽ ജനീവയിൽ വെച്ചു് ഹെർത്സന്റെ കോലൊക്കോൽ പത്രമാഫീസിനിന്നും പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ റഷ്യൻ വിവർത്തനം വീരവനിതയായ വേര സസൂലിച്ചിന്റേതായിരുന്നു. അതും 1882-ൽ ജനീവയിൽത്തന്നെ പ്രസിദ്ധീകരിച്ചു. 1885- ൽ ഇതിന്റെ പുതിയൊരു ഢാനിഷ് പതിപ്പു് കോപ്പൻഹേഗനിൽ സോഷ്യൽ ഡെമോക്രാറ്റിസ് ബിബ്ലിയൊത്തേക്കിൽ പ്രസിദ്ധീകരിച്ചതായി കാണുന്നുണ്ടു്. മറ്റൊരു പുത്തൻ ഫ്രഞ്ചുപരിഭാഷ 1886-ൽ പാരീസിൽ നിന്നു പുറപ്പെടുന്ന ലെ സോഷ്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ഒടുവിൽ പറഞ്ഞ ഫ്രഞ്ചുവിവർത്തനത്തിൽനിന്നു് ഒരു സ്പാനിഷ് പരിഭാഷ 1886-ൽ മാഡ്രിഡിൽ പ്രസിദ്ധീകരിച്ചു. ജർമ്മൻ ഭാഷയിൽ എത്രപുതിയ പതിപ്പുകളാണുണ്ടായിട്ടുള്ളതെന്നു്. എണ്ണിക്കണക്കാക്കാൻ സാദ്ധ്യമല്ല- ചുരുങ്ങിയതു് ഒരു ഡസനുണ്ടാവണം. കോൺസ്റ്റാന്റിനോപ്പിളിൽ ഒരു ആർമിനിയൻ പരിഭാഷ കുറച്ചു മാസംമുമ്പ് പ്രസിദ്ധീകരിക്കപ്പെടാനിരുന്നെങ്കിലും അതു പുറത്തു വന്നില്ല. മാർക്സിന്റെ പേരുവെച്ച ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകനുള്ള ഭയവും , ഈ കൃതി തന്റേതാണെന്നു പറയാൻ പരിഭാഷകനുള്ള വൈമനസ്യവുമാണു് ഇതിനുള്ള കാരണമെന്നാണു് ഞാനറിഞ്ഞതു്. മറ്റു പല ഭാഷകളിലും ഇതിന്റെ പരിഭാഷ വന്നിട്ടുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ടു്. പക്ഷേ , ഞാൻ അവയൊന്നും കണ്ടിട്ടില്ല. ഇങ്ങനെ ഈ മാനിഫെസ്റ്റോയുടെ ചരിത്രം ഒരു വലിയ പരിധിവരെ ആധുനിക തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തെയാണു് പ്രതിഫലിപ്പിക്കുന്നതു്; ഇന്നത്തെ സോഷ്യലിസ്റ്റ് സാഹിത്യങ്ങളിൽവെച്ചു് ഏറ്റവും പ്രചാരമുള്ളതും ഏറ്റവും സാർവ്വദേശീയസ്വഭാവമുള്ളതുമായ പ്രസിദ്ധീകരണമിതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൈബീരിയതൊട്ടു് കാലിഫോർണിയവരെയുള്ള കോടാനുകോടി തൊഴിലാളികൾ ഇതിനെ തങ്ങളുടെ പൊതുപരിപാടിയായി അംഗീകരിച്ചിട്ടുണ്ടെന്നുള്ളതു് നിസ്സംശയമാണു്.

8.    എങ്കിലും അതെഴുതിയ കാലത്തു് അതിനെ സോഷ്യലിസ്റ്റ് മാനിഫെസ്റ്റോയെന്നു് നാമകരണം ചെയ്യാൻ ഞങ്ങൾക്കു നിർവ്വാഹമുണ്ടായിരുന്നില്ല. 1877- ൽ സോഷ്യലിസ്റ്റുകാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നവർ രണ്ടുതരക്കാരായിരുന്നു. ഒരു ഭാഗത്തു് വിവിധ തരത്തിലുള്ള സാങ്കൽപ്പിക സിദ്ധാന്തക്കാർ - ഉദാഹരണത്തിനു് ഇംഗ്ലണ്ടിലെ ഓവൻ11പക്ഷക്കാരും ഫ്രാൻസിലെ ഫുര്യേ12 പക്ഷക്കാരും ; രണ്ടു കൂട്ടരും ക്രമേണ നാമാവശേഷമാകാൻ തുടങ്ങിയിട്ടുള്ള ചെറുസംഘങ്ങളായി അന്നുതന്നെ ശോഷിച്ചുകഴിഞ്ഞിരുന്നു. മറുഭാഗത്താണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത സാമൂഹ്യമുറിവൈദ്യൻമാർ. മൂലധനത്തിനും [60]ലാഭത്തിനും ഹാനിതട്ടിക്കാത്ത എല്ലാത്തരം കുരുട്ടുവിദ്യകളും പ്രയോഗിച്ചുകൊണ്ട് സർവ്വവിധ സാമൂഹ്യപീഡകളും ശമിപ്പിക്കാമെന്നുപറയുന്നവരാണിക്കൂട്ടർ. ഇരുകൂട്ടരും തൊഴിലാളിപ്രസ്ഥാനത്തിന്റെ പുറത്താണ് നിലക്കുന്നത്; 'അഭ്യസ്തവിദ്യ' വർഗ്ഗങ്ങളുടെ നേർക്കാണു് സഹായത്തിനുറ്റുനോക്കുന്നതു്. വെറും രാഷ്ട്രീയവിപ്ലവങ്ങൾ കൊണ്ടുമാത്രം മതിയാവില്ലെന്നും സമൂഹത്തിന്റെ സമൂലപരിവർത്തനം കൂടിയേ കഴിയൂവെന്നും ബോദ്ധ്യംവന്ന തൊഴിലാളിവിഭാഗങ്ങളെല്ലാം സ്വയം കമ്മ്യൂണിസ്റ്റ് എന്ന പേർ കൈക്കൊണ്ടു. വെറുമൊരുവാസനാവിശേഷത്തിന്റെ സന്തതിയായ, ഒരു തരം അസംസ്കൃതവും പരുക്കൻ മട്ടിലുള്ളതുമായ കമ്മ്യൂണിസമായിരുന്നു അതു് ; എങ്കിൽക്കൂടി അതു് കാര്യത്തിന്റെ കാതൽ സ്പർശിച്ചുവെന്നു് തന്നെയല്ല ഫ്രാൻസിൽ കബേയുടേയും ജർമ്മനിയിൽ വൈറ്റ്ലിങ്ങി13ന്റെയും സാങ്കല്പിക കമ്മ്യൂണിസം ഉളവാക്കത്തക്ക ശക്തി അതിനു് തൊഴിലാളി വർഗ്ഗത്തിനിടയിൽ സിദ്ധിച്ചു. അങ്ങിനെ 1847-ൽ സോഷ്യലിസം ഇടത്തരക്കാരുടേതായ ഒരു പ്രസ്ഥാനവും കമ്മ്യൂണിസം തൊഴിലാളുവർഗ്ഗത്തിന്റേതായ ഒരു പ്രസ്ഥാനവുമായിരുന്നു; സോഷ്യലിസത്തിനു യൂറോപ്പിലെങ്കിലും 'മാന്യത' ഉണ്ടായിരുന്നു; കമ്മ്യൂണിസത്തിന്റെ കാര്യമാകട്ടെ നേരെമറിച്ചായിരുന്നു. മാത്രമല്ല , 'തൊഴിലാളി വർഗ്ഗത്തിന്റെ മോചനം , തൊഴിലാളിവർഗ്ഗംതന്നം സാധിക്കേണ്ട ഒരു കൃത്യമാണെ'ന്നുള്ള ബോദ്ധ്യം ആദ്യംമുതല്ക്കേ ഞങ്ങൾക്കുണ്ടായിരുന്നതുകൊണ്ടു് ഈ രണ്ടു പേരുകളിൽ ഒതാണ്ടു് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമേ ഇല്ലായിരുന്നു. ഞങ്ങൾ അതു പിന്നീടൊരിക്കലും നിരാകരിച്ചിട്ടുമില്ല. ‌‌

9.    ഈ മാനിഫെസ്റ്റോ ഞങ്ങൾ രണ്ടുപേരും ചേർന്നു തയ്യാറാക്കിയതാണെന്നിരിക്കെ, ഇതിന്റെ ഉൾക്കാമ്പായി നില്ക്കുന്ന മൌലികപ്രമേയം മാർക്സിന്റേതാണെന്നുള്ള വസ്തുത ഇവിടെ പ്രസ്താവിക്കേണ്ടതു് എന്റെ കർത്തവ്യമായി ഞാൻ കരുതുന്നു. ആ പ്രമേയമിതാണു്: ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും അന്നന്നു നിലവിലുള്ള സാമ്പത്തികേല്പാദനവിനിമയങ്ങളുടെ രീതിയും അതിൽനിന്നു് അനിവാര്യമായി ഉടലെടുക്കുന്ന സാമൂഹ്യഘടനയുമാണു് അതാതു കാലഘട്ടത്തിലെ രാഷ്ട്രീയ-സാംസ്ക്കാരികചരിത്രത്തിന്റെ അടിത്തറയായിത്തീരുന്നതു്. ഈ അടിത്തറ കണ്ടറിഞ്ഞാൽ മാത്രമേ അന്നന്നത്തെ ചരിത്രത്തിന്റെ അർത്ഥവും മനസ്സിലാവുമകള്ളു. (ഭൂമി പൊതുസ്വത്താക്കി നിറുത്തിയിരുന്ന പണ്ടത്തെ പ്രാകൃതസമ്പ്രദായങ്ങളുടെ സാമൂഹ്യഘടന അവസാനിച്ചതിനു ശേഷമുണ്ടായിട്ടുള്ള) മനുഷ്യവംശചരിത്രമാകെത്തന്നെ വർഗ്ഗസമരങ്ങളുടെ ചരിത്രമാണു്; ചൂഷകരും ചൂഷിതരും , ഭരിക്കുന്നവരും മർദ്ദിതരും , തമ്മിലുള്ള പോരാട്ടത്തിന്റെ [61]ചരിത്രമാണു്; ഈ വർഗ്ഗസമരചരിത്രം പലപല പരിണാമങ്ങളിലൂടെയും കടന്നുപോന്നു് ഇന്നു് ഒരു പ്രത്യേകഘട്ടത്തിലെത്തിയിരിക്കുകയാണു്. ഈ ഘട്ടത്തിന്റെ സവിശേഷത ഇതാണു്; തങ്ങളോടൊപ്പംതന്നെ സമൂഹത്തെയാകെ സർവ്വവിധചൂഷണത്തിൽനിന്നും മർദ്ദനത്തിൽനിന്നും വർഗ്ഗവ്യത്യാസത്തിൽനിന്നും വർഗ്ഗസമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദ്ദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ-പിടിയിനിന്നു് ചൂഷണവും മർദ്ദനവുമനുഭവിക്കുന്ന വർഗ്ഗത്തിനു്-തൊഴിലാളി വർഗ്ഗത്തിനു് - രക്ഷ നേടാനാവില്ല.

