Thursday 22 August 2013

സെക്രട്ടറിയറ്റ് ഉപരോധസമരം പ്രചാരണവും യാഥാര്‍ഥ്യവും

സെക്രട്ടറിയറ്റ് ഉപരോധസമരം പ്രചാരണവും യാഥാര്ഥ്യവും
പിണറായി വിജയന്

സോളാര്തട്ടിപ്പുകേസില്മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ടു നടന്ന സെക്രട്ടറിയറ്റ് ഉപരോധം കേരളത്തിന്റെ സമരചരിത്രത്തില്സമാനതകളില്ലാത്തതാണ്. ജനങ്ങളെ തട്ടിപ്പുകാരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന മുഖ്യമന്ത്രിയുടെ കാപട്യംനിറഞ്ഞ രീതിക്കെതിരെ കേരളത്തിന്റെ ഉജ്വലമായ രാഷ്ട്രീയസംസ്കാരം ഉയര്ത്തിപ്പിടിക്കാന്നടത്തിയ പ്രക്ഷോഭംകൂടിയായിരുന്നു ഇത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്ത്തകരുടെയും അനുഭാവികളുടെയും മാത്രമല്ല കേരളത്തെ സ്നേഹിക്കുന്ന മുഴുവന്പേരുടെയും പിന്തുണ പ്രക്ഷോഭത്തിനു ലഭിച്ചു. ഏറ്റവും ന്യായമായ സമരമാണ് എന്ന് തിരിച്ചറിഞ്ഞ് മിക്ക മാധ്യമങ്ങളും നിജസ്ഥിതി ജനങ്ങളില്എത്തിക്കുന്നതില്സജീവമായി. എന്ത് സഹനത്തിനും തയ്യാറായാണ് തിരുവനന്തപുരത്ത് സമരവളന്റിയര്മാര്എത്തിയത്. സര്ക്കാര്ഒരുക്കിയ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി സമരസഖാക്കള്ക്ക് സൗകര്യമൊരുക്കുന്നതിന് അഹോരാത്രം പ്രവര്ത്തിച്ച സംഘാടകസമിതിയുടെ പ്രവര്ത്തനവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പൊലീസിന്റെ പ്രകോപനങ്ങളെ സഹനത്തിന്റെയും ചെറുത്തുനില്പ്പിന്റെയും മറുപടി നല്കി അതിജീവിക്കുന്നതിന് കഴിഞ്ഞതും എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഐക്യവും കെട്ടുറപ്പും രാഷ്ട്രീയ പ്രതിബദ്ധതയും ത്യാഗബോധവും ഒരിക്കല്ക്കൂടി ജനങ്ങളെ ബോധ്യപ്പെടുത്തിയ പ്രക്ഷോഭമായിരുന്നു ഇത്.

സോളാര്തട്ടിപ്പുകേസില്ജുഡീഷ്യല്അന്വേഷണം ഹൈക്കോടതിയുടെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് നടത്തുമെന്നും ടേംസ് ഓഫ് റഫറന്സ് പ്രതിപക്ഷവുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രിതന്നെ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ഉപരോധസമരം പിന്വലിക്കാനും മുഖ്യമന്ത്രി രാജിവയ്ക്കുന്നതിനുള്ള സമരങ്ങള്തുടരാനും ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചത്. ഉപരോധസമരം പിന്വലിച്ചശേഷം അതുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ചര്ച്ചകള്ഉയര്ന്നു. അവ കേരളീയ സമൂഹം രാഷ്ട്രീയമായ ചിന്തകളില്കൂടുതല്സജീവമാകുന്നതിനു സഹായിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്ആകമാനം തലനാരിഴകീറി സമരത്തെക്കുറിച്ച് ചര്ച്ചചെയ്യുന്നു എന്നതുതന്നെ പ്രക്ഷോഭം ജനഹൃദയങ്ങളില്എത്രയേറെ സ്ഥാനംപിടിച്ചു എന്നതിന്റെ വലിയ തെളിവാണ്.

ഇപ്പോള്ചിലര്ഉയര്ത്തുന്ന വിമര്ശങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കണമെങ്കില് സമരത്തിന്റെ ആരംഭത്തെക്കുറിച്ച് ഓര്ക്കേണ്ടതുണ്ട്. ചിലരെങ്കിലും ധരിക്കുന്നതുപോലെ ഉമ്മന്ചാണ്ടി രാജിവയ്ക്കണമെന്നും ജുഡീഷ്യല്അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ആദ്യത്തെ സമരമായിരുന്നില്ല സെക്രട്ടറിയറ്റ് ഉപരോധം. സോളാര്തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വെളിപ്പെട്ടതോടെ അലകടല്പോലെ ഇരമ്പിയുയര്ന്ന പ്രക്ഷോഭപരമ്പരകളിലെ സുപ്രധാന ഘട്ടമായിരുന്നു അത്. സോളാര്തട്ടിപ്പില്മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വെളിപ്പെടുത്തുന്ന വാര്ത്ത ജൂണ്‍ 11ന് കൈരളി- പീപ്പിള്ടിവി പുറത്തുവിട്ട ഘട്ടത്തില്ത്തന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രശ്നം സജീവമായി ഉന്നയിച്ച് പ്രക്ഷോഭരംഗത്തേക്കുവന്നു. നിയമസഭയില്പ്രശ്നം ഉയര്ന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് തവണയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ചര്ച്ചയ്ക്കുപോലും തയ്യാറല്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതിപക്ഷം നിയമസഭയെ സമരവേദിയാക്കിയതോടൊപ്പം ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങള്സഭയ്ക്കു പുറത്ത് സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്കി.

ജൂലൈ ഒന്നിനും രണ്ടിനും അസംബ്ലി നിയോജകമണ്ഡലം അടിസ്ഥാനത്തില്രണ്ട് വാഹനജാഥ ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ചു. തൊട്ടടുത്ത ദിവസം സംസ്ഥാന വ്യാപകമായി ബൂത്ത് അടിസ്ഥാനത്തില്പ്രതിഷേധ പ്രകടനങ്ങള്നടത്തി. ജൂലൈ നാലിന് അസംബ്ലി മണ്ഡലാടിസ്ഥാനത്തില്ഒരു സംസ്ഥാന സര്ക്കാര്ഓഫീസ് കേന്ദ്രീകരിച്ച് ജനകീയ മാര്ച്ച് സംഘടിപ്പിച്ചു. ജൂലൈ എട്ടിന് ഇടതുപക്ഷ മഹിളാസംഘടനകളുടെ ആഭിമുഖ്യത്തില്നിയമസഭയ്ക്കുമുമ്പില്ആയിരക്കണക്കിനു മഹിളകള്അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നു. സമാധാനപരമായി നടന്ന പ്രതിഷേധത്തെപ്പോലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ത്തുന്നതിനാണ് സര്ക്കാര്മുതിര്ന്നത്. ജൂലൈ ഒമ്പതിന് സെക്രട്ടറിയറ്റിനു മുമ്പില്യുവജനങ്ങളുടെ പ്രതിഷേധം ഇരമ്പി. സംസ്ഥാനത്തുടനീളം നടന്ന ഇത്തരം പ്രതിഷേധങ്ങളില്പലതിനെയും ഭീകരമായാണ് പൊലീസ് നേരിട്ടത്.