10.  ജീവശാസ്ത്രത്തിൽ ഡാർവ്വിന്റെ സിദ്ധാന്തം14 എന്തൊരു പങ്കാണോ നിർവ്വഹിച്ചിട്ടുള്ളതു്, ആ പങ്കു് ചരിത്രത്തെ സംബന്ധിച്ചടുത്തോളം നിറവേറ്റാൻ പരികല്പിതമാണു് ഈ പ്രമേയം എന്നാണു് എന്റെ അഭിപ്രായം. 1845-നുമുമ്പുള്ള ഏതാനും കൊല്ലങ്ങളായി ഞഞങ്ങളിരുപേരും ഈ പ്രമേയത്തിലേക്കെത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ സ്വന്തമായി , സ്വതന്ത്രമായി , അതിലേക്കെത്രകണ്ടുപുരോഗമിച്ചിട്ടുണ്ടായിരുന്നുവെന്നതു് ഞാനെഴുതിയിട്ടുള്ള 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി' എന്ന പുസ്തകത്തിൽനിന്നു് സ്പഷ്ടമാകും. എന്നാൽ , 1845-ലെ വസന്തത്തിൽ ബ്രസൽസിവെച്ചു ഞാൻ മാർക്സിനെ വീണ്ടും കണ്ടപ്പോഴേക്കും അദ്ദേഹം അതു് നിർവ്വഹിച്ചുകഴിഞ്ഞിരുവെന്നു മാത്രമല്ല, ഞാൻ മുകളിൽ പ്രസ്താവിച്ച രീതിയിൽ , മിക്കവാറും അത്രതന്നെ വ്യക്തമായ വിധത്തിൽ , അതു് എന്റെ മുമ്പിൽ വെയ്ക്കുകയും ചെയ്തു.

11.  1872-ൽ പ്രസിദ്ധീകരിച്ച ജർമ്മൻ പകിപ്പിനു ഞങ്ങൾ കൂട്ടായെഴുതിയ മുഖവുരയിൽനിന്നു ഞാൻ താഴെ കാണുന്ന ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു:

12.  'കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സ്ഥിതിഗതികൾക്കു് എത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോയിൽ ആവിഷ്ക്കരിച്ചിട്ടുള്ളതുപോലെ, എവിടെയും എപ്പോഴും ഈ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്ന കാര്യം അതാതു സമയത്തു് നിലവിലുള്ള ചരിതത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടാണു് രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തിൽ പ്രത്യേകം ഊന്നൽ കൊടുക്കാതിരുന്നിട്ടുള്ളതു്. ഇന്നായിരുന്നുവെങ്കിൽ ആ ഭാഗം പല പ്രകാരത്തിലും വ്യത്യസ്തരീതിയിലാവും എഴുതുക. കഴിഞ്ഞ നാല്പതു വർഷത്തി [62]നിടയിൽ ആധുനികവ്യവസായത്തിലുണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി, അതിനെത്തുടർന്നു് തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിസംഘടനയ്ക്കു കൈവന്നിട്ടുള്ള അഭിവൃദിധിയും വികാസവും, ആദ്യം ഫെബ്രുവരിവിപ്ലവത്തിൽവനിന്നും പിന്നീടു്, അതിലുമുപരിയായി, തൊഴിലാളിവർഗ്ഗത്തിനു ചരികത്രത്തിലാദ്യമായി രണ്ടു മാസം തികച്ചും രാഷ്ട്രീയാധികാരം കൈവശംവെയ്ക്കാനിടയാക്കിയ പാരീസ് കമ്മ്യൂണിൽ15 നിന്നും ലഭിച്ച പ്രായോഗികാനുഭവങ്ങൾ- ഇതെല്ലാം വെച്ചുനോക്കുമ്പോൾ ഈ പരിപാടി ചില വിശദാംശങ്ങളിൽ പഴഞ്ചനായിത്തീർന്നിട്ടുണ്ടു്. പാരീസ് കമ്മ്യൂൺ പ്രത്യേകിച്ചും തെളിയിച്ചതു് ഒരു സംഗതിയാണു്: 'മുമ്പുള്ളവർ തയ്യാർ ചെയ്തുവച്ചിട്ടുള്ള ഭരണയന്ത്രത്തെ വെറുതെയങ്ങു് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുവാൻ തൊഴിലീളിവർഗ്ഗത്തിനു സാദ്ധ്യമല്ല.' ('ഫ്രാൻസിലെ ആഭ്യന്തരയുദ്ധം. ഇന്റ്ർനാഷമൽ വർക്കിങ്ങ് മെൻസ് അസോസിയേഷന്റെ ജനറൽ കൌൺസിലിന്റെ ആഹ്വാനം ,' ലണ്ടൻ, ട്രൂലവ്, 19871, പേജ് 15, എന്നതിൽ ഈ സംഗതി കൂടുതൽ വിശദീകരിച്ചിട്ടുണ്ടു്.) ഇതിനുപുറമേ സോഷ്യലിസ്റ്റ് സാഹിത്യത്തെപ്പറ്റിയുള്ള വിമർശനം ഇന്നത്തെ സ്ഥിതി വെച്ചുനോക്കുമ്പോൾ അപൂർണ്ണമാണെന്നതു് സ്വയംസിദ്ധമാണു്. കാരണം, 1847 വരെയുള്ള വിമർശനമേ അതിലുള്ളൂ. കൂടാതെ കമ്മ്യൂണിസ്റ്റുകാരും വിവിധ പ്രതിപക്ഷകക്ഷികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രസ്താവങ്ങ(നാലാം ഭാഗം) താത്വകമായി ഇന്നും ശരിയാണെങ്കിലും പ്രായോഗികമായി കാലഹരമപ്പെട്ടിരിക്കുന്നു. കാരണം, രാഷ്ട്രീയസ്ഥിതി ഇന്നു പാടേ മാരിയിരിക്കുന്നു; മാത്രമല്ല , അതിൽ പറഞ്ഞിട്ടുള്ള രാഷ്ട്രീയ കക്ഷികളിൽ അധികവും ചരിത്രത്തിന്റെ പുരോഗതിയിൽ ഭൂമുഖത്തുനിന്നും തെറിച്ചുപോയിരിക്കുന്നു.

13.  'ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി, ഈ മാനിഫെസ്റ്റോ ചരിത്രപ്രധാനമായ ഒരു രേഖയായിത്തീർന്നിട്ടുണ്ടു്. അതിനെമാറ്റാൻ ഞങ്ങൾക്കു് ഇനിമേൽ യാതൊരധികാരവുമില്ല.'

14.  മാർക്സിന്റെ 'മൂലധന'ത്തിന്റെ അധികഭാഗവും പരിഭാഷപ്പെടുത്തിയ മി.സാമുവൽ മൂറാണു് ഈ വിവർത്തനത്തിന്റെ കർത്താവു്. ഞങ്ങൾ രണ്ടുപേരുംകൂടി അതിനെ പുനഃപരിശോധിക്കുകയും ചരിത്രവിഷയകമായ ഏതാനും വിശദീകരണക്കുറിപ്പുകൾ ഞാൻ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടു്.

15.   

ലണ്ടൻ,
ജനുവരി 30, 1888

ഫെഡറിക്ക് എംഗൽസു്

1892-ലെ പോളിഷ് പതിപ്പിനുള്ള
മുഖവുര

[തിരുത്തുക]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പുതിയൊരു പോളിഷ് പതിപ്പ് ആവശ്യമായിരിക്കുന്നുവെന്ന സംഗതി പല നിഗമനങ്ങളിലുമെത്താൻ സഹായിക്കുന്നു.

ഒന്നാമത് മാനിഫെസ്റ്റോ ഈയിടെയായി യൂറോപ്പിലെ വൻകിട വ്യവസായത്തിനുണ്ടായിട്ടുള്ള വളർച്ചയുടെ ഒരു സൂചികയെന്നവണ്ണം ആയിത്തീർന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഏതൊരു രാജ്യത്തും വൻകിട വ്യവസായത്തിന്റെ വളർച്ചയ്ക്ക് ആനുപാതികമായി, ഉടമവർഗ്ഗങ്ങളുമായുള്ള ബന്ധത്തിൽ തൊഴിലാളിവർഗ്ഗമെന്ന നിലയ്ക്ക് തങ്ങളുടെ സ്ഥാനമെന്താണെന്നതിനെക്കുറിച്ച് അറിയണമെന്ന് ആവശ്യം ആ രാജ്യത്തെ തൊഴിലാളികളികൾക്കിടയിൽ വർദ്ധിച്ചുവരുന്നു, സോഷ്യലിസ്റ്റ് പ്രസ്ഥാനം അവർക്കിടയിൽ പടർന്നുപിടിക്കുന്നു, അതോടെ മാനിഫെസ്റ്റോയുടെ ആവശ്യം വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങിനെ ഓരോ ഭാഷയിലും പ്രചരിക്കുന്ന മാനിഫെസ്റ്റോയുടെ പ്രതികളുടെ എണ്ണത്തിൽനിന്നും അതാത് രാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥിതി മാത്രമല്ല അവിടത്തെ വൻകിടവ്യവസായത്തിന്റെ വികാസത്തിന്റെ നിലവാരം കൂടി ഏറെക്കുറെ കൃത്യമായി അളന്നു തിട്ടപ്പെടുത്താവുന്നതാണ്.

ഇതനുസരിച്ച് നോക്കുമ്പോൾ ഈ പുതിയ പോളിഷ് പതിപ്പ് പോളിഷ് വ്യവസായത്തിന്റെ നിസ്തർക്കപുരോഗതിയെ സൂചിപ്പിക്കുന്നു. പത്തുകൊല്ലത്തിനുമുമ്പ് പ്രസിദ്ധീകൃതമായ കഴിഞ്ഞ പതിപ്പിനുശേഷം ഈ പുരോഗതിയുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. പോളിഷ് രാജ്യം, കോൺഗ്രസ്സ് പോളണ്ട്20 , റഷ്യൻ സാമ്രാജ്യത്തിലെ വമ്പിച്ച വ്യവസായമേഖലയായിരിക്കുന്നു. റഷ്യയിലെ വൻകിട വ്യവസായം അങ്ങിങ്ങായി ചിന്നിച്ചിതറിയാണ് കിടക്കുന്നത്: ഒരു ഭാഗം ഫിന്നിഷ് ഉൾക്കടലിനും ചുറ്റിലും, മറ്റൊരു ഭാഗം മദ്ധ്യഭാഗത്തും (മോസ്‌കോ, വ്‌ളദീമിർ എന്നിവിടങ്ങളിൽ) മൂന്നാമതൊന്ന് കരിങ്കടലിന്റേയും ആസോവ് കടലിന്റേയും തീരങ്ങളിലും ഇനിയും വേറെ ചിലതു മറ്റിടങ്ങളിലായും സ്ഥി [ 72 ]തിചെയ്യുന്നു. പോളിഷ് വ്യവസായങ്ങളാകട്ടെ, താരതമ്യേന ഒരു ചെറിയ പ്രദേശത്ത് ഇടതൂർന്ന് നിൽക്കുകയും അത്തരം കേന്ദ്രീകരണത്തിൽ നിന്നുണ്ടാകുന്ന നന്മതിന്മകൾ ഒരു പോലെ അനുഭവിക്കുകയും ചെയ്യുന്നു. അവയുമായി മത്സരിക്കുന്ന റഷ്യൻ വ്യവസായികൾ പോളണ്ടുകാരെ റഷ്യക്കാരായി മാറ്റാൻ അതിയായി ആഗ്രഹിക്കുന്ന അതേ സമയത്തുതന്നെ പോളണ്ടിനെതിരായി സംരക്ഷണച്ചുങ്കം ആവശ്യപ്പെടുകയും അങ്ങിനെ പോളിഷ് വ്യവസായത്തിനുള്ള മെച്ചങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു. കേന്ദ്രീകരണത്തിന്റെ ദോഷങ്ങൾ - അവ പോളിഷ് വ്യവസായികളേയും റഷ്യൻ ഗവൺമെന്റിനേയും ഒരുപോലെ ബാധിക്കുന്നു - സോഷ്യലിസ്റ്റാശയങ്ങൾ പോളിഷ് തൊഴിലാളികൾക്കിടയിൽ അതിവേഗം പ്രചരിക്കുന്നതിലും അവിടത്തെ തൊഴിലാളികൾ മാനിഫെസ്റ്റോ കൂടുതൽ കൂടുതൽ ആവശ്യപ്പെടുന്നതിലും തെളിഞ്ഞുകാണാവുന്നതാണ്.

എന്നാൽ റഷ്യയുടേതിനെ കവച്ചുവയ്ക്കുമാറ് പോളിഷ് വ്യവസായത്തിനുണ്ടായിരിക്കുന്ന ഈ ദ്രുതപുരോഗതി, മറ്റൊരുതരത്തിൽ, പോളിഷ് ജനതയുടെ അക്ഷയമായ ഓജസ്സിന്റെ പുതിയൊരു തെളിവും അവരുടെ ദേശീയസ്വാതന്ത്ര്യത്തിന്റെ പുനഃസ്ഥാപനം ആസന്നമാണെന്നതിന് പുതിയൊരു ഉറപ്പുമാണ്. പോളണ്ട് വീണ്ടും സ്വതന്ത്രവും സുശക്തവുമാകുകയെന്നത് പോളണ്ടുകാരെ മാത്രമല്ല, നമ്മെയെല്ലാവരേയും ബാധിക്കുന്ന കാര്യമാണ്. യൂറോപ്യൻ രാഷ്ട്രങ്ങളിലോരോന്നിനും സ്വന്തം ഗൃഹത്തിൽ പരിപൂർണ്ണ സ്വയംഭരണാധികാരം സിദ്ധിച്ചാലേ അവ തമ്മിൽ ആത്മാർത്ഥമായ സാർവ്വദേശീയസഹകരണം സാദ്ധ്യമാകൂ. 1848-ലെ വിപ്ലവം വാസ്തവത്തിൽ ചെയതത്, തൊഴിലാളിവർഗ്ഗത്തിന്റെ കൊടിക്കീഴിൽ, തൊഴിലാളിപ്പോരാളികളെക്കൊണ്ട് ബൂർഷ്വാസിയുടെ ജോലി നടത്തിക്കുക മാത്രമായിരുന്നു. അതേസമയം ആ വിപ്ലവത്തിന്റെ വിൽപ്പത്രം നടപ്പിലാക്കാൻ ചുമതലപ്പെട്ടവരായ ലൂയി ബോണപ്പാർട്ടും ബിസ്മാർക്കും വഴി അത് ഇറ്റലിക്കും21 ജർമ്മനിക്കും ഹംഗറിക്കും സ്വാതന്ത്ര്യം നേടിക്കൊടുത്തു. എന്നാൽ 1792 മുതൽ ഈ മൂന്നു രാജ്യങ്ങളുംകൂടി ചെയ്തതിലേറെ വിപ്ലവത്തിനുവേണ്ടി പ്രയത്‌നിച്ച പോളണ്ടിന് 1863-ൽ അതിനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള റഷ്യയുടെ മുൻപിൽ കീഴടങ്ങേണ്ടി വന്നപ്പോൾ22 അത് സ്വന്തം കഴിവിനെ മാത്രം ആശ്രയിക്കാൻ നിർബന്ധിതമായി, പ്രഭുവർഗ്ഗത്തിനു പോളണ്ടിന്റെ സ്വാതന്ത്ര്യത്തെ നിലനിർത്താനോ, വീണ്ടെടുക്കാനോ കഴിഞ്ഞില്ല. ബൂർഷ്വാസിക്ക് ഇന്ന് ഈ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തീരെ താല്പര്യമില്ല എന്നുപറഞ്ഞാൽ ഒട്ടും അധികമാവില്ല. എങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ ഹൃദയംഗമമായ സഹകരണത്തിന് അത് [ 73 ]അത്യാവശ്യമാണ്. പോളണ്ടിലെ യുവതൊഴിലാളി വർഗ്ഗത്തിന് മാത്രമേ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ സാദ്ധ്യമാകൂ, അവരുടെ കൈകളിൽ അത് സുരക്ഷിതവുമാണ്. പോളിഷ് തൊഴിലാളികൾക്കെന്നപോലെതന്നെ, യൂറോപ്പിലെ മറ്റുതൊഴിലാളികൾക്കും പോളണ്ടിന്റെ സ്വാതന്ത്ര്യം ആവശ്യമാണ്.

ലണ്ടൻ,
ഫെബ്രുവരി 10, 1892

എഫ്.എംഗൽസ്

 

 

1893-ലെ ഇറ്റാലിയൻ പതിപ്പിനുള്ള
മുഖവുര

[തിരുത്തുക]

ഇറ്റാലിയൻ വായനക്കാരോടു്

[തിരുത്തുക]

മിലാനിലേയും ബർലിനിലേയും വിപ്ലവങ്ങൾ നടന്ന ഏതാണ്ടതേ ദിവസം തന്നെയാണു് - 1848 മാർച്ച് 18നു - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതെന്നു പറയാം. ഈ സായുധകലാപങ്ങൾ നടത്തിയ രാഷ്ട്രങ്ങളിൽ ഒന്നു യൂറോപ്യൻ വൻകരയുടേയും മറ്റേതു് മദ്ധ്യധരണ്യാഴിയുടേയും മദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നതു്. ആഭ്യന്തരകലഹവും വിഭജനവും നിമിത്തം അവശരായിരുന്ന ഈ രണ്ടു രാഷ്ട്രങ്ങളും വിദേശമേധാവിത്വത്തിൻകീഴിൽ കഴിയുകയായിരുന്നു. ഇറ്റലി ആസ്ട്രിയൻ ചക്രവർത്തിക്കു കീഴ്പ്പെട്ടെങ്കിൽ ജർമ്മനി കൂടുതൽ പരോക്ഷമെങ്കിലും അത്രതന്നെ ഫലപ്രദമായ റഷ്യൻ സാർചക്രവർത്തിയുടെ നുകത്തിൻകീഴിലാണ് അടിപ്പെട്ടതു്. 1848 മാർച്ച് 18-ന്റെ അനന്തരഫലങ്ങൾ ജർമ്മനിയേയും ഇറ്റലിയേയും ഈ അപമാനത്തിൽ നിന്നു വിമുക്തമാക്കി. 1848-നും 1871-നും ഇടയ്ക്കു് ഈ രണ്ടു മഹാരാജ്യങ്ങളും പുനസ്സംഘടിപ്പിക്കപ്പെടുകയും ഏതെങ്കിലും തരത്തിൽ വീണ്ടും സ്വന്തം കാലുകളിന്മേൽ നിൽക്കുമാറാകുകയും ചെയ്തുവെങ്കിൽ, അതിനു കാരണം, കാൾ മാക്സ് പറയാറുള്ളതുപോലെ, 1848-ലെ വിപ്ലവത്തെ അടിച്ചമർത്തിയ അതേ ആളുകൾതന്നെ വാസ്തവത്തിൽ , അവരുടെ ഉദ്ദേശത്തിനു വിപരീതമായി , ആ വിപ്ലവത്തിന്റെ വിൽപ്പത്രം നടപ്പിലാക്കാൻ ബാദ്ധ്യതപ്പെട്ടവരായിരുന്നുവെന്നതാണു്.