അതേദിവസം നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷ എംഎല്എമാര്സെക്രട്ടറിയറ്റിനു മുമ്പിലേക്ക് പ്രകടനമായി എത്തി. പ്രകടനത്തെ അഭിസംബോധനചെയ്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്സംസാരിക്കവെ പൊലീസ് ഗ്രനേഡും ടിയര്ഗ്യാസും പ്രയോഗിച്ചു. വി എസ്, സി ദിവാകരന്എന്നിവരെ ആശുപത്രിയില്പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടായി. ജനനേതാക്കളെപ്പോലും ആക്രമിക്കുന്ന ഉമ്മന്ചാണ്ടിയുടെ ജനാധിപത്യവിരുദ്ധമായ നയത്തില്പ്രതിഷേധിച്ച് ജൂലൈ 10ന് കേരളത്തെ അക്ഷരാര്ഥത്തില്നിശ്ചലമാക്കുന്ന ഹര്ത്താല്നടത്തി. ജനങ്ങളുടെ അഭൂതപൂര്വമായ രോഷം പ്രതിഫലിച്ച പ്രക്ഷോഭമായിരുന്നു അത്. പോരാട്ടം പിന്നീടും തുടര്ന്നു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്തുടര്ച്ചയായ സമരം. ട്രേഡ് യൂണിയനുകളുടെയും കര്ഷക- കര്ഷകത്തൊഴിലാളി സംഘടനകളുടെയും വിദ്യാര്ഥി- യുവജനസംഘടനകളുടെയും നേതൃത്വത്തില്നടന്ന സെക്രട്ടറിയറ്റ് മാര്ച്ചുകളടക്കമുള്ള സമരപരമ്പരയില്ആവേശകരമായ ജനപങ്കാളിത്തമാണുണ്ടായത്.

ജൂലൈ 18ന് തിരുവനന്തപുരത്ത് എല്ഡിഎഫ് പൊതുയോഗം സംഘടിപ്പിച്ച് സോളാര്തട്ടിപ്പിന്റെ ആഴവും മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്അന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യതയും ജനങ്ങളോട് വിശദീകരിച്ചു. പിന്നീടുള്ള നാലു ദിവസം എല്ലാ ജില്ലാകേന്ദ്രങ്ങളിലും എല്ഡിഎഫ് നേതൃത്വത്തില്പൊതുയോഗങ്ങള്‍. ജൂലൈ 22ന് സെക്രട്ടറിയറ്റിനുമുന്നില്എല്ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും അണിനിരന്ന് 24 മണിക്കൂര്ധര്. തുടര്ന്ന് ജൂലൈ 24 മുതല്ആഗസ്ത് നാലുവരെ ജില്ലാ കേന്ദ്രങ്ങളില്എല്ഡിഎഫ് നേതൃത്വത്തില്തുടര്ച്ചയായ രാപ്പകല്സമരം. മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്ബഹിഷ്കരിക്കുകയും പ്രതിഷേധസൂചകമായി കരിങ്കൊടി കാണിക്കുകയും ചെയ്ത് സമരം സംസ്ഥാന വ്യാപകമായി തുടര്ന്നു. ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെയൊന്നും കണക്കിലെടുക്കാതെ മുഖ്യമന്ത്രി ധിക്കാരപൂര്വം മുന്നോട്ട് പോയി. പിന്നീടാണ് അനിശ്ചിതകാല സെക്രട്ടറിയറ്റ് ഉപരോധം നടത്തുമെന്ന തീരുമാനം ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി ആഗസ്ത് 5, 6, 7 തീയതികളില്ജില്ലകളില്എല്ഡിഎഫ് സംസ്ഥാന നേതാക്കള്പങ്കെടുത്ത് വാഹന പ്രചരണജാഥയും നടത്തി. ഇങ്ങനെ ഇടതടവില്ലാത്ത പ്രക്ഷോഭപരമ്പരയാണ് സോളാര്തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നത്. പ്രക്ഷോഭത്തിന്റെ ദിനസരി ഇത്രയും വിശദീകരിച്ചത്, ചിലര്ധരിച്ചുവച്ചതുപോലെ ഉമ്മന്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ ഏക പ്രക്ഷോഭമായിരുന്നില്ല സെക്രട്ടറിയറ്റ് ഉപരോധം എന്ന് സൂചിപ്പിക്കാനാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം നല്കിയ പ്രക്ഷോഭപരമ്പരയിലെ ഒരു സമരരൂപമായിരുന്നു സെക്രട്ടറിയറ്റ് ഉപരോധം. അതിനാല്സെക്രട്ടറിയറ്റ് ഉപരോധസമരം പിന്വലിച്ചു എന്ന് പ്രഖ്യാപിച്ചാല്മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്ഡിഎഫ് പ്രക്ഷോഭം പിന്വലിച്ചു എന്നല്ല അര്ഥം; അങ്ങനെ കരുതി ആരും ആശ്വസിക്കേണ്ടതുമില്ല.

മുഖ്യമന്ത്രിയുടെ പൊതുപരിപാടി ബഹിഷ്കരിക്കുക; കരിങ്കൊടി കാണിക്കുക എന്ന സമരം തുടരും. അടുത്തഘട്ടം പ്രക്ഷോഭം എല്ഡിഎഫ് തീരുമാനിക്കുകയും ചെയ്യും. കേരളജനത നെഞ്ചേറ്റി പിന്തുണച്ച സെക്രട്ടറിയറ്റ് ഉപരോധസമരം എന്തുകൊണ്ടാണ് വേഗം പിന്വലിച്ചത് എന്നാണ് ചിലര്സംശയം ഉന്നയിച്ചിട്ടുള്ളത്. അത്തരത്തിലുള്ളവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യേണ്ട കാര്യമില്ല. സമരം നടത്തുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം പ്രക്ഷോഭത്തിനുള്ള ജനപിന്തുണ തുടര്ന്നും നിലനിര്ത്തുന്നത് പരമ പ്രധാനമാണ്. എല്ഡിഎഫിനോടൊപ്പമല്ലാത്ത നിരവധി ജനവിഭാഗങ്ങള് സമരത്തിന് അകമഴിഞ്ഞ് പിന്തുണ നല്കി. അങ്ങനെ സര്വതലത്തില്നിന്നും പിന്തുണയാര്ജിച്ച് പ്രക്ഷോഭം മുന്നോട്ടു പോകുമ്പോഴാണ് ജുഡീഷ്യല്അന്വേഷണം നടത്താമെന്ന് സര്ക്കാര്ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനുമുമ്പ്, പ്രതിപക്ഷവുമായി ചര്ച്ചചെയ്യാന്തയ്യാറാണെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. അത്തരമൊരു ചര്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് എല്ഡിഎഫ് സ്വീകരിച്ചത്. ഘട്ടത്തിലാണ് ചരിത്രവിജയമായ ഉപരോധസമരത്തെ അംഗീകരിച്ച് ജുഡീഷ്യല്അന്വേഷണപ്രഖ്യാപനം ഏകപക്ഷീയമായി ഉണ്ടായത്.

ഇടതുപക്ഷജനാധിപത്യമുന്നണിക്കു മുന്നില് ഘട്ടത്തില്ഉയര്ന്ന പ്രധാന ചോദ്യം, ജുഡീഷ്യല്അന്വേഷണപ്രഖ്യാപനം വന്നശേഷം ഉപരോധസമരം മുന്നോട്ടുകൊണ്ടുപോയാല്പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ജനത ഏത് തരത്തിലുള്ള നിലപാട് സ്വീകരിക്കുമെന്നതായിരുന്നു. ഉയര്ത്തുന്ന മുദ്രാവാക്യം പ്രാവര്ത്തികമാക്കുന്നതിന് ഏതറ്റംവരെയും പ്രക്ഷോഭം മുന്നോട്ട് പോകണമെന്ന ആഗ്രഹം മുന്നണിക്കൊപ്പമുള്ള ജനവിഭാഗങ്ങള്ക്കുണ്ടായിരുന്നു. അവരാവട്ടെ, എന്തുത്യാഗത്തിനും തയ്യാറുമായിരുന്നു. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന എല്ലാവിഭാഗം ജനങ്ങളുടെയും വികാരംകൂടി കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു. പിന്തുണ നിലനിര്ത്താന്കഴിയണമെന്നാണ് ഞങ്ങള്വിലയിരുത്തിയത്.