ആ വിപ്ലവം എല്ലായിടത്തും തൊഴിലാളിവർഗ്ഗത്തിന്റെ പ്രവർത്തിയായിരുന്നു. ബാരിക്കേഡുകൾ ഉയർത്തിയതും സ്വന്തം ജീവരക്തം നൽകിയതും അവരായിരുന്നു. ഗവണ്മെന്റിനെ മറിച്ചിടുമ്പോൾ ബൂർഷ്വാ ഭരണത്തെത്തന്നെ അട്ടിമറിക്കണമെന്ന വ്യക്തമായ ലക്ഷ്യം പാരീസിലെ തൊഴിലാളികൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ വർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള അനിവാര്യമായ വൈരുദ്ധ്യത്തെക്കുറിച്ചുള്ള ബോധവും അവർക്കുണ്ടായിരുന്നു. എന്നിരുന്നാൽത്തന്നെയും സാമൂഹ്യപുനഃനിർമ്മാണം സാദ്ധ്യമാകത്തക്ക നിലയിൽ [ 75 ]രാജ്യത്തിന്റെ സാമ്പത്തികപുരോഗതിയോ ഫ്രഞ്ചു തൊഴിലാളികളുടെ സാംസ്കാരികവളർച്ചയോ എത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു് വിപ്ലവത്തിന്റെ ഫലമനുഭവിച്ചതു് മുതലാളിവർഗ്ഗമായിരുന്നെന്ന് അവസാനവിശകലനത്തിൽ കാണാം. മറ്റു രാജ്യങ്ങളിൽ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ, തൊഴിലാളികൾ ആദ്യംമുതൽക്ക് തന്നെ ബൂർഷ്വാസിയെ അധികാരത്തിലേറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ ദേശീയസ്വാതന്ത്ര്യം കൂടാതെ ബൂർഷ്വാസിക്കു് ഒരു രാജ്യത്തിലും ഭരിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് ഇറ്റലി, ജർമ്മനി, ഹംഗറി എന്നീ രാജ്യങ്ങൾക്കു് 1848-ലെ വിപ്ലവത്തെത്തുടർന്നു് അതുവരെ ഇല്ലാതിരുന്ന ഐക്യവും സ്വയംഭരണാധികാരവും കൈവരാതെ തരമില്ലെന്നുവന്നു, പോളണ്ടും അതേ മാർഗ്ഗം പിന്തുടരുന്നതാണു്.

അപ്പോൾ 1848-ലെ വിപ്ലവം ഒരു സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നില്ലെങ്കിലും അതിനു വഴിതുറക്കുകയും കളമൊരുക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളിലും വൻകിടവ്യവസായങ്ങൾക്ക് പ്രോത്സാഹനം നല്കിയതു നിമിത്തം കഴിഞ്ഞനാല്പത്തഞ്ചു വർഷങ്ങൾക്കിടയിൽ ബൂർഷ്വാ ഭരണം എവിടെയും വിപുലവും കേന്ദ്രീകൃതവും പ്രബലവുമായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുകയാണു്. അങ്ങിനെ ബൂർഷ്വാസി, മാനിഫെസ്റ്റോയുടെ ഭാഷയിൽ പറഞ്ഞാൽ, അതിന്റെതന്നെ ശവക്കുഴി തോണ്ടുന്നവരെ വളർത്തിക്കൊണ്ടുവന്നു. സ്വയംഭരണാവകാശവും ഐക്യവും ഓരോ രാഷ്ട്രത്തിനും വീണ്ടുകിട്ടാതെ, തൊഴിലാളിവർഗ്ഗത്തിനു് സാർവ്വദേശീയൈക്യം നേടാനോ ഈരാഷ്ട്രങ്ങൾക്കു് പൊതുലക്ഷ്യത്തെ മുൻനിർത്തി സമാധാനപരവും ബൂദ്ധിപൂർവ്വകവുമായി സഹകരിക്കാനോ സാദ്ധ്യമല്ല. ഇറ്റലി, ഹംഗറി, ജർമ്മനി, പോളണ്ട്, റഷ്യ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് സാർവ്വദേശീയമായി യോജിച്ചുകൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുവാൻ 1848-നു മുമ്പുള്ള രാഷ്ട്രീയപരിസ്ഥിതിയിൽ സാധിക്കുമായിരുന്നുവോ എന്നൊന്നു വിഭാവനം ചെയ്തുനോക്കുക!

അതുകൊണ്ട് 1848-ൽ നടത്തിയ സമരങ്ങൾ നിഷ്ഫലമായിട്ടില്ല. ആ വിപ്ലവകാലഘട്ടത്തിൽനിന്നു നമ്മെ വേർതിരിക്കുന്ന നാല്പത്തഞ്ചു കൊല്ലങ്ങൾ വെറുതെ വന്നുപോയവയുമല്ല. അവയുടെ ഫലങ്ങൾ പക്വമായിവരികയാണു്. ഈ മാനിഫെസ്റ്റോയുടെ പ്രഥമപ്രസിദ്ധീകരണം സാർവ്വദേശീയവിപ്ലവത്തിനു് എങ്ങിനെയായിരുന്നുവോ അതുപോലെ ഈ പരിഭാഷയുടെ പ്രസിദ്ധീകരണം ഇറ്റലിയിലെ തൊഴിലാളിവർഗ്ഗത്തിന്റെ വിജയത്തിനുള്ള ശുഭശകുനമായിതീരട്ടെ എന്നു മാത്രമേ എനിക്കാശംസിക്കാനുള്ളൂ.[ 76 ]

കഴിഞ്ഞകാലത്തു് മുതലാളിത്തം നിർവഹിച്ച വിപ്ലവകരമായ പങ്കിനോടു് മാനിഫെസ്റ്റോയിൽ തികച്ചും നീതി കാണിച്ചിട്ടുണ്ടു്. ഒന്നാമത്തെ മുതലാളിത്ത രാഷ്ട്രം ഇറ്റലിയായിരുന്നു. ഇറ്റലിക്കാരനായ ഒരു അതികായകനാണു് - മദ്ധ്യകാലകവികളിൽ അവസാനത്തേതും ആധുനികകവികളിൽ ആദ്യത്തേതുമായ ദാന്തേയാണു് - ഫ്യൂഡൽമദ്ധ്യകാലത്തിന്റെ അന്ത്യവും ആധുനികമുതലാളിത്തത്തിന്റെ ആരംഭവും കുറിച്ചതു്. 1300-ലെന്നപോലെ ഇന്നു പുതിയൊരു ചരിത്രകാലഘട്ടം ആസന്നമായിരിക്കുന്നു. ഈ പുതിയ തൊഴിൽവർഗ്ഗകാലഘട്ടത്തിന്റെ ഉദയമുഹൂർത്തം കുറിക്കുന്ന പുതിയൊരു ദാന്തേയെ ഇറ്റലി നമുക്കു പ്രദാനം ചെയ്യുമോ?

 

ലണ്ടൻ,
ഫെബ്രുവരി 1, 1893

ഫെഡറിക്ക് എംഗൽസ്

 

 

 

കുറിപ്പുകൾ

[തിരുത്തുക]

1ഫ്രാൻസിൽ നടന്ന 1848-ലെ ഫെബ്രുവരി വിപ്ലവത്തെയാണ് ഇവിടെ പരാമർശിക്കുന്നത്. - 5.

21848 ജൂൺ 23-നും 26-നുമിടക്ക് പാരീസിലെ തൊഴിലാളി വർഗ്ഗം നടത്തിയ കലാപത്തെക്കുറിച്ചാണ് പരാമർശം. യൂറോപ്പിലെ 1848-49 കാലത്തെ വിപ്ലവത്തിലെ വികാസപാരമ്യത്തെ കുറിക്കുന്നതായിരുന്നു ജൂൺകലാപം. -5.

3 1871-ലെ പാരീസ്‌കമ്മ്യൂൺ - പാരീസിലെ തൊഴിലാളിവർഗ്ഗവിപ്ലവം രൂപീകരിച്ച തൊഴിലാളിവർഗ്ഗവിപ്ലവസർക്കാർ. ചരിത്രത്തിലാദ്യമായി തൊഴിലാളിവർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കുന്നതിന്റെ അനുഭവമായിരുന്നു അതു്. 1871 മാർച്ച് 18 മുതൽ മേയ് 28 വരെ 72 ദിവസക്കാലം പാരീസ് കമ്മ്യൂൺ നിലനിന്നു. -6.

4 ഇവിടെ പരാമർശിക്കുന്ന പതിപ്പു് 1869-ലാണു് പുറത്തുവന്നതു്. 1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ മുഖവുരയിലും ഈ റഷ്യൻവിവർത്തനം പ്രസിദ്ധീകരിച്ച വർഷം തെറ്റായിട്ടാണു് കൊടുത്തിരിക്കുന്നതു്. (ഈ പുസ്തകത്തിന്റെ 14-ആം പേജ് നോക്കുക).-8.

5 കോലൊക്കൊൽ("മണി”) - 1857-67-ൽ അലക്സാണ്ടർ ഹെർത്സന്റേയും നിക്കൊലായ് ഒഗറ്യോവിന്റേയും പ്രസാധകത്വത്തിൽ ആദ്യം(1865 വരെ) ലണ്ടനിൽനിന്നും പിന്നീടു് ജനീവയിൽനിന്നും പുറപ്പെടുവിച്ചിരുന്ന, റഷ്യൻ വിപ്ലവജനാധിപത്യവാദികളുടെ പത്രം.-8.

6 നാറോദ്നിക് ഭീകരപ്രവർത്തകരുടെ ഒരു രഹസ്യരാഷ്ട്രീയസം [ 78 ]ഘടനയായിരുന്ന "നാറോദ്നയ വോല്യ” (ജനഹിതം) എന്ന സംഘത്തിലെ അംഗങ്ങൾ 1881 മാർച്ച് 1-ആം നു് സാർ അലക്സാണ്ടർ രണ്ടാമനെ വധിച്ചതിനെത്തുടർന്നു് റഷ്യയിലുളവായ സാഹചര്യത്തെപ്പറ്റിയാണു് ഇവിടെ പ്രതിപാദിക്കുന്നതു്. പുതിയ സാർ അലക്സാണ്ടർ മൂന്നാമൻ ആ സമയം വിപ്ലവപ്രവർത്തനങ്ങളേയും "നാറോദ്നയ വോല്യയുടെ ഭാഗത്തുനിന്നുള്ള കൂടുതൽ ഭീകരനടപടികളേയും ഭയന്നു് സെന്റ് പീറ്റേഴ്സ്ബർഗ്ഗിനു സമീപത്തുള്ള ഗാതചിനയിൽ കഴിയുകയായിരുന്നു.-9.

7 ഡാർവിൻ, ചാർത്സ് റോബർട്ട് (Darwin, Charles Robert, 1809-1882)- ഭൗതിക ജീവശാസ്ത്രത്തിന്റെ സ്ഥാപകനായ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. പ്രകൃതി സമൃദ്ധമായി പ്രദാനംചെയ്യുന്ന വസ്തുതകളുപയോഗിച്ചുകൊണ്ടു്, സചേതനപ്രകൃതിയുടെ വികാസത്തെസ്സംബന്ധിച്ച സിദ്ധാന്തം ആദ്യമായി സ്ഥാപിച്ചതു് അദ്ദേഹമാണു്. സചേതനലോകത്തിന്റെ വളർച്ച താരതമ്യേന കുറച്ചു സങ്കീർണ്ണമായ രൂപങ്ങളിൽനിന്നും കൂടുതൽ സങ്കീർണ്ണമായവയിലേക്കാണെന്നും പുതിയ രൂപങ്ങളുടെ ആവിർഭാവം പഴയവയുടെ തിരോധാനത്തെപ്പോലെതന്നെ പ്രകൃത്യാ സംഭവിക്കുന്ന ചരിത്രപരമായ വളർച്ചയുടെ ഫലമാണെന്നും ആദ്യമായി തെളിയിച്ചതു് അദ്ദേഹമാണു്. പ്രകൃതിനിർദ്ധാരണവും കൃതകനിർദ്ധാരണവും മുഖേനയുള്ള ജീവികളുടെ ഉൽപ്പത്തിയെസ്സംബന്ധിച്ച സിദ്ധാന്തമാണു് ഡാർവിന്റെ മുഖ്യ ആശയം. പരിവർത്തനക്ഷമതയും വംശപാരമ്പര്യവും ജൈവവസ്തുക്കളിൽ അന്തർലീനമാണെന്നും ജന്തുക്കളായാലും സസ്യങ്ങളായാലും ജീവിതസമരത്തിൽ അവയ്ക്കു് അനുഗുണമായ മാറ്റങ്ങൾ പരമ്പരാഗതമായി അവ ആർജ്ജിക്കുന്നുണ്ടെന്നും പുതിയ ജന്തുക്കളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു് ഇതാണു് ഹേതുവെന്നും ഡാർവിൻ സമർത്ഥിക്കുകയുണ്ടായി. തന്റെ സിദ്ധാന്തത്തിന്റെ മുഖ്യതത്വങ്ങൾ തെളിവുകളടക്കം "ജീവികളുടെ ഉൽപത്തി” (1859) എന്ന ഗ്രന്ഥത്തിൽ ഡാർവിൻ വിവരിച്ചിട്ടുണ്ട്.-7.

8 1-ആമത്തെ കുറിപ്പു നോക്കുക.

9 പ്രുദോൻ, പിയെർ-ജോസഫ് (Proudhon, Pierre-Joseph, 1809-1865) - ഫ്രഞ്ച് സാമൂഹ്യകാര്യലേഖകനും ധനശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനും. ഇദ്ദേഹം പെറ്റിബൂർഷ്വാസിയുടെ തത്വശാസ്ത്രജ്ഞനും അരാജകവാദത്തിന്റെ സ്ഥാപകരിലൊ [ 79 ]രാളുമായിരുന്നു. ചെറുകിടസ്വകാര്യസ്വത്തുടമസ്ഥത ചിരകാലം നിലനിർത്തണമെന്നു് പ്രുദോൻ സ്വപ്നംകണ്ടിരുന്നു. വൻകിട മുതലാളിത്തസ്വത്തുടമസ്ഥതയെ ഇടത്തരക്കാരന്റെ നിലപാടിൽ നിന്നുകൊണ്ടു് അദ്ദേഹം വിമർശിക്കകയും ചെയ്തിരുന്നു. "സൗജന്യവായ്പ"യുടെ സഹായത്തോടെ സ്വന്തം ഉൽപാദനോപകരണങ്ങൾ വാങ്ങി കരകൗശലക്കാരാകാൻ തൊഴിലാളികൾക്കു് സാധിക്കത്തക്കവണ്ണം ഒരു പ്രത്യേക "ജനകീയബാങ്ക്" സ്ഥാപിക്കണമെന്നു് അദ്ദേഹം നിർദ്ദേശിച്ചു. തങ്ങളുടെ പ്രയത്നഫലമായുണ്ടാക്കുന്ന ഉല്പന്നങ്ങളുടെ വില്പന "ന്യായമായി" സംഘടിപ്പിക്കാൻ തൊഴിലാളികൾക്കു കഴിയുകയും അതേസമയം ഉൽപാദനോപകരണങ്ങളും ഉപാധികളും സുരക്ഷിതമായി മുതലാളികളുടെ കയ്യിലിരിക്കുകയും ചെയ്യുമാറു് പ്രത്യേക "വിനിമയബാങ്കുകൾ" സ്ഥാപിക്കണമെന്ന പ്രുദോനിന്റെ മനോരാജ്യവും അതുപോലെ തന്നെ പിന്തിരിപ്പിക്കുനായിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രപരമായ പങ്കെന്താണെന്നു് പ്രുദോൻ മനസ്സിലാക്കിയില്ല. വർഗ്ഗസമരത്തോടും തൊഴിലാളിവർഗ്ഗവിപ്ലവത്തോടും തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തോടുമുള്ള അദ്ദേഹത്തിന്റെ നിലപാടു് നിഷേധാത്മകമായിരുന്നു. ഭരണകുടത്തിന്റെ ആവശ്യകതയെ അരാജകവാദപരമായ നിലപാടിൽ നിന്നു് അദ്ദേഹം നിഷേധിച്ചു. തങ്ങളുടെ വീക്ഷണങ്ങൾ ഒന്നാം ഇന്റർനാഷനലിൽ അടിച്ചേല്പിക്കാനുള്ള പ്രുദോനിസ്റ്റുകളുടെ ഉദ്യമങ്ങൾക്കെതിരായി മാർക്സും എംഗൽസും നിരന്തരം പൊരുതി. തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം" എന്ന കൃതിയിൽ മാർക്സ് പ്രദോനിസത്തെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്.-13.

10 ലാസ്സലിന്റെ അനുയായികൾ - ജർമ്മൻ പെറ്റിബൂർഷ്വാ സോഷ്യലിസ്റ്റായിരുന്ന ഫെർഡിനാൻഡ് ലസ്സാലിന്റെ പക്ഷക്കാരും അനുയായികളും. 1863-ൽ ലൈപ്സിഗ്ഗിൽ ചേർന്ന തൊഴിലാളിസമാജങ്ങളുടെ കോൺഗ്രസ്സിൽ വച്ചു് രൂപീകൃതമായ "ജർമ്മൻ തൊഴിലാളികളുടെ പൊതുസംഘടന" യിലെ (ജനറൽ അസോസിയേഷൻ ഓഫ് ജർമ്മൻ വർക്കേഴ്സ്) അംഗങ്ങളായിരുന്നു ഇവർ. സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ് ലസ്സലായിരുന്നു. അതിന്റെ പരിപാടികളും മൗലികമായ അടവുകളും ആവിഷ്കരിച്ചതു് അദ്ദേഹമാണു്. തൊഴിലാളിവർഗ്ഗത്തിന്റേതായ ഒരു ബഹുജനരാഷ്ട്രീയപ്പാർട്ടിയുടെ രൂപീകരണം ജർമ്മനിയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ വികാസത്തിൽ നിസ്സംശയമായും മുന്നോട്ടുള്ള ഒരു കാൽവയ്പായിരുന്നു. എന്നാൽ സിദ്ധാന്തത്തിന്റേ [ 80 ]യും നയത്തിന്റേയും അടിസ്ഥാനപ്രശ്നങ്ങളിൽ ലസ്സാലും കൂട്ടരും അവസരവാദപരമായ നിലപാടാണു കൈക്കൊണ്ടതു്. സാമൂഹ്യപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന കാര്യത്തിൽ പ്രഷ്യൻ സ്റ്റേറ്റിനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നു് ലസ്സാലിയന്മാർ വിചാരിച്ചു. പ്രഷ്യൻ ഗവണ്മിന്റിന്റെ തലവനായ ബിസ്മാർക്കുമായി കൂടിയാലോചന നടത്താൻ അവർ ശ്രമിച്ചു. ജർമ്മൻ തൊഴിലാളിപ്രസ്ഥാനത്തിലെ ഒരു അവസരവാദപ്രവണതയെന്ന നിലയ്ക്കു് ലസ്സാനിയനിസത്തിന്റെ സിദ്ധാന്തത്തേയും അടവുകളേയും സംഘടനാപ്രമാണങ്ങളേയും മാർക്സും എംഗൽസും മൂർച്ചയേറിയ ഭാഷയിൽ ആവർത്തിച്ചു വിമർശിച്ചിട്ടുണ്ടു്.-13.