സിറ്റിങ് ജഡ്ജിയെ വച്ചുകൊണ്ടുള്ള ജുഡീഷ്യല്അന്വേഷണസന്നദ്ധത മുഖ്യമന്ത്രി പ്രഖ്യാപിച്ചശേഷവും ഉപരോധം തുടര്ന്നാല്സമരത്തെ അനുകൂലിച്ചവരില്ഒരു വിഭാഗം എല്ഡിഎഫിനെ കുറ്റപ്പെടുത്താനിടയാകും. ഒരു ലക്ഷത്തോളം ജനങ്ങള്തിരുവനന്തപുരംപോലെയുള്ള നഗരത്തില്വന്നുചേരുമ്പോള്അവിടത്തെ ജനങ്ങള്ക്ക് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്നിരവധിയാണ്. പ്രയാസങ്ങളെല്ലാം സഹിച്ച് തിരുവനന്തപുരം നിവാസികള്പ്രക്ഷോഭത്തെ പിന്തുണച്ചു എന്നത് യാഥാര്ഥ്യമാണ്. എന്നാല്‍, അവരുടെ പ്രയാസങ്ങള്ഉത്തരവാദപ്പെട്ട മുന്നണി എന്ന നിലയില്ഞങ്ങള്ക്ക് ഉള്ക്കൊള്ളേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് തലസ്ഥാനനഗരത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്കണക്കിലെടുത്തും ജനകീയപിന്തുണ ഉറപ്പിച്ച് നിര്ത്തുന്നതിനും ഉപരോധസമരമെന്ന പ്രക്ഷോഭം പിന്വലിക്കുന്നതിനും തുടര്പ്രക്ഷോഭങ്ങള്മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചത്. തീരുമാനം ഏറ്റവും യുക്തിസഹമാണെന്ന് പ്രക്ഷോഭത്തെക്കുറിച്ച് യാഥാര്ഥ്യബോധത്തോടെ ചിന്തിക്കുന്ന ആര്ക്കും മനസ്സിലാകും.

പ്രക്ഷോഭം കലാപം സംഘടിപ്പിക്കുന്നതിനാണെന്ന് പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചുരുക്കം ചില കേന്ദ്രങ്ങളും പരിശ്രമിച്ചത്. അവരുടെയെല്ലാം പ്രചാരവേല എത്രമാത്രം ഹീനമായിരുന്നെന്ന് തെളിയിച്ചാണ് ലക്ഷത്തോളം പേര്അണിചേര്ന്നിട്ടും ഒരു അനിഷ്ടസംഭവങ്ങളും ഇല്ലാതെ പ്രക്ഷോഭം കടന്നുപോയത്. ഉമ്മന്ചാണ്ടിയുടെ നിലപാടിനോട് കടുത്ത വിരോധമുള്ള ജനങ്ങളുടെ മനസ്സില്രാജിവരെ പ്രക്ഷോഭം കൊണ്ടുപോകണമെന്ന അതിയായ താല്പ്പര്യമാണുള്ളത്. ജനവികാരത്തെയും ഉള്ക്കൊണ്ടുകൊണ്ടുള്ള പ്രവര്ത്തനപദ്ധതികളാണ് വരുംദിവസങ്ങളില്എല്ഡിഎഫില്നിന്നുണ്ടാവുക.

ജുഡീഷ്യല്അന്വേഷണം നടത്താന്താന്നേരത്തെ തയ്യാറായിരുന്നുവെന്നാണ് ഇപ്പോള്ഉമ്മന്ചാണ്ടിയുടെ വാദം. ഇത് ഏറ്റുപിടിച്ച് സമരം ഒന്നും നേടിയില്ലെന്ന് പ്രചരിപ്പിക്കുന്നതിനും ചിലര്പരിശ്രമിക്കുന്നു. എന്നാല്‍, ജുഡീഷ്യല്അന്വേഷണം പ്രഖ്യാപിക്കാന്ആകില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ നിയമസഭയില്പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 17ന് സഭയില്ഉമ്മന്ചാണ്ടി പറഞ്ഞത്, ""ഇവിടെ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നു. ഇത് സഭ നിര്ത്തിവച്ച് ചര്ച്ച ചെയ്യേണ്ട കാര്യമല്ല. രാജിവയ്ക്കണമെന്നും ജുഡീഷ്യല്അന്വേഷണം വേണമെന്നും ഉള്ള ആവശ്യങ്ങള്ഗവണ്മെന്റ് തള്ളിക്കളയുന്നു. ഇക്കാര്യം സഭ നിര്ത്തിവച്ച് ചര്ച്ച ചെയ്യേണ്ട കാര്യമില്ല"" എന്നാണ്. തുടര്ന്നും ഇതേ നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു.

ജൂലൈ എട്ടിന് നിയമസഭയില്ഉമ്മന്ചാണ്ടിയുടെ പ്രഖ്യാപനം ഇങ്ങനെ: ""അന്വേഷണം പൂര്ത്തിയാക്കി പ്രതികളെയെല്ലാം രംഗത്ത് കൊണ്ടുവന്നശേഷം നിങ്ങള്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്ഗവണ്മെന്റ് അത് കേള്ക്കും."" ഒന്പത് അടിയന്തര പ്രമേയ നോട്ടീസുകള്സഭയില് വിഷയവുമായി ബന്ധപ്പെട്ട് വന്നിട്ടും അവ ചര്ച്ച ചെയ്യാന്മുഖ്യമന്ത്രി തയ്യാറായില്ല. ജുഡീഷ്യല്അന്വേഷണം പ്രഖ്യാപിക്കാന്തയ്യാറല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. "അന്വേഷണം" പൂര്ത്തിയായശേഷം മാത്രമേ എന്തെങ്കിലും ചര്ച്ച ചെയ്യാന്തയ്യാറുള്ളൂ എന്ന നിലപാടും സ്വീകരിച്ചു.

ചര്ച്ചപോലും പറ്റില്ലെന്ന് ഏകാധിപതിയെപോലെ നിലപാടെടുത്ത മുഖ്യമന്ത്രി, ഉപരോധസമരം പ്രഖ്യാപിച്ചശേഷം ഭാഷയില്അയവുവരുത്തി. ചര്ച്ചയുടെ ജനാധിപത്യപരതയെ കുറിച്ച് വാതോരാതെ സംസാരിക്കാനും "തുറന്ന മനസ്സോടെ കാര്യങ്ങള്കാണു"മെന്നു പ്രഖ്യാപിക്കാനും അദ്ദേഹം തയ്യാറായി. ജുഡീഷ്യല്അന്വേഷണം നടത്താന്പറ്റില്ലെന്ന ശാഠ്യവും കൈവിടാന്നിര്ബന്ധിതനായി. അന്വേഷണം സിറ്റിങ് ജഡ്ജിയെ കൊണ്ടുതന്നെ നടത്തുമെന്നും പ്രതിപക്ഷവുമായി ചര്ച്ച ചെയ്ത് ടേംസ് ഓഫ് റഫറന്സ് തീരുമാനിക്കുമെന്നും ഉപരോധഘട്ടത്തില്പ്രഖ്യാപിക്കേണ്ടിവന്നത് സമരത്തിന്റെ ചൂടേറ്റുതന്നെയാണ്. പട്ടാളത്തെ കാവല്നിര്ത്തിയിട്ടും സെക്രട്ടറിയറ്റിന് രണ്ടുദിവസം അവധി കൊടുക്കേണ്ടിവന്നതും പ്രക്ഷോഭത്തിന്റെ കരുത്തുകൊണ്ടാണ്. ഉമ്മന്ചാണ്ടിയുടെ ധാര്ഷ്ട്യം തുളുമ്പിയ നിലപാട് മാറ്റിക്കാന്കരുത്തുള്ളതായിരുന്നു മുന്നേറ്റമെന്നത് സമരത്തില്പങ്കെടുത്തവര്ക്കും പിന്തുണച്ചവര്ക്കും അഭിമാനകരമാണ്.

അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്സ് പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉപരോധസമരം നടക്കുന്ന ഘട്ടത്തില്പറഞ്ഞ ഉമ്മന്ചാണ്ടി ഉപരോധം പിന്വലിച്ചശേഷം "അന്വേഷണത്തില്തന്റെ ഓഫീസ് ഉള്പ്പെടില്ല" എന്ന സമീപനത്തിലെത്തി. അത് അദ്ദേഹത്തിന്റെ കുനിഷ്ട് ബുദ്ധിയുടെയും ജനാധിപത്യബോധമില്ലായ്മയുടെയും തെളിവുമാണ്. കാപട്യത്തെ തുറന്ന് കാണിക്കുന്നതിന് പകരം സമരം ചെയ്തവര്ക്കെതിരെ പ്രചാരണം നടത്തുന്ന വിചിത്രരീതിയാണ് ചിലരുടേത്. ഉമ്മന്ചാണ്ടിയുടെ ജനാധിപത്യവിരുദ്ധതയ്ക്കെതിരായി തിരിയേണ്ട ജനവികാരത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ തിരിച്ചുവിട്ട് ഫലത്തില്ഉമ്മന്ചാണ്ടിയെ വെള്ളപൂശുകയാണിവര്‍. സോളാര്തട്ടിപ്പിന്റെ നാള്വഴി ഉമ്മന്ചാണ്ടിയുടെ മലക്കംമറിച്ചിലുകള്വ്യക്തമാക്കുന്നു. സോളാര്വിഷയം ആദ്യം ഉയര്ന്നവേളയില്തന്റെ ഓഫീസിലെ ആര്ക്കും അതുമായി ബന്ധമില്ലെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു. പിന്നീട് അതേ ഓഫീസില്നിന്ന് ഒന്നിന് പുറകെ ഒന്നായി മുഖ്യമന്ത്രിയുടെ വിശ്വസ്തരെ പുറത്താക്കേണ്ടിവന്നു. ആരോപണവിധേയരായ ചിലര്തന്റെ ഓഫീസ് സ്റ്റാഫല്ലെന്ന് പ്രഖ്യാപിച്ച് രക്ഷപ്പെടാന്ശ്രമിച്ചതും തിരിച്ചടിച്ചു. തന്റെ വലംകൈകള്തന്നെ തട്ടിപ്പില്ഉള്പ്പെട്ടപ്പോള്ഉത്തരംമുട്ടി മലക്കം മറിയുന്ന ഉമ്മന്ചാണ്ടിയെയാണ് കേരളം കണ്ടത്. ഉമ്മന്ചാണ്ടിക്ക് തട്ടിപ്പുകേസില്നേരിട്ട് പങ്കുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന അനേകം കാര്യങ്ങളാണ് പിന്നീട് തുടരെ വന്നത്.

കോടതി വാറന്റിന്റെ അടിസ്ഥാനത്തില്സരിതാ എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് 2013 ജൂണ്മൂന്നിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്നിന്ന് സരിതയെ ഫോണ്വിളിച്ചു എന്ന രേഖകള്കൈരളി- പീപ്പിള്ടിവി പുറത്തുവിട്ടത് ജൂണ്‍ 11ന്. മുഖ്യമന്ത്രിയുടെ ഓഫീസുമായി പ്രതികള്ക്കുള്ള ബന്ധം ദിവസങ്ങള്ക്കിടയില്ഉമ്മന്ചാണ്ടി അറിഞ്ഞില്ല എന്ന് എവിടെയും വാദിക്കാനാകില്ല. വിഷയത്തില്എന്തെങ്കിലും നടപടി സ്വീകരിക്കാന്മുഖ്യമന്ത്രി തയ്യാറായില്ല. അതിനര്ഥം, എല്ലാം ഉമ്മന്ചാണ്ടിക്ക് നേരത്തേതന്നെ അറിയാമായിരുന്നു എന്നാണ്. സോളാര്കമ്പനിയുടെ പേരില്തട്ടിപ്പ് നടക്കുന്നു എന്ന് സരിതയുടെ അറസ്റ്റിന് എത്രയോ മുമ്പ് മുഖ്യമന്ത്രി അറിഞ്ഞിരുന്നു. ഒരുകോടി അഞ്ചുലക്ഷം രൂപ സരിത തന്നില്നിന്ന് തട്ടിയെടുത്തു എന്ന പരാതിയുമായി 2013 മാര്ച്ച് 30 ന് ടി സി മാത്യു എന്ന വ്യവസായി ഉമ്മന്ചാണ്ടിയെ കണ്ടിരുന്നു. സരിതയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട് എന്ന ധാരണയിലാണ് തുക നല്കിയത് എന്നും പരാതിക്കാരന്ഉമ്മന്ചാണ്ടിയോട് വ്യക്തമാക്കി. സരിതയെ അറിയില്ലെന്നും തന്റെ ഓഫീസിന് അവരുമായി ബന്ധമില്ലെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു എന്ന് മനസ്സിലാക്കി ടി സി മാത്യുവിനെ സരിത ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് അടുത്ത പരാതി ഉയര്ന്നത്. മുഖ്യമന്ത്രിയും ടി സി മാത്യുവും തമ്മിലുള്ള സംഭാഷണം സരിത എങ്ങനെ അറിഞ്ഞുവെന്ന അന്വേഷണം തട്ടിപ്പുസംഘവും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിലേക്കാണ് ചെന്നെത്തുന്നത്. സരിത പെരുമ്പാവൂര്പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെ തന്നെ ഫോണില്വിളിച്ചു എന്നതാണ് ടി സി മാത്യു വെളിപ്പെടുത്തിയ മറ്റൊരു പ്രധാനകാര്യം. കസ്റ്റഡിയിലിരുന്ന് സരിതയ്ക്ക് ഫോണ്ചെയ്യാന്കഴിഞ്ഞത് ഉന്നതബന്ധത്തിന്റെയും സ്വാധീനത്തിന്റെയും തെളിവാണ്. സോളാര്തട്ടിപ്പിലെ മറ്റൊരു പരാതി ശ്രീധരന്നായരുടേതാണ്. സരിതയും ശ്രീധരന്നായരും ഒന്നിച്ചുചെന്ന് മുഖ്യമന്ത്രിയെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സോളാര്കമ്പനിക്ക് പണംനല്കാന്ശ്രീധരന്നായര്തയ്യാറായത് എന്നുമാണ് അതില്വ്യക്തമായത്. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉറപ്പിച്ചിട്ടുണ്ടെന്നും ജൂലൈ 9 ന് എത്തണമെന്നും അറിയിച്ച് സരിത ശ്രീധരന്നായര്ക്ക് അയച്ച -മെയില്സന്ദേശം പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്സരിതയും ശ്രീധരന്നായരും സന്ധിച്ചുവെന്നും സോളാര്പദ്ധതിയുടെ കാര്യം ചര്ച്ച ചെയ്തിട്ടുണ്ടെന്നും ജോപ്പന്റെ റിമാന്ഡ് റിപ്പോര്ട്ടില്രേഖപ്പെടുത്തിയിട്ടുണ്ട്. ടെന്നി ജോപ്പനും സരിതയും മുഖ്യമന്ത്രിയുടെ ഓഫീസില്കൂടിക്കാഴ്ച നടത്തിയത് സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് സ്ഥിരീകരിച്ചത് എന്ന് മാധ്യമങ്ങള്റിപ്പോര്ട്ട് ചെയ്തു. കൂടിക്കാഴ്ചയുടെ തെളിവുകള്മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി പരിശോധിച്ചാല്ലഭിക്കാവുന്നതേയുള്ളൂ. എന്നാല്‍, മുഖ്യമന്ത്രി പറഞ്ഞതാകട്ടെ അത് മാഞ്ഞുപോയി എന്നും കണ്ടുപിടിക്കാനാകില്ല എന്നുമുള്ള വസ്തുതാവിരുദ്ധമായ ന്യായമാണ്. ഇങ്ങനെ, എല്ലാ കാര്യങ്ങളിലും സ്വന്തമായി വിധി പ്രഖ്യാപിച്ചശേഷം തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ "അന്വേഷിക്കാന്‍" നിയോഗിച്ച് ജനങ്ങളുടെ കണ്ണില്പൊടിയിടാനുള്ള തട്ടിപ്പ് നാടകമാണ് മുഖ്യമന്ത്രി ആടിയത്. അത്തരം കാര്യങ്ങളില്അഗ്രഗണ്യനാണ് അദ്ദേഹം എന്നത്് രഹസ്യമല്ല. ശ്രീധരന്നായര്ക്കൊപ്പം സെക്രട്ടറിയറ്റില്ചെന്ന ദിവസം സരിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നല്കിയിരുന്നു. നിയമസഭയില് കെ ബാലന്റെ ചോദ്യത്തിന് മറുപടിയായി ജൂലൈ 10ന് ഇത്തരം ഒരു ചെക്ക് ലഭിച്ചതായും പിന്നീട് ചെക്ക് മടങ്ങിയതായും പറഞ്ഞു. ഇപ്പോള്യുഡിഎഫ് എംഎല്എയായ ഒരാള്ഒരു ഇന്റര്വ്യൂവില്സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്കണ്ടുവെന്ന് സമ്മതിച്ചിട്ടുണ്ട്. എംഎല് സംസാരിച്ചതിന്റെ ടേപ്പ് കൈവശമുണ്ടെന്ന് ഇന്റര്വ്യൂ പ്രസിദ്ധീകരിച്ച പത്രവുമായി ബന്ധപ്പെട്ടവര്വ്യക്തമാക്കി.