11 ഓവൻപക്ഷക്കാർ - ബ്രട്ടീഷ് ഉട്ടോപ്യൻ സോഷ്യലിസ്റ്റായ റോബർട്ട് ഓവന്റെ (1771-1858) പക്ഷക്കാരും അനുയായികളും. ഓവൻ മുതലാളിത്തവ്യവസ്ഥയെ നിശിതമായി വിമർശിച്ചെങ്കിലും മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളുടെ യഥാർത്ഥ അടിവേരുകൾ അനാവരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മുതലാളിത്തപരമായ ഉല്പാദനരീതിയല്ല, പിന്നെയോ, വിദ്യാഭ്യാസത്തിന്റെ കുറവാണ് സാമൂഹ്യ അസമത്വത്തിന്റെ മുഖ്യകാരണമെന്നു് അദ്ദേഹം കരുതി. വിജ്ഞാനപ്രചാരണത്തിലൂടെയും സാമൂഹ്യപരിഷ്കാരങ്ങളിലൂടെയും ഈ അസമത്വത്തെ ഉച്ചാടനം ചെയ്യാൻ കഴിയുമെന്നു് വിശ്വസിച്ചുകൊണ്ടു് അത്തരം പരിഷ്കാരങ്ങളടങ്ങുന്ന വിപുലമായൊരു പരിപാടി അദ്ദേഹം മുന്നോട്ടുവച്ചു. ചെറുചെറു സ്വയംഭരണകമ്മ്യൂണുകളുടെ ഒരു സ്വതന്ത്രഫെഡറേഷനായിട്ടാണു് അദ്ദേഹം "യുക്തിയിൽ അധിഷ്ഠിതമായ" ഭാവി സമൂഹത്തെ വിഭാവനം ചെയ്തതു്. എന്നാൽ തന്റെ ആശയങ്ങളെ സാക്ഷാൽക്കരിക്കാനുള്ള അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമായി.-15.

12 ഫുര്യേപക്ഷക്കാർ - ഫ്രഞ്ച് ഉട്ടോപ്യൻ സോഷ്യലിസ്റ്റായ ഷാറൽ ഫുര്യേ (1772-1837)യുടെ പക്ഷക്കാരും അനുയായികളും. ബൂർഷ്വാവ്യവസ്ഥ ഫുര്യയുടെ നിശിതവും അവഗാഢവുമായ വിമർശനത്തിനു പാത്രമായി. മാനുഷികവികാരങ്ങളെക്കുറിച്ചുള്ള സംജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയ "സമഞ്ജസമായ" ഒരു മനുഷ്യസമൂഹത്തെ അദ്ദേഹം വരച്ചുകാട്ടി. പലപ്രയോഗത്തിലൂടെയുള്ള വിപ്ലവത്തിനു് അദ്ദേഹം എതിരായിരുന്നു. സ്വേച്ഛാനുശൃതവും ഹൃദ്യവുമായ അദ്ധ്വാനം മനുഷ്യന്റെ ആവശ്യമായിത്തീരുന്ന മാതൃകാപരമായ "ഫലൻസ്റ്റേറുകളെ" (തൊഴിലാളി [ 81 ]സമാജങ്ങളെക്കുറിച്ചുള്ള സമാധാനപരമായ പ്രചാരവേലയിലൂടെ ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനം സാദ്ധ്യമാണെന്നു് അദ്ദേഹം വിശ്വസിച്ചു. എന്നാൽ സ്വകാര്യസ്വത്തു് ഇല്ലാതാക്കാൻ ഫുര്യേ ആഗ്രഹിച്ചില്ല. അദ്ദേഹത്തിന്റെ ഫലൻസ്റ്റേറുകളിൽ പണക്കാരും പാവപ്പെട്ടവരുമുണ്ടായിരുന്നു.-15.

13 കബേ, എത്യേൻ (Cabet, Etienne, 1788-1856) - ഫ്രാൻസിലെ ഒരു പെറ്റിബൂർഷ്വാപ്രചാരകനും ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ ഒരു പ്രമുഖവക്താവുമായിരുന്നു ഇദ്ദേഹം. സമൂഹത്തിന്റെ സമാധാനപരമായ പരിവർത്തനം വഴി ബൂർഷ്വാവ്യവസ്ഥയുടെ കുറവുകൾ നീക്കാൻ കഴിയുമെന്നു് കമ്പേ വാദിച്ചു. തന്റെ അഭിപ്രായങ്ങൾ "ഇക്കാറിയായിലെ യാത്രകൾ" (1840) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അമേരിക്കയിൽ കമ്മ്യൂണുകൾ സംഘടിപ്പിച്ചുകൊണ്ട് അവ പ്രയോഗത്തിൽ വരുത്താൻ അദ്ദേഹം ശ്രമിച്ചെങ്കിലും ആ പരീക്ഷണം പരാജയമടങ്ങുകയാണുണ്ടായതു്.
വൈറ്റ്‌ലിങ്ങ്, വിൽഹം (Weitling, Wilhelm, 1808-1871) - ജർമ്മൻ തൊഴിലാളിപ്രസ്ഥാനത്തിന്റെ പ്രാരംഭദിശയിലെ ഒരു പ്രമുഖനേതാവു്. സമത്വീകരണവാദപരമായ ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തികരിലൊരാൾ. ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ സ്വതന്ത്രമായ ആദ്യത്തെ സൈദ്ധാന്തിക പ്രസ്ഥാന" മെന്ന നില്യ്ക്കു് വൈറ്റ്ലിലിങ്ങിന്റെ വിക്ഷണങ്ങൾ ക്രിയാത്മകമായ ഒരു പങ്കു വഹിച്ചെന്നു് എംഗൽസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.-16.

14 7-ആമത്തെ കുറിപ്പു നോക്കുക.

15 3-ആമത്തെ കുറിപ്പു നോക്കുക.

16 2-ആമത്തെ കുറിപ്പു നോക്കുക.

15 1852 ഒക്ടോബർ 4 മുതൽ നവംബർ 12 വരെ പ്രഷ്യൻഗവണ്മെന്റ് നടത്തിയ പ്രകോപനപരമായ വിചാരണയെയാണു് ഇവിടെ പരാമർശിക്കുന്നതു്. കമ്മ്യൂണിസ്റ്റ് ലീഗ് (1847-52) എന്ന സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് സംഘടനയിലെ പതിനൊന്നു് അംഗങ്ങൾക്കെതിരായി ഗുരുതരമായ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടു. കള്ളരേഖകളുടേയും വ്യാജമായ തെളിവുകളുടേയും അ [ 82 ]ടിസ്ഥാനത്തിൽ പ്രതികളിൽ ഏഴുപേരെ മൂന്നു വർഷം തൊട്ടു് ആറു വർഷംവരെയുള്ള കാലയളവിലേക്കു് കോട്ടയ്ക്കുള്ളിൽ തടവിലിടാൻ വിധിച്ചു-22.

18 കാറൽ മാർക്സ് എഴുതിയ "ഇന്റർനാഷനൽ വർക്കിംഗ്‌മെൻസ് അസോസിയേഷന്റെ പൊതുനിയമാവലി" നോക്കുക.-23.

19 13-ആമത്തെ കുറിപ്പു നോക്കുക.

20 1814-15-ലെ വിയന്നാ കോൺഗ്രസ്സിന്റെ തീരുമാനമനുസരിച്ചു് പോളിഷ് രാഷ്ട്രം എന്ന ഔദ്യോഗികപേരിൽ റഷ്യയുമായി ചേർന്ന, പോളണ്ടിന്റെ ഭാഗത്തെയാണു് ഇവിടെ പരാമർശിക്കുന്നതു്.-27.

21 ലൂയി ബൊണപ്പാർട്ട് (Louis Bonaparte), നെപ്പോളിയൻ ഒന്നാമന്റെ ഭാഗിനേയൻ, രണ്ടാം റിപ്പബ്ലിക്കിന്റെ (1848-51) പ്രസിഡന്റ്, ഫ്രാൻസിലെ ചക്രവർത്തി(1852-70).
ഓട്ടോ ബിസ്മാർക്ക് (Bismarck, Otto, 1815-1898) - പ്രഷ്യയിലേയും ജർമ്മനിയിലേയും രാജ്യതന്ത്രജ്ഞനും നയതന്ത്രജ്ഞനും. ആഭ്യന്തര-വൈദേശികനയങ്ങളിൽ യുങ്കർമാരുടേയും വൻകിടബൂർഷ്വാസിയുടേയും താല്പര്യങ്ങളെ മുൻനിർത്തി പ്രവർത്തിച്ചു. അപഹരണയുദ്ധങ്ങളിലൂടെയും വിജയകരമായ നയതന്ത്രനടപടികളിലൂടെയും 1871-ൽ പ്രഷ്യയുടെ നേതൃത്വത്തിൽ ജർമ്മനിയുടെ ഏകീകരണം നടപ്പാക്കി. 1871 മുതൽ 1890 വരെ ജർമ്മൻ സാമ്രാജ്യത്തിന്റ ചാൻസലർ.
നിരവധി മുൻഗാമികളെപ്പോലെതന്നെ 1848-ലെ വിപ്ലവത്തിനും അതിന്റേതായ സഹയാത്രികരും പിന്തുടർച്ചാവകാശികളുമുണ്ടായിരുന്നു. കാറൽ മാർക്സ് പറയാറുണ്ടായിരുന്നതുപോലെ, അതിനെ അടിച്ചമർത്തിയവർതന്നെ അതിന്റെ വിൽപ്പത്രത്തിന്റെ നടത്തിപ്പുകാരായിത്തീർന്നു. സ്വതന്ത്രമായ ഒരു ഏകീകൃത ഇറ്റലി സ്ഥാപിക്കാൻ ലൂയി ബോണപ്പാർട്ട് നിർബന്ധിതനായി. അട്ടിമറി എന്നു പറയാവുന്ന ഒന്നു് ജർമ്മനിയിൽ നടത്താനും ഹംഗറിക്കു് സ്വാതന്ത്ര്യം മടക്കിക്കൊടുക്കാനും ബിസ്മാർക്ക് നിർബന്ധിതനായി...”. ("ബ്രട്ടനിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതിഎന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പിനു് എംഗൽസ് എഴുതിയ മുഖവുരയിൽനിന്നു്).-28.[ 83 ]

22 റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളിഷ് ഭൂപ്രദേശത്തു് 1863 ജനുവരിയിൽ ആരംഭിച്ച ദേശീയവിമോചനകലാപത്തെക്കുറിച്ചാണു് പരാമർശം. സാറിന്റെ പട്ടാളം കലാപത്തെ മൃഗീയമായി അടിച്ചമർത്തി. പശ്ചിമയൂറോപ്യൻഗവണ്മെന്റുകൾ ഇടപെടുമെന്നു് കലാപത്തിന്റെ നേതാക്കളിൽ ചിലർ പ്രതീക്ഷിച്ചെങ്കിലും അവ നയതന്ത്രനടപടികളിൽ ഒതുങ്ങി നിൽക്കുകയും ഫലത്തിൽ കലാപകാരികളെ വഞ്ചിക്കുകയുമാണു് ചെയ്തതു്.-28.