വണ്ടിച്ചെക്ക് നല്കി സര്ക്കാരിനെ കബളിപ്പിച്ചിട്ടും സരിതയ്ക്കെതിരെ കെസെടുത്തിട്ടില്ല. എല്ലാ വിഷയങ്ങളും മുഖ്യമന്ത്രിക്കുമേലാണ് സംശയത്തിന്റെ നിഴല്വിരിക്കുന്നത്. സോളാര്കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി കൊച്ചിയില്ഒരു മണിക്കൂറാണ് മുഖ്യമന്ത്രി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത്. ഡല്ഹിയില്അതീവ സുരക്ഷാകേന്ദ്രമായ വിജ്ഞാന്ഭവനില്കേസിലെ രണ്ടാം പ്രതി സരിതയും മുഖ്യമന്ത്രിയും തമ്മില്കൂടിക്കാഴ്ച നടന്നു എന്ന വാത്തയും വന്നു. സരിതയുമായി ഒരു പരിചയവുമില്ല എന്ന് ഉമ്മന്ചാണ്ടി നിയമസഭയില്ആണയിട്ടു. ഒരു പൊതു ചടങ്ങില്പങ്കെടുത്ത് സരിതയുമായി സ്വകാര്യം പറയുന്ന ചിത്രം പുറത്തുവന്നതോടെ നിഷേധത്തില്നിന്ന് ഉമ്മന്ചാണ്ടിക്ക് മലക്കംമറിയേണ്ടിവന്നു. എല്ലാ തട്ടിപ്പുകാര്ക്കും അത്താണിയായി മുഖ്യമന്ത്രിയും ഭരണവും മാറി.

എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് രജിസ്റ്റര്ചെയ്ത തട്ടിപ്പ് കേസില്ബന്ധമുണ്ട് എന്ന് പൊലീസ് റിപ്പോര്ട്ട് ചെയ്ത ആളാണ് ഫിറോസ്. സാധാരണ നിലയില്ഐഎഎസുകാര്ഇരിക്കുന്ന പിആര്ഡി ഡയറക്ടര്പദവിയില് ഫിറോസിനെ ഉമ്മന്ചാണ്ടി മന്ത്രിസഭ അവരോധിച്ചു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച നിയമനത്തിലൂടെയും വ്യക്തമായത് തട്ടിപ്പ് സംഘവുമായുള്ള സര്ക്കാരിന്റെ ഗാഢബന്ധമാണ്. അന്വേഷിക്കുകയല്ല, സോളാര്കേസ് അട്ടിമറിക്കുന്നതിനുള്ള പദ്ധതികള്ക്ക് നേതൃത്വം കൊടുക്കുകയാണ് പൊലീസ്. കോടതിയോട് അതീവ രഹസ്യമായ ചില കാര്യങ്ങള്പറഞ്ഞ് രേഖപ്പെടുത്താനുണ്ടെന്ന് സരിത മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നു. സരിതയെ വിളിച്ച് പറയാനുള്ള കാര്യങ്ങള്‍ 20 മിനിറ്റോളം മജിസ്ട്രേട്ട് കേട്ടു; മൊഴി അടുത്ത ദിവസം എഴുതിത്തരണമെന്ന് സരിതയോട് പറയുകയും ചെയ്തു. അങ്ങനെ ചെയ്യാന്അവസരം നല്കാതെ മറ്റൊരു കേസിന്റെ പേരില്സരിതയെ വേറെ കോടതിയില്കൊണ്ട് പോകാനും അവിടുന്ന് കസ്റ്റഡിയില്വാങ്ങാനുമാണ് പൊലീസ് തയ്യാറായത്. ജനാധിപത്യസമൂഹത്തില്കേട്ടുകേള്വിയില്ലാത്ത നടപടികളാണ് ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തില്ഉണ്ടായത്. സരിത മജിസ്ട്രേട്ട് മുമ്പാകെ മൊഴികൊടുക്കുമ്പോള്സാക്ഷ്യം വഹിച്ച പൊലീസുകാരിയെ തിരുവനന്തപുരത്തെ പൊലീസ് ഹെഡ്ക്വാര്ട്ടേഴ്സില്വിളിച്ചുവരുത്തി. സരിത രഹസ്യമായി പറഞ്ഞ കാര്യങ്ങള്അങ്ങനെ മനസ്സിലാക്കിയ ഉമ്മന്ചാണ്ടി സംഘം മൊഴി അട്ടിമറിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. ഇതിനുവേണ്ടി കോണ്ഗ്രസിലെ ഒരു വിഭാഗം അതിശക്തമായി ഇടപെട്ടു. വ്യവസായികള്ഇടനിലക്കാരായി. വസ്തുത ചില വാര്ത്താമാധ്യമങ്ങള്പുറത്ത് കൊണ്ടുവന്നു. സരിതയുടെ അഭിഭാഷകനിലൂടെ അട്ടിമറിശ്രമങ്ങള്നടന്നതായുള്ള വാര്ത്തയും പുറത്ത് വന്നു. സരിതയെ നിര്ബന്ധിച്ച് പരാതി തിരുത്തിക്കുന്നതിനുള്ള ഇടപെടല്തെളിയിക്കുന്ന സംഭാഷണങ്ങള്പുറത്തായി. പൊടുന്നനെ സരിതയെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റി. ചില ജയില്മേധാവികള്ജയില്സന്ദര്ശിച്ചു. ഇത് സരിതയില്സമ്മര്ദം ചെലുത്താനാണെന്ന വാര്ത്ത വന്നു. തുടര്ന്ന് സരിതയുടെ അമ്മ ജയില്സന്ദര്ശിച്ചു. അതിനുശേഷം നാല് പേജുള്ള ഒരു പരാതി ജയില്സൂപ്രണ്ട് മുഖാന്തരം കോടതിയിലെത്തി. നേരത്തെ 22 പേജുള്ള പരാതിയാണ് തനിക്ക് നല്കിയത് എന്ന് സരിതയുടെ അഭിഭാഷകന്വെളിപ്പെടുത്തിയിരുന്നു. ഇതില്ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്ഉണ്ട് എന്ന് അഭിഭാഷകന്വ്യക്തമാക്കിയതുമാണ്. 22 പേജുള്ള പരാതി നല്കിയതായി ജയില്രേഖകളിലും കാണാം. കോടതിയില്നല്കിയ നാല് പേജുള്ള പരാതിയില്ഞെട്ടിക്കുന്ന ഒരു കാര്യവും കാണാനില്ലായിരുന്നു. സരിതയുടെ മൊഴി ശക്തമായ ഇടപെടലിന്റെ ഫലമായി അട്ടിമറിക്കപ്പെട്ടു എന്നാണിതിനര്ഥം.

ഒരജ്ഞാതന്ജയിലില്സരിതയെ കണ്ട വാര്ത്തയും ഇതോടൊപ്പം പുറത്ത് വന്നിരുന്നു. ഇങ്ങനെയെല്ലാം കേസ് അട്ടിമറിക്കാന്നിയോഗിച്ച പൊലീസിനെ കൊണ്ട് തന്റെ ഓഫീസിലെ കാര്യങ്ങളും "അന്വേഷിപ്പിച്ച്" രക്ഷപ്പെടാം എന്നാണ് ഉമ്മന്ചാണ്ടി കണക്ക് കൂട്ടുന്നത്. മുഖ്യമന്ത്രിയെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാല്എന്താവും സ്ഥിതി എന്ന് ആര്ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ് ജുഡീഷ്യല്അന്വേഷണം പ്രസക്തമാകുന്നത്. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അവിടത്തെ പിടിക്കപ്പെട്ടവരും അല്ലാത്തവരുമായ പേഴ്സണല്സ്റ്റാഫിനെയും ഒഴിവാക്കിയാല്പിന്നെ ജുഡീഷ്യല്അന്വേഷണം ആരെക്കുറിച്ചാണ്? എന്തിനുവേണ്ടിയാണ്? മുഖ്യമന്ത്രിയെയും ഓഫീസിനെയും ഒഴിവാക്കിയുള്ള ഒരു ജുഡീഷ്യല്അന്വേഷണത്തെയും ഇടതുപക്ഷജനാധിപത്യമുന്നണിക്ക് അംഗീകരിക്കാനാകില്ല.

കേരളത്തിന്റെ മഹത്തായ രാഷ്ട്രീയസംസ്കാരത്തെ പുച്ഛിച്ചുതള്ളി, അധികാരക്കസേരയില്അള്ളിപ്പിടിച്ചിരിക്കാന്ഏതറ്റംവരെയും പോകുമെന്നാണ് ഉമ്മന്ചാണ്ടി അനുനിമിഷം തെളിയിക്കുന്നത്. ജുഡീഷ്യല്അന്വേഷണം നേരിടേണ്ടിവന്ന ഒരു മുഖ്യമന്ത്രിയും കേരളത്തില്ഉണ്ടായിട്ടില്ല. ചരിത്രം ഉമ്മന്ചാണ്ടി തിരുത്തി. ജുഡീഷ്യല്അന്വേഷണം നേരിടേണ്ടിവന്ന ഇതരസംസ്ഥാന മുഖ്യമന്ത്രിമാര്രാജിവച്ചതാണനുഭവം. മഹാരാഷ്ട്രയിലെ കോണ്ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്ആദര്ശ് ഫ്ളാറ്റ് കുംഭകോണത്തില്ജുഡീഷ്യല്അന്വേഷണം പ്രഖ്യാപിച്ചതോടെ രാജിവച്ചൊഴിഞ്ഞു. ജമ്മു കശ്മീര്ആഭ്യന്തര സഹമന്ത്രി സജ്ജാദ് അഹമ്മദ് കിച്ചുലു ജുഡീഷ്യല്അന്വേഷണം പ്രഖ്യാപിച്ചപ്പോള്രാജിവച്ചത് ഈയടുത്താണ്. ജുഡീഷ്യല്അന്വേഷണത്തിനകത്തുതന്നെ മുഖ്യമന്ത്രിയുടെ രാജി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞങ്ങള്പറയാനുള്ള പ്രധാനകാരണവും ഇതാണ്. കോണ്ഗ്രസ് തന്നെ മുന്നോട്ടുവച്ച ഇത്തരം കീഴ്വഴക്കങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഉമ്മന്ചാണ്ടിയുടേത്.

സോളാര്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്നിന്ന് ഉമ്മന്ചാണ്ടിക്കെതിരെ പരാമര്ശമുണ്ടായി. കെ കരുണാകരന്മുഖ്യമന്ത്രിപദം രാജിവച്ചതും കെ പി വിശ്വനാഥനും കെ കെ രാമചന്ദ്രന്മാസ്റ്ററും മന്ത്രിസ്ഥാനം രാജിവച്ചതും കോടതികളുടെ ഇത്തരം പരാമര്ശങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ്. ഇവിടെ അതേക്കാള്എത്രയോ ഗുരുതരമാണ് ഉമ്മന്ചാണ്ടിയുടെ നില. സോളാര്കേസില്പലതവണ ഹൈക്കോടതി ഉമ്മന്ചാണ്ടിയെ സംബന്ധിച്ച് പരാമര്ശം നടത്തി. ജൂലൈ 23ന് ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും തന്റെ പരാതിയില്തൃപ്തികരമായ അന്വേഷണം നടക്കുന്നില്ലെന്ന ബാംഗ്ലൂര്വ്യവസായി കുരുവിളയുടെ ഹര്ജി പരിഗണിക്കുമ്പോഴും ഹൈക്കോടതി ഉമ്മന്ചാണ്ടിയിലേക്ക് വിരല്ചൂണ്ടി. മാത്യുവിന്റെ കേസ് പരിശോധിക്കവെ പൊലീസ് ഇടപെടലിനെക്കുറിച്ച് ചോദ്യമുണ്ടായി. ഇങ്ങനെയുള്ള അവസ്ഥയില്നാണംകെട്ട് തുടരാന്തയ്യാറാകാതെ രാജിവച്ച് പുറത്തുപോയ അനേകം കോണ്ഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടാനാകും. ചരിത്രമൊന്നും ഉമ്മന്ചാണ്ടിയെ അലട്ടുന്നില്ല.

അധികാരം നിലനിര്ത്താന്എല്ലാ ജനാധിപത്യമര്യാദകളെയും ബലികൊടുക്കാന്ഉമ്മന്ചാണ്ടി ഒരുക്കമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ച ഉപരോധസമരം നേരിടുന്നതിന് സ്വീകരിച്ച സമീപനം അതിന് അടിവരയിടുന്നു. സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും ഭരണഘടനാദത്തമാണ്. അതുകൊണ്ടാണ് സമരം തടയുന്നതിന് ഹര്ജി വന്നപ്പോള്ഇടപെടാനാകില്ലെന്ന സമീപനം ഹൈക്കോടതി സ്വീകരിച്ചത്. എന്നാല്‍, കോടതിയുടേതില്നിന്ന് തീര്ത്തും വിപരീതദിശയിലാണ് ഉമ്മന്ചാണ്ടി പോയത്. പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്സംരക്ഷിക്കേണ്ട മുഖ്യമന്ത്രി അതൊന്നും തനിക്ക് ബാധകമല്ലെന്ന നിലപാടെടുത്തു. സ്വന്തം നാട്ടിലെ പൗരന്മാരോട് ശത്രുരാജ്യങ്ങളോട് എന്നപോലെ പെരുമാറി. സമരത്തിനെതിരെ 22 ബറ്റാലിയന്പട്ടാളത്തെ അണിനിരത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പ്രക്ഷോഭത്തില്ഗുണ്ടകളും സാമൂഹ്യവിരുദ്ധരും ഇറങ്ങുന്നു എന്നായിരുന്നു പ്രചാരണം. എന്നാല്‍, പുതുപ്പള്ളിയില്നിന്ന് ഗുണ്ടകളെ എത്തിച്ച്, ഉപരോധസമരത്തില്പങ്കെടുത്ത വനിതകളെപ്പോലും ഭീകരമായി മര്ദിക്കാന്തയ്യാറെടുത്തതും ആസൂത്രണവും ആവിഷ്കരണവും നിര്വഹിച്ചതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്ത്തന്നെയായിരുന്നു.

യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച്, ഭയപ്പെടുത്തിയും പരിഭ്രമം സൃഷ്ടിച്ചും ജനങ്ങളെ പ്രക്ഷോഭത്തില്നിന്ന് പിന്മാറ്റാന്കഴിയുമോ എന്നതായിരുന്നു പട്ടാളത്തെ ഇറക്കുന്നതിനുപിന്നിലെ കൗശലം. സമര വളന്റിയര്മാര്വരുന്ന വാഹനങ്ങളുടെ പെര്മിറ്റ് റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വളന്റിയര്മാരെ അതത് ജില്ലകളില്തടയുമെന്ന് പ്രചരിപ്പിച്ചു. സ്കൂളുകള്ക്ക് മുന്കൂട്ടി അവധി പ്രഖ്യാപിച്ച് അവ പട്ടാളക്യാമ്പുകള്ക്കായി വിട്ടുകൊടുത്തു. സമരക്കാര്ക്ക് താമസവും ഭക്ഷണവും ഒരുക്കിയാല്നടപടി എടുക്കുമെന്ന നോട്ടീസ് നഗരത്തിലെ ലോഡ്ജ്-ഹോട്ടല്ഉടമകള്ക്കും പൊതുജനങ്ങള്ക്കും നല്കി. ജനാധിപത്യരീതികളെയും സംസ്കാരത്തെത്തന്നെയും കൊഞ്ഞനംകുത്തുന്ന ഒന്നായി നോട്ടീസ് എക്കാലത്തും വായിക്കപ്പെടും. ജനങ്ങളില്വലിയ എതിര്പ്പും വികാരവും ഉയര്ന്നുവന്നപ്പോള്അങ്ങനെയൊരു നീക്കം ഉണ്ടായില്ലെന്നുപറഞ്ഞ് ഒഴിയാന്ശ്രമിച്ചു. ""ടി സമരപരിപാടികള്ക്ക് വരുന്ന പ്രവര്ത്തകര്ക്ക് നിങ്ങളുടെ സ്വകാര്യഭൂമി/ലോഡ്ജ്/ഹോട്ടല്‍/ഓഡിറ്റോറിയത്തില്മുറികള്കൊടുക്കുകയോ മറ്റ് സൗകര്യങ്ങള്ചെയ്ത് കൊടുത്ത് ടി നിയമവിരുദ്ധ പ്രവര്ത്തനത്തിന് ഒത്താശ ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണ്ട് നിയമനടപടി സ്വീകരിക്കും"" എന്നു രേഖപ്പെടുത്തിയ നോട്ടീസ് തലസ്ഥാനത്തെ അനേകംപേരുടെ കൈയിലുണ്ട്. വീടുകളില്പോലും ആളുകളെ താമസിപ്പിക്കാന്പാടില്ലെന്നാണ് ഇങ്ങനെ ഭീഷണിപ്പെടുത്തിയത്. പൊതു കക്കൂസുകള്അടപ്പിക്കാനൊരുങ്ങി. കുടിവെള്ളം മുട്ടിക്കാന്പൊതുടാപ്പുകളില്വെള്ളം എത്തിക്കാതിരിക്കാനുള്ള ഇടപെടലുമുണ്ടായി. സമരവളന്റിയര്മാര്ക്ക് ഭക്ഷണമൊരുക്കാന്തയ്യാറാക്കിയ പന്തലുകള്പൊലീസിനെ ഉപയോഗിച്ച് തകര്ക്കാനും ശ്രമിച്ചു. സെക്രട്ടറിയറ്റിന്റെ പ്രവര്ത്തനം തടസ്സപ്പെടുന്നത് പാവപ്പെട്ടവര്ക്ക് കടന്നുവരാനുള്ള അവസരം ഇല്ലാതാക്കും എന്ന് പറഞ്ഞ അതേ മുഖ്യമന്ത്രി എംഎല് ക്വാര്ട്ടേഴ്സില്ജനപ്രതിനിധികളെ കാണുന്നതിനുള്ള അവകാശം സാധാരണക്കാര്ക്ക് നിഷേധിക്കുന്ന സര്ക്കുലറും ഇറക്കിപ്പിച്ചു. അധികാരക്കസേര ഉറപ്പിക്കാന്എന്തുംചെയ്യുമെന്ന മനോനിലയാണ് പേക്കൂത്തുകളില്തുറന്നുകാട്ടപ്പെട്ടത്. ഇതിനെയെല്ലാം മറികടന്ന് അണിനിരന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്ത്തകരും അതിനെ പിന്തുണച്ചവരും ജനങ്ങളുടെ മുന്നേറ്റത്തെ; പ്രക്ഷോഭത്തെ ആര്ക്കും തടയാനാകില്ലെന്നാണ് തെളിയിച്ചത്.