23 പോപ്പു്, പയസ് ഒമ്പതാമൻ - 1846-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു "ഉല്പതിഷ്ണു"വായി അക്കാലത്തു് കരുതപ്പെട്ടിരുന്നെങ്കിലും, 1848-ലെ വിപ്ലവത്തിനു മുമ്പുതന്നെ യൂറോപ്പിലെ സായുധപോലീസുകാരന്റെ പങ്കു വഹിച്ചിരുന്ന റഷ്യൻ സാർ നിക്കോലാസ് ഒന്നാമനോളംതന്നെ സോഷ്യലിസത്തോടു് ശത്രുത പുലർത്തി.
മെറ്റൈർനിക്ക് - ആസ്ട്രിയൻ സാമ്രാജ്യത്തിന്റെ ചാൻസലർ; യൂറോപ്പിലെ മുഴുവൻ പിന്തിരിപ്പത്തത്തിന്റേയും അംഗീകൃതനേതാവു്; ഗിസോയുമായി അക്കാലത്തു് വിശേഷിച്ചും ഗാഢമായ ബന്ധം പുലർത്തി.
ചരിത്രകാരനും ഫ്രഞ്ച് മന്ത്രിയുമായിരുന്ന ഗിസോ ഫിനാൻസ് പ്രഭുക്കളും വ്യവസായികളുമായ ഫ്രാൻസിലെ വൻകിടബൂർഷ്വാസിയുടെ പ്രത്യയശാസ്ത്രജ്ഞനും തൊഴിലാളിവർഗ്ഗത്തിന്റെ ബദ്ധശത്രുവുമായിരുന്നു. പ്രഷ്യൻ ഗവണ്മന്റിന്റെ ആവശ്യപ്രകാരം ഗിസോ മാർക്സിനെ പാരിസിൽ നിന്നു് ബഹിഷ്കരിച്ചു. ജർമ്മൻ പോലീസു് ജർമ്മനിയിലെന്നല്ല ഫ്രാൻസിലും ബൽജിയത്തിലും സ്വിറ്റസർലണ്ടിൽപോലും കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിക്കുകയും അവരുടെ പ്രചാരവേലയെ എല്ലാ വിധത്തിലും തടസ്സപ്പെടുത്താൻ സർവ്വകഴിവുകളും പ്രയോഗിക്കുകയും ചെയ്തു. -33.

24 ഹക്സ്ത്ഹൌസൻ, ഓഗസ്റ്റ് (Haxthausen, August, 1792-1866) - 1843-44 കാലത്തു് റഷ്യയിൽ വന്നു് അവിടത്തെ കാർഷികവ്യവസ്ഥയെക്കുറിച്ചും റഷ്യൻ കർഷകരുടെ ജീവിതത്തെക്കുറിച്ചും പഠനം നടത്താൻ സാർ നിക്കൊലാസ് ഒന്നാമനിൽനിന്നു് അനുമതി ലഭിച്ച ഒരു പ്രഷ്യൻ പ്രഭു. റഷ്യയിലെ ഭൂവുടമബന്ധങ്ങളിലുള്ള പൊതുവുടമസമ്പ്രദായത്തിന്റെ അവശിഷങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ടു്.-34

25 മൌറർ, ഗിയോർഗ്ഗ് ലുദ്‌വിഗ് (Maurer, Georg Ludwig, 1790-1872) - പ്രാചീന-മദ്ധ്യകാലികജർമ്മനിയിലെ സാമൂഹ്യവ [ 84 ]സ്ഥയെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ജർമ്മൻ ചരിത്രകാരൻ. മദ്ധ്യകാലികകമ്മ്യൂണിന്റെ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിനു് സുപ്രധാനസംഭാവനകൾ നൽകിയ്ട്ടുണ്ടു്. -34.

26 മോർഗൻ ലൂയിസ് ഹെൻറി (Morgan, Lewis Henry, 1818-1881) - അമേരിക്കൻ നരവംശശാസ്ത്രജ്ഞനും പുരാവസ്തുഗവേഷകനും ചരിത്രകാരനും. അമേരിക്കൻ ഇന്ത്യാക്കാരുടെ സാമൂഹ്യവ്യവസ്ഥയേയും ദൈനംദിനജീവിതത്തേയും കുറിച്ചുള്ള പഠനത്തിനിടയിൽ വിപുലമായ തോതിൽ ശേഖരിച്ച നരവംശശാസ്ത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രാകൃതകമ്മ്യൂൺവ്യവസ്ഥയുടെ മൌലികരൂപം ഗോത്രവർഗ്ഗത്തിന്റെ വികാസമാണെന്ന സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചു. വർഗ്ഗങ്ങൾ രൂപംകൊള്ളുന്നതിനു മുമ്പുണ്ടായിരുന്ന സമൂഹത്തിന്റെ ചരിത്രത്തെ പല കാലഘട്ടങ്ങളായി വേർതിരിക്കാനും അദ്ദേഹം ഒരു ശ്രമം നടത്തി. മാർക്സും എംഗൽസും മോർഗന്റെ കൃതികളെ വളരെയേറെ വിലമതിച്ചിരുന്നു. അദ്ദേഹത്തിന്റെ "പ്രാചീനസമൂഹം"(1877) എന്ന പുസ്തകത്തിന്റെ വിശദമായൊരു സംഗ്രഹം മാർക്സ് തയ്യാറാക്കുകയുണ്ടായി. കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം, എന്നിവയുടെ ഉല്പത്തി" എന്ന കൃതിയിൽ എംഗൽസ് മോർഗൻ ശേഖരിച്ച വസ്തുതകളെ പരാമർശിച്ചിട്ടുണ്ടു്.-34.

27 കുരിശുയുദ്ധങ്ങൾ - യരുശലേമിലും മറ്റു പുണ്യസ്ഥലങ്ങളിലുമുള്ള ക്രിസ്തുമത ആരാധനാവസ്തുക്കളെ മുസ്ലീം ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുകയെന്ന മുദ്രാവാക്യത്തിന് കീഴിൽ 11 - 13 നൂറ്റാണ്ടുകളിൽ പടിഞ്ഞാറൻ യൂറോപ്പിലെ വൻകിട ഫ്യൂഡൽ പ്രഭുക്കളും മാടമ്പിമാരും കിഴക്കോട്ടുനടത്തിയ പടനീക്കങ്ങൾ

28 "അദ്ധ്വാനശക്തിയുടെ മൂല്യം", “അദ്ധ്വാനശക്തിയുടെ വില" -മാർക്സ് നിർദ്ദേശിച്ച, കുറേക്കൂടെ സൂക്ഷ്മമായ ഈ പദങ്ങളാണു് "അദ്ധ്വാനത്തിന്റെ മൂല്യ" ത്തിനും. അദ്ധ്വാനത്തിന്റെ വില"യ്ക്കും പകരം മാർക്സും എംഗൽസും തങ്ങളുടെ പിന്നീടുള്ള കൃതികളിൽ പ്രയോഗിച്ചതു്.-43.

29ബ്രിട്ടനിലെ തിരഞ്ഞെടുപ്പുനിയമപരിഷ്കരണത്തെക്കുറിച്ചാണു് പരാമർശം. ജനസമ്മർദ്ദത്തിന്റെ ഫലമായി തൽസംബന്ധമായ ഒരു ബില്ലു് 1831-ൽ കോമൺസ്‌സഭ പാസ്സാക്കുകയും 1832 [ 85 ]ജൂണിൽ പ്രഭുസഭ സ്ഥിരീകരിക്കുകയും ചെയ്തു. ഭൂപ്രഭുക്കളുടേയും ഫിനാൻസ് പ്രഭുക്കളുടേയും രാഷ്ട്രീയകുത്തകയ്ക്കെതിരായി ലാക്കാക്കിയിരുന്ന പ്രസ്തുതപരിഷ്കരണം വ്യാവസായികബൂർഷ്വാസിയുടെ പ്രതിനിധികൾക്കു് പാർലമെണ്ടിലേക്കുള്ള വഴി തുറന്നു കൊടുത്തു. പരിഷ്കരണത്തിനുവേണ്ടിയുള്ള സമരത്തിലെ മുഖ്യശക്തികളായിരുന്ന തൊഴിലാളിവർഗ്ഗത്തേയും പെറ്റിബൂർഷ്വാസിയേയും ലിബറൽ ബൂർഷ്വാസി വഞ്ചിച്ചു. അവർക്കു് വോട്ടവകാശം ലഭിച്ചില്ല.-64.