രാഷ്ട്രീയമായി സ്വന്തം പാര്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട ഉമ്മന്ചാണ്ടി, മന്ത്രിസഭ പുനഃസംഘടിപ്പിച്ച് കസേര ഉറപ്പാക്കുന്നതിനുള്ള ശ്രമവും ഉപരോധത്തിനുമുമ്പ് നടത്തി. ഡല്ഹിയില്ഇതിനായി കരുക്കള്നീക്കി. സോണിയ ഗാന്ധിയെ കണ്ടശേഷം, "ഉമ്മന്ചാണ്ടി മന്ത്രിസഭയില്താനില്ലെ"ന്ന് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പുനഃസംഘടനാനീക്കത്തിന്റെ അവസ്ഥ പരസ്യമായി ജനങ്ങളെ അറിയിച്ചു. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കാന്ഉമ്മന്ചാണ്ടി നടത്തിയ ചരടുവലികളും പാഴായി. ലീഗിനെയും കേരള കോണ്ഗ്രസ് എമ്മിനെയും വാഗ്ദാനങ്ങള്നല്കി ഒന്നിച്ചുനിര്ത്താന്ഉമ്മന്ചാണ്ടി ശ്രമിച്ചു. കേരള കോണ്ഗ്രസ് എമ്മിന് കേന്ദ്രമന്ത്രിസ്ഥാനം, കേന്ദ്ര മന്ത്രിസഭയില്ലീഗിന് കൂടുതല്ഉയര്ന്ന സ്ഥാനം, ലീഗിന് മൂന്നാമതൊരു ലോക്സഭാ സീറ്റ് ഇങ്ങനെ പോകുന്ന വാഗ്ദാനപ്പെരുമഴയുണ്ടായി. ഘടക കക്ഷി നേതാക്കള്ഡല്ഹിക്ക് പോകുന്നുവെന്ന വാര്ത്ത ഘട്ടത്തില്പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍, കോണ്ഗ്രസിന്റെ കേന്ദ്രനേതൃത്വം തങ്ങളെ ക്ഷണിച്ചില്ലെന്ന ബോധോദയം ഘടക കക്ഷികള്ക്കുണ്ടായതോടെ, യാത്ര റദ്ദാക്കി. കസേര നിലനിര്ത്താനുള്ള ഉമ്മന്ചാണ്ടിയുടെ കുതന്ത്രങ്ങളില്ഘടക കക്ഷികളും വഞ്ചിക്കപ്പെട്ടു എന്നര്ഥം. അതിന്റെ പ്രതിഫലനമെന്നോണം മുസ്ലിംലീഗ് സ്വന്തം നിലയില്മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കേരള കോണ്ഗ്രസ് എം വിയോജിപ്പുകള്പരസ്യമായി പ്രഖ്യാപിച്ചു. സോളാര്അഴിമതിപ്രശ്നം ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി ആരംഭിച്ച സമരം കേരളത്തെ സ്നേഹിക്കുന്നവര്ഒന്നടങ്കം ഏറ്റെടുത്തതോടെ ഉമ്മന്ചാണ്ടി കോണ്ഗ്രസിലും മുന്നണിയിലും കൂടുതല്ഒറ്റപ്പെട്ടു. സമരം യുഡിഎഫിനകത്ത് വലിയ തോതിലുള്ള രാഷ്ട്രീയപ്രതിസന്ധി രൂപപ്പെടുത്തി. അത് തെരുവുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇടതുപക്ഷ ജനാധിപത്യമുന്നണിയാകട്ടെ കൂടുതല്ഐക്യത്തോടും കരുത്തോടും കൂടി മുന്നോട്ടുപോകുന്ന സാഹചര്യമൊരുങ്ങി. ജനകീയ ആവശ്യങ്ങള്ക്കായി പൊരുതുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന ബോധം കേരളത്തിലെ ജനങ്ങളില്കൂടുതല്അടിയുറയ്ക്കുന്നതിന് പ്രക്ഷോഭം സഹായകമായി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനപിന്തുണ വിപുലപ്പെടുന്നതിന് പ്രക്ഷോഭം കൂടുതല്സഹായകമായി എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചിലര്നട്ടാല്കുരുക്കാത്ത നുണകളുമായി ഇറങ്ങിയത്. ജുഡീഷ്യല്അന്വേഷണം പ്രഖ്യാപിച്ച ഉടനെ എല്ഡിഎഫ് ചേര്ന്ന് സമരം പിന്വലിച്ചത് ഒത്തുകളിയുടെ ഭാഗമെന്നായിരുന്നു ചിലരുടെ "കണ്ടെത്തല്‍". ഇതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. എല്ലാ ദിവസവും സമരത്തെക്കുറിച്ച് എല്ഡിഎഫ് നേതാക്കള്യോഗം ചേര്ന്ന് അവലോകനം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ആഗസ്റ്റ് 13ന് അവലോകനയോഗം ചേര്ന്നു. സമയത്താണ് ജുഡീഷ്യല്അന്വേഷണ പ്രഖ്യാപനം മുഖ്യമന്ത്രിയില്നിന്ന് ഉണ്ടാകുന്നത്. അതിനാല്ഉടന്തന്നെ ഇത് സംബന്ധിച്ച് ചര്ച്ച ചെയ്യുന്നതിന് എല്ഡിഎഫിന് കഴിഞ്ഞു. യോഗത്തിലാണ് പുതിയ സാഹചര്യം വിലയിരുത്തി ഉപരോധസമരം പിന്വലിക്കുന്നതിനും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭസമരം തുടരുന്നതിനും ഉള്ള തീരുമാനം ഉണ്ടായത്. യാഥാര്ഥ്യം ഇതാണെന്നിരിക്കെ സമരത്തെ അവമതിക്കാനുള്ള ശ്രമം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപി പോലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്ശ്രമിക്കുന്നത്. നേരത്തെ സമരം നിര്ത്തിപ്പോയ ബിജെപിക്ക് ഉപരോധസമരത്തിന്റെ ഫലമായുണ്ടായ ജുഡീഷ്യല്അന്വേഷണപ്രഖ്യാപനം വലിയ ജാള്യത ഉണ്ടാക്കി. തിരുവനന്തപുരത്ത് എംജി കോളേജില്നടത്തിയ ഹീനമായ ആക്രമണം ബിജെപിയെ ജനങ്ങളില്നിന്ന് വലിയതോതില്ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണ് സൃഷ്ടിച്ചത്. ആക്രമണത്തെ തുടര്ന്നുള്ള പൊലീസ് നടപടി ഇല്ലാതാക്കാന്യുഡിഎഫ് സര്ക്കാരുമായി ബിജെപി നേതൃത്വം ഒത്തുതീര്പ്പിലെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സര്ക്കാരിനെതിരായ സമരം അവസാനിപ്പിച്ചതും ഒരാളെ ചാനലിലെ പ്രഖ്യാപനങ്ങള്ക്ക് മാത്രമായി നിയോഗിച്ചതും. ഇങ്ങനെ ഒളിച്ചുനിന്ന് ഒത്തുതീര്പ്പ് സംഘടിപ്പിച്ചവരാണ് ഇപ്പോള്ഇടതുപക്ഷജനാധിപത്യമുന്നണി ത്യാഗപൂര്ണമായി നടത്തിയ പോരാട്ടം ഒത്തുതീര്പ്പ് നടത്തി പിന്വലിച്ചെന്നുപറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നത്. കോടതിയില്കിടക്കുന്ന ചില കേസുകളുടെ പേരില്ഒത്തുതീര്പ്പ് ഉണ്ടാക്കി എന്ന നുണ പ്രചരിപ്പിച്ച് സമരത്തിന്റെ ശോഭയും നേട്ടങ്ങളും ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. സര്ക്കാരിന് ഇനി ഒന്നും ചെയ്യാനില്ലാത്ത കേസുകളെക്കുറിച്ചാണ് പ്രചാരണങ്ങള്എന്നത് അവയ്ക്ക് പിന്നിലുള്ള രാഷ്ട്രീയലാക്ക് വ്യക്തമാക്കുന്നു. എല്ലാറ്റിനെയും സ്വകാര്യവല്ക്കരിക്കുന്ന ആഗോളവല്ക്കരണനയത്തിന്റെ ഭാഗമായി രൂപപ്പെട്ട അഴിമതിയായിത്തന്നെയാണ് സോളാര്പ്രശ്നത്തെയും സിപിഐ എം കാണുന്നത്. നയപ്രശ്നങ്ങള്ഉയര്ത്തി ജനങ്ങളെ അണിനിരത്തി നടത്തുന്ന പോരാട്ടങ്ങളുടെ തുടര്ച്ചയാണ് മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്അന്വേഷണം നേരിടണമെന്നാവശ്യപ്പെടുന്ന പ്രക്ഷോഭവും. ജനങ്ങളുടെ വിവിധ തരത്തിലുള്ള പ്രശ്നങ്ങള്ഏറ്റെടുത്ത് മഹത്തായ നിരവധി പോരാട്ടങ്ങള്കമ്യൂണിസ്റ്റ് പാര്ടിയുടെ നേതൃത്വത്തില്രാജ്യത്ത് സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാഷാ സംസ്ഥാന രൂപീകരണം ഉള്പ്പെടെയുള്ള മുദ്രാവാക്യങ്ങള്ഉയര്ത്തിയ സമരങ്ങളായിരുന്നു തെലങ്കാനയിലേതും പുന്നപ്ര-വയലാറിലേതും. സമരങ്ങള്അവസാനിച്ച ഘട്ടത്തിലും "എന്തു നേടി" എന്നാണ് പിന്തിരിപ്പന്മാര്ചോദിച്ചത്.


ഐക്യകേരളവും ആന്ധ്രാസംസ്ഥാന രൂപീകരണവുമെല്ലാം നടന്നത് പോരാട്ടങ്ങളുടെ ഫലമായിരുന്നെന്ന് രാഷ്ട്രീയചരിത്രം പഠിക്കുന്നവര്ക്ക് മനസ്സിലാകും. പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങള്എല്ലാം ഘട്ടത്തില്ത്തന്നെ പ്രാവര്ത്തികമാക്കപ്പെടും എന്നില്ല. മറിച്ച് പ്രക്ഷോഭത്തിന്റെ അലകള്പില്ക്കാലത്തെ പോരാട്ടങ്ങള്ക്ക് കരുത്തായിത്തീരുകയും ഉന്നയിച്ച മുദ്രാവാക്യങ്ങള്പ്രാവര്ത്തികമാക്കപ്പെടുകയും ചെയ്യും. മുഖ്യമന്ത്രി രാജിവയ്ക്കുക; ജുഡീഷ്യല്അന്വേഷണം പ്രഖ്യാപിക്കുക എന്നതായിരുന്നു ഉപരോധസമരത്തിന്റെ മുദ്രാവാക്യം. അതില്ജുഡീഷ്യല്അന്വേഷണം എന്ന ലക്ഷ്യം പ്രാവര്ത്തികമാക്കാനായി. മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന ആവശ്യമുയര്ത്തിയുള്ള പോരാട്ടം കൂടുതല്ശക്തമായി മുന്നോട്ടുപോകും. കേരളത്തിന്റെ മഹത്തായ രാഷ്ട്രീയസംസ്കാരം സംരക്ഷിക്കാനുള്ള തുടര്സമരങ്ങളില്സെക്രട്ടറിയറ്റ് ഉപരോധസമരത്തിന് നല്കിയ പോലുള്ള പിന്തുണ തുടര്ന്നും ഉണ്ടാകണം എന്ന് കേരളത്തെ സ്നേഹിക്കുന്ന മുഴുവന്ജനങ്ങളോടും അഭ്യര്ഥിക്കുന്നു

No comments:

Post a Comment