30ഫ്രഞ്ച് ലെജിറ്റിമിസ്റ്റുകാർ-പരമ്പരാഗതമായിത്തന്നെ വമ്പിച്ച ഭൂസ്വത്തുടമകളായിരുന്ന പ്രഭുവർഗ്ഗത്തിന്റെ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്തിരുന്നതും 1830-ൽ സ്ഥാനഭ്രമശംവന്നതുമായ ബുർബോൻ രാജവംശത്തിന്റെ പക്ഷക്കാർ. ഫിനാൻസ് പ്രഭുക്കളേയും വൻകിടബൂർഷ്വാസിയേയും ആശ്രയിച്ചുകൊണ്ടു് ഭരണാധികാരത്തിലിരുന്ന ഓർലിയൻസ് രാജവംശത്തിനെതിരായ സമരത്തിൽ ലെജിറ്റിമിസ്റ്റുകാരിൽ ഒരു വിഭാഗം പലപ്പോഴും സോഷ്യൽ ചപ്പടാച്ചി പ്രയോഗിക്കുകയും ബൂർഷ്വാസിയുടെ ചൂഷണത്തിൽനിന്നു പണിയാളരെ സംരക്ഷിക്കുന്നവരായി നടക്കുകയും ചെയ്തു.
യങ്ങ് ഇംഗ്ലണ്ട് (“Young England”)-ബ്രിട്ടനിലെ ടോറി കക്ഷിയിൽപ്പെട്ട രാഷ്ട്രീയപ്രവർത്തകരുടേയും സാഹിത്യകാരന്മാരുടേയും ഒരു ഗ്രൂപ്പു്. 1840-കളുടെ ആരംഭത്തിലാണു് അതു് രൂപമെടുത്തതു്. ബൂർഷ്വാസിയുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക-രാഷ്ട്രീയക്കരുത്തിൽ ഭൂപ്രഭുക്കൾക്കുണ്ടായിരുന്ന അസംതൃപ്തിയെ പ്രകാശിപ്പിക്കുമ്പോൾത്തന്നെ തൊഴിലാളിവർഗ്ഗത്തെ പാട്ടിലാക്കാനും ബൂർഷ്വാസികൾക്കെതിരായ തങ്ങളുടെ സമരത്തിലെ കരുക്കളാക്കാനുംവേണ്ടി "യങ്ങ് ഇംഗ്ലണ്ട്" നേതാക്കൾ ചപ്പടാച്ചി പ്രയോഗിച്ചു.-65.

31സിസ്‌മൊണ്ടി, ഴാൻ-ഷാറൽ സിമോണ്ട് ഡി (Sismondi, Jean-Charles Simonde de, 1773-1842)- സ്വിസ്സ് ധനശാസ്ത്രജ്ഞനും ചരിത്രകാരനും. പെറ്റിബൂർഷ്വാ സോഷ്യലിസത്തിന്റെ പ്രതിനിധി.വൻകിട മുതലാളിത്ത ഉല്പാദനത്തിന്റെ പുരോഗമനപരമായ പ്രവണതകളെ സിസ്‌മൊണ്ടിക്കു മനസ്സിലായില്ല. പഴയ സാമൂഹ്യക്രമങ്ങളിലും പാരമ്പര്യങ്ങളിലും - മാറിയ സാമ്പത്തികപരിതസ്ഥിതികൾക്കു് ഒട്ടും യോജിക്കാത്ത ഗിൽഡ് രൂപത്തിലുള്ള [ 86 ]വ്യവസായികസംവിധാനത്തിലും പിതൃതന്ത്രാത്മക കൃഷിസമ്പ്രദായത്തിലും- മാതൃകകൾ കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു.-67.

32യുങ്കർമാർ(Junkers)-ഭൂസ്വത്തുടമകളായ പ്രഷ്യയിലെ പ്രഭുവർഗ്ഗം.-

33ഗ്ര്യൂൻ കാറൽ (Grun, Karl, 1817-1887)-ജർമ്മൻ പെറ്റി ബൂർഷ്വാ സാമൂഹ്യകാര്യലേഖകൻ.-72

34ബബേഫ്, ഗ്രാക്കസ് (Babeuf, Gracchus); യാഥാർത്ഥ നാമം: ഫ്രൻസ്വാ-നോയെൽ (Erancois-Noel, 1760-1797)-ഫ്രഞ്ചു വിപ്ലവകാരിയും ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ പ്രമുഖപ്രതിനിധിയും. അദ്ദേഹം സംഘടിപ്പിച്ച രഹസ്യസംഘടന ബഹുജനങ്ങളുടെ താൽപര്യസംരക്ഷിണാർത്ഥം വിപ്ലവസർവ്വാധിപത്യം സ്ഥാപിക്കുന്നതിലേക്കായി ഒരു സായുധകലാപത്തിനൊരുക്കുകൂട്ടി. ഗൂഢാലോചന കണ്ടുപിടിക്കപ്പെട്ടതിനെത്തുടർന്നു് 1797 മെയ് 27-നു് ബബേഫിനെ വധിക്കുകയുണ്ടായി.-73.

35സെൻ-സിമോൻ, അൻരി ക്ലോഡ് (Saint-Simon, Henri Clodt, 1760-1825)- ഫ്രഞ്ച് ഉട്ടോപ്യൻ സോഷ്യലിസ്റ്റ്. മുതലാളിത്തവ്യവസ്ഥയെ വിമർശിക്കുകയും തൽസമയത്തു് സഹകരണ തത്വങ്ങളിലധിഷ്ഠിതമായ ഒരു സമൂഹം സ്ഥാപിക്കാനുള്ള ഒരു പരിപാടി മുന്നോട്ടുവയ്ക്കുകയും ചെയ്തു. പുതിയ സമൂഹത്തിൽ എല്ലാവരും പണിയെടുക്കണമെന്നും മനുഷ്യരുടെ പങ്ക് അവരുടെ അദ്ധ്വാനവിജയങ്ങൾക്കനുസൃതമായിരിക്കണമെന്നും അദ്ദേഹം കരുതി. വ്യവസായവും ശാസ്ത്രവും തമ്മിലുള്ള സഹകരണം, കേന്ദ്രീകൃതവും ആസൂത്രിതവുമായ ഉല്പാദനം, എന്നീ ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. എങ്കിലും സ്വകാര്യസ്വത്തുടമസ്ഥതയിലും മൂലധനത്തിന്മേലുള്ള പലിശയിലും സെൻ സിമോൻ കൈവച്ചില്ല. രാഷ്ട്രീയസമരത്തേയും വിപ്ലവത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ നിഷേധാത്മകമായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രപരമായ ദൌത്യം അദ്ദേഹം മനസ്സിലാക്കിയില്ല. ഭരണപരിഷ്കാരങ്ങൾ ഏർപ്പെടുത്തുകയും പുതയൊരു മതത്തിന്റെ ചേതനയിൽ സമൂഹത്തിനു് ദാർമ്മികാഭ്യാസം നൽകുകയും ചെയ്താൽ വർഗ്ഗവൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നു് അദ്ദേഹം വിശ്വസിച്ചു.
ഫൂര്യയേയും ഓവനെയും കുറിച്ച് 11-ഉം 12-ഉം കുറിപ്പുകൾ നോക്കുക.-74[ 87 ]

36ചാർട്ടിസ്റ്റ് പ്രസ്ഥാനം("ചാർട്ടർ" എന്ന പദത്തിൽനിന്നു്) - സാമ്പത്തികക്ലേശങ്ങളും രാഷ്ട്രീയാവകാശനിഷേധവും മൂലം ഇംഗ്ലണ്ടിലെ തൊഴിലാളികൾക്കിടയിൽ വളർന്നുവന്ന ബഹുജനവിപ്ലവപ്രസ്ഥാനം. വമ്പിച്ച പൊതുയോഗങ്ങളോടും പ്രകടനങ്ങളോടും കൂടി 1830-കളുടെ അവസാനത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ഇടവിട്ടു് 1850-കളുടെ തുടക്കംവരെ നീണ്ടുനിന്നു. - 77.

37"ലെ റിഫോർമ്" (Le Rēforme) എന്ന പത്രത്തിന്റെ (പാരീസ്. 1843-50) അനുകൂലികളെയാണു് ഇവിടെ പരാമശിക്കുന്നതു്. ഒരു റിപ്പബ്ലിക്ക് സ്ഥാപിച്ചുകിട്ടുന്നതിനും സാമൂഹ്യരംഗത്തു് ജനാധിപത്യപരമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിനും വേണ്ടിയാണു് അവർ നിലകൊണ്ടതു്. - 77.

38ലെദ്രു-റോളേൻ, അലക്സാണ്ടർ-ഒഗ്യൂസ്റ്റ്-(Ledru-Rollin, Alexandre-Aguste, 1807-1874)- ഫ്രഞ്ച് സാമൂഹ്യകാര്യലേഖകനും രാഷ്ട്രീയനേതാവും; പെറ്റിബൂർഷ്വാ ജനാധിപത്യനേതാക്കളിലൊരാൾ; "ലെ റിഫോർമ്" എന്ന പത്രത്തിന്റെ പത്രാധിപർ; 1848-ൽ താൽക്കാലികഗവണ്മെന്റിലെ ഒരംഗമായിരുന്നു.
ലൂയി ബ്ലാൻ(Blanc, Luois, 1811-1882)-ഫ്രഞ്ച് പെറ്റിബൂർഷ്വാ സോഷ്യലിസ്റ്റ് ചരിത്രകാരനും; 1848-49-ലെ വിപ്ലവത്തിൽ സജീവമായി പങ്കെടുത്തു; ബൂർഷ്വാസിയുമായി സന്ധിചെയ്യണമെന്നു വാദിച്ചു. -78.

39പോളണ്ടിന്റെ ദേശീയവിമോചനത്തെ ലക്ഷ്യമാക്കിക്കൊണ്ടു് 1846 ഫെബ്രുവരിയിൽ പോളിഷ് ഭൂപ്രദേശത്തൊട്ടാകെ കലാപത്തിനൊരുക്കുകൂട്ടുന്നതിൽ മുഖ്യമായും മുൻകയ്യെടുത്തതു പോളിഷ്‌വിപ്ലവജനാധിപത്യവാദികളായിരുന്നു. -79